ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം

22:33, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19316 (സംവാദം | സംഭാവനകൾ) (അക്ഷരം)

== ചരിത്രം ==മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 12-)o വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1945 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം
വിലാസം
ഇരിമ്പിളിയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201719316





                             ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .
                                പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
                                 ആദ്യകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010-11 വർഷത്തിലാണ് സ്വന്തമായ കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചത് .ഇപ്പോൾ 5 ക്ലാസ് മുറികൾ 1 ക്ലസ്റ്റർ റൂം ആവശ്യമായ ടോയ്‌ലെറ്റ് യൂറി നൽസൗകര്യങ്ങൾ അടുക്കള, സ്റ്റോർ റൂം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ പഠന പുരോഗതിയിലേക്ക് നയിക്കുന്നതിന് ഇനിയും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.ഇതിനായി വാഹന സൗകര്യം,. ലൈബ്രറി റൂം ,ഉച്ചഭക്ഷണ ശാല തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി=={{#multimaps:10.858119,76.093587|width=600px|zoom=16}}