ഹൈസ്ക്കൂൾ വാവോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vavoehs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കള്ളിക്കാട് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മാർത്താണ്ഡ വർമ്മയുടെ രാജഭരണകാലത്ത് നെടുമങ്ങാട് കൊട്ടാരത്തിലേക്ക് പോകാനുള്ള രാജപതകളിൽ പ്രധാനപ്പെട്ട ഒന്ന് കടന്നു പോകുന്നത് ഈ പ്രദേശത്ത് കൂടിയായിരുന്നു. പുരാതനമായ പിറവൂർ ദേവി ക്ഷേത്രവും രാജഭരണ കാലത്തെ നിലനിൽക്കുന്ന വിശ്രമ സ്ഥലവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. വാവോട് ഹൈസ്കൂൾ ഉൾപ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശവും ഒരു കാലത്ത് കൊടും വനമായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡ വർമ്മ മഹാജാവ് ഈ വനപ്രദേശങ്ങളിൽ ഒളിച്ച് താമസിച്ചിരുന്നു എന്ന് പ്രാദേശിക ചരിത്രം പറയുന്നു. ശത്രുക്കളുടെ കണ്ണിൽ പ്പെടാതെ മാർത്താണ്ഡ വർമ്മ മഹാാജാവ് ഈ പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് ശത്രുക്കൾ വരുന്നത് കണ്ട്' വാ ഓട് ' എന്ന് പറഞ്ഞത് ഈ സ്ഥലത്ത് വച്ചായിരുന്നു എന്നതിനാൽ ഈ സ്ഥലം പിൽകാലത്ത് ' വാവോട്' എന്ന് അറിയപ്പെട്ടുവെന്നും പഴമക്കാർ പറയുന്നു. കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വവോട് വാർഡിലാണ് വവോട് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1982-83 അധ്യയന വർഷത്തിൽ വിക്ടറി എഡ്യൂക്കേഷനൽ ആൻ്റ് കൽച്ചറൽ സൊസൈറ്റിയുടെ കീഴിൽ 834/18- മത് രജിസ്റ്റർ നമ്പരായി പ്രവർത്തനം ആരംഭിച്ചു. രണ്ടു ഓല ഷെഡ്ഡുകൾ ആയിട്ടാണ് തുടക്കത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1995-96ൽ ആറ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമിച്ചു. 2001ൽ നിലവിലുണ്ടായിരുന്ന ഓല ഷെഡുകൾ മാറ്റി സ്ഥിരം കെട്ടിടങ്ങൾ നിർമിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമ അധ്യാപകൻ മധുസൂദനൻ നായരും ആദ്യ വിദ്യാർഥി സുനിതാദേവി എസ് എസും ആയിരുന്നു.

"https://schoolwiki.in/index.php?title=ഹൈസ്ക്കൂൾ_വാവോട്/ചരിത്രം&oldid=1794898" എന്ന താളിൽനിന്ന് ശേഖരിച്ചത്