2016 മുതൽ 2017 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.

1. മരമുത്തശ്ശിയെ ആദരിക്കൽ 2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം 3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും നേതൃത്വത്തിലാണ്.

ഐ.റ്റി ക്ളബ്

സ്കളിന്റെ ഐ.റ്റി ക്ളബിൽ അറുപത് കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിൻ എം. ആണ്. ഹൈസ്കളിലെ കുട്ടികൾക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകൾ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ നൽകി വരുന്നു. 2016-17അധ്യയന വർഷത്തിലെ സബ് ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ നേടാൻ സാധിച്ചു. ക്ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്ക് ക്ളാസ്സുകൾ നൽകാനും അധ്യാപകരോടൊപ്പം സ്കൂളിന്റെ മറ്റുപ്രവർത്തനങ്ങളിൽ ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു..