ഗവ. എൽ പി സ്കൂൾ തേവലപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36404HM (സംവാദം | സംഭാവനകൾ) (ch)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കാലത്ത്‌ എള്ളിൻ പൂമണവും പൊന്നിൻ നിറമാർന്ന നെന്മണികളും നിറഞ്ഞു നിന്നിരുന്ന നെൽ വയലുകളാൽ സമ്പൽ സമൃദ്ധമായിരുന്നു ഓണാട്ടുകര പ്രദേശം .ഇന്നത്തെ കരുനാഗപ്പള്ളി കാർത്തികപ്പള്ളി ,മാവേലിക്കര താലൂക്കുകൾ ഉൾപ്പെട്ട പ്രദേശമാണ് ഓണാട്ടുകര .പഴയ ഓടനാടിന്റേതെന്നപോലെ ഇന്നത്തെ ഓണാട്ടുകരയുടെയും തലസ്ഥാന നഗരിയെന്ന സ്ഥാനമാണ് കായംകുളത്തിനുള്ളത് .രാജഭരണ കാലത്ത്‌ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്കൂളുകൾ തുടങ്ങി .അപ്പോഴും ഗ്രാമപ്രദേശവാസികൾക്കു വിദ്യാലയങ്ങൾ അപ്രാപ്യമായിരുന്നു .ഈ പ്രദേശത്ത് സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മെനത്തേരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തേവലപ്പുറം കുടുംബക്കാർ ഇവിടെ ഒരു പ്രൈമറി സ്കൂളിൽ ആരംഭിച്ചത്‌ .മാനവ സമൂഹത്തിന്റെ വളർച്ചയ്ക്കും രാഷ്ട്രീയ -സാമൂഹ്യ -സാംസ്കാരിക ശാസ്ത്ര മണ്ഡലങ്ങളിലെ നവീകരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും മഹത്തായ സംഭാവനകൾ ആണല്ലോ നൽകുന്നത്.മെനത്തേരിൽ ക്ഷേത്രത്തിനു സമീപത്തു പ്രവർത്തിച്ചു വന്ന ഈ സ്കൂളിന്റെ ആദ്യകാല മാനേജർ ശ്രീ എസ് എസ്‌ പണിക്കർ ആയിരുന്നു.പിന്നീട് 1944 ൽ തേവലപ്പുറം കുടുംബക്കാർ സ്കൂളിനായി പ്രേത്യേകമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി ഇത് മാറ്റി സ്ഥാപിച്ചു .ആദ്യ കാലത്ത്‌ ഓല മേഞ്ഞ ഷെഡിലാ യിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് കാലക്രമേണ സർക്കാർ ഏറ്റെടുത്തു .നിലവിലുള്ള 2 കെട്ടിടങ്ങൾ തുടർന്നു പണി കഴിപ്പിച്ചു .ഇപ്പോഴും തേവലപ്പുറം ഗവണ്മെന്റ് എൽ പി എസ്‌ എന്നാണ് ഈ വിദ്യാലയം അറിയപെടുന്നത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം