സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ് പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്. പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ്‌ എം.സി.,വൈസ് പ്രസിഡണ്ട് - ശ്രി . മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട് ശ്രീമതി - ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ . പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .