തോരായി എം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോരായി AMLP സ്കൂൾ സ്ഥാപിതമായിട്ട് ഏകദേശം 100 വർഷം പിന്നിടുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന ശ്രീ പി കെ മൊയ്‌ദീൻ കുട്ടി മുസ്ലിയാർ ആണ് സ്കൂൾ സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിതമായത്. പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പ്രവർത്തന മേഖല കുറവാണ് . ഈ സ്കൂളിന്റെ തൊട്ടടുത്തായി 1.5 കി.മി വ്യത്യാസത്തിൽ മറ്റൊരു സ്കൂളും പ്രവർത്തിച്ചു വരുന്നു.
ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശ്രീ മാധവൻ മാസ്റ്റർ ,കെ ബാലൻ മാസ്റ്റർ ,ശ്രീ അനന്തകുറുപ്പ് മാസ്റ്റർ, ശ്രീമതി പി ജി രാധമ്മ ശ്രീ പി പി ചന്ദ്രൻ ,ശ്രീ രാഘവൻ മാസ്റ്റർ എന്നിവർ സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകരാണ്. ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി ,ലീലാവതി കെ എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.