സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31080-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി. നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.