വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്


SSK യുടെ നാലാമത് മീറ്റിങ്ങ്

ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയുടെയും ഐ.ടി. കോര്‍ണറിന്റെയും സംയുക്ത യോഗം 2010 ഡിസംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്നു. രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങില്‍ ഒന്നാം സെഷനില്‍ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്​വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹന്‍ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകള്‍, രേഖാഖണ്ഡങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചര്‍ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷന്‍ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നീ വിദ്യാര്‍ത്ഥികളാണ്. HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിര്‍മ്മിക്കുന്ന വിധം കുട്ടികള്‍ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രമാണം:അഭിനവും സിദ്ധാര്‍ത്ഥും വെബ് പേജിനെപ്പറ്റി.jpg

FR.P.P.ജോസഫ് വിട വാങ്ങി


ഇരുമ്പനം സ്കൂളിലെ പൂര്‍വ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയര്‍ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചന്‍) നിര്യാതനായി. സ്ക്കൂള്‍ ആരംഭിച്ച കാലത്ത് സ്ക്കൂളില്‍ രണ്ടാമത് അധ്യാപകനായി ചേര്‍ന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു.

ലോക എയിഡ്സ് ദിനം ആചരിച്ചു


ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു

കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി


സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തിലെ ഡോക്ടര്‍ മെറീനയാണ് ക്ലാസ്സുകള്‍ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു.

യുവജനോല്‍സവം ഗംഭീരമായി.

ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.




ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള നടന്നു



സേവനദിനം ആചരിച്ചു

29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
കുട്ടികള്‍ക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നല്‍കി.




ഈ വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.
വിവിധ മേഖലകളിലെ പ്രദര്‍ശന വസ്തുക്കളുമായി കുട്ടികള്‍ ഉല്‍സാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദര്‍ശന വസ്തുക്കള്‍ സമ്മാനാര്‍ഹമായി.


ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി


തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ​ ക്ലാസ്സ് നടത്തി. സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.



ILUG COCHIN 13TH ANNUAL DAY CELEBRATED



കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ യൂസര്‍ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാര്‍ഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനില്‍ നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു ദിവസം നീണ്ട പരിപാടിയില്‍ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനല്‍കുമാര്‍, തോമസ് യോയാക്ക് , വിദ്യാര്‍ത്ഥിയായ അഭിനവ് തോമസ് എന്നിവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച ടെക്നിക്കല്‍ പ്രസന്റേഷന്‍ ശ്രദ്ധേയമായി.



SOFTWARE FREEDOM DAY CELEBRATED


സെപ്തംബര്‍ 17,18 തിയതിയില്‍ IT@School-ന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കായി സ്കൂളില്‍ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടര്‍ന്ന് പ്രസന്റേഷന്‍ സോഫ്റ്റ്​വെയര്‍ അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകള്‍ മനസ്സിലാക്കിയ കുട്ടികള്‍ വ്യത്യസ്ത്യ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ നിര്‍മ്മിച്ചു. പതിനെട്ടാം തിയതി ഇന്റര്‍നെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികള്‍ക്കും ഇ-മെയില്‍ ഐ.ഡി-യും, ബ്ലോഗുകളും നിര്‍മ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകള്‍ നടന്നു. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. സോഫ്റ്റ്​വെയര്‍ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു. ഇന്ത്യന്‍ ലിബ്രെ യൂസേര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരായ ശ്രി. സമീര്‍ മുഹമ്മദ് താഹിര്‍, ശ്രീ. ജോര്‍ജ്ജ് എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്​വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീര്‍ താഹിര്‍ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു.


ഓണാഘോഷം

മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി. ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു. പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി.
എല്ലാവര്‍ക്കും പായസ വിതരണവും നടന്നു.





അവാര്‍ഡ് ഫെസ്റ്റ് നടന്നു

2009-2010 അധ്യയന വര്‍ഷം പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ഫെസ്റ്റ് 2010 നടന്നു. പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു. കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ റിമല്‍ മാത്യു, അമല്‍ കെ. ആര്‍. എന്നിവര്‍ക്കും 5 മുതല്‍ 12 വരെ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി.



പ്രമാണം:അവാര്‍ഡ്.jpg


INDEPENDENCE DAY CELEBRATED

Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children.

ഡ്രീംസ് പ്രദര്‍ശിപ്പിച്ചു

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായി.

WEB SITE INAUGURATED

June 6 2008. The newly created website of this school was inaugurated by the Deputy Director (Edn), Ernakulam , Mr.M.D.MURALI AT 10 AM on 6-6-08. A number of dignitaries like Mr. K.R.Mohanan (Bar Association), Mrs. K.Chandra(DEO Ernakulam), Mr. M.I. Jos (Manager, VHSS Irimpanam)Mr. E.V.Thankappan(President, Thiruvamkulam Panchayath), Mrs. Chandrika Devi(Member, Block Panchayath) Mr. Chandran Kunnappilly ,( P.T.A. President), Mr.Prince (SPACE) were also present on the auspicious occasion. .


പ്രമാണം:Web site.jpg