"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 210: | വരി 210: | ||
[[image:21012-106.jpg|350px|]] | [[image:21012-106.jpg|350px|]] | ||
[[image:21012-107.jpg|350px|]] | [[image:21012-107.jpg|350px|]] | ||
[[image:21012- | [[image:21012-111.jpg|350px|]] | ||
[[image:21012-109.jpg|350px|]] | [[image:21012-109.jpg|350px|]] | ||
[[image:21012-113.jpg|350px|]] | |||
[[image:21012-114.jpg|350px|]] |
13:27, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ | |
---|---|
വിലാസം | |
ആലത്തൂർ ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ ,പാലക്കാട് , 678541 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 04 - 1922 |
വിവരങ്ങൾ | |
ഫോൺ | 04922-222284 |
ഇമെയിൽ | gghsalathur@gmail.com |
വെബ്‍സൈറ്റ് | yet to start |
കോഡുകൾ | |
സ്കൂൾ കോഡ് | 21012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. സുരേഷ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.വത്സല.പി.കെ |
അവസാനം തിരുത്തിയത് | |
25-09-2020 | 21012 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
സ്‌കൂളിന്റെ ചരിത്രം
കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിന്റെ ഏതൊരു ഭാഗത്തെ ചരിത്രവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. പാലക്കാട് ജില്ലയുടെ ഏതാണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, വീഴുമലയുടെ താഴ്വാരത്തിൽ ഗായത്രിപ്പുഴയുടെ സ്നേഹലാളനങ്ങളേറ്റു കിടക്കുന്ന ഒരു കൊച്ചു നഗരമാണ് ആലത്തൂർ. വികസനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന ഇവിടം മലകളും, വയലേലകളും ഊടുവഴികളും നിറഞ്ഞ പ്രദേശമാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ഒരു നാടിന്റെ സാംസ്കാരിക വികസനം എന്നത് ആ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമായേക്കിയാണ് നിലകൊള്ളുന്നത്. ഈ അന്വേഷണത്തിലൂടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ അനുദിനം വികസിച്ചു വരുന്ന നാടാണ് ആലത്തൂർ അതിനു തിലകക്കുറി ചാർത്തി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ . ഉയരങ്ങളിലേക്കു കുതിക്കാനായി വെമ്പി നിൽക്കുന്ന ഈ കലാലയം ആലത്തൂർ താലൂക്കിലെ ഏക പെൺപള്ളിക്കൂടമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്നു. ഒരുപാട് പ്രഗത്ഭമതികളെ വാർത്തെടുത്ത് സമൂഹത്തിനു സംഭാവന നൽകിയ കലാലയം. ഇന്നും ആ മഹനീയ കൃത്യം അങ്ങേയറ്റം ഉത്കൃഷ്ടമായ രീതിയിൽ നിർവ്വഹിച്ചു വരുന്നു.
ഭൗതിക സാഹചര്യം
ടൈൽ പാകിയ വൃത്തിയുള്ള ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു ഒരു മൾട്ടി മീഡിയ റൂം. ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നു. കുട്ടികളുടെ യാത്രയ്ക്കായി ബസ് ഓടുന്നുണ്ട്. എല്ലാ സൗകര്യവും ഉള്ള, സർവ്വ സജ്ജമായ മൂന്ന് ശാസ്ത്ര പോഷിണി ലാബുകൾ. കൂടാതെ ഹയർ സെക്കണ്ടറിക്കായി അത്യാധുനിക സ്വകാര്യങ്ങളോട് കൂടിയ പ്രത്യേക ബിയോളജി ലാബ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുകൾ.
പുസ്‌തകാലയം
കുട്ടിക്കാലത്തെ വായനയാണ് ഭാവിയിലെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വളരുന്ന തലമുറയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന വായനയുടെയും കൂട്ടായ്മയുടെയും വികസനത്തിന്റെയും വേദിയായി ഞങ്ങളുടെ സ്‌കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു. അതിനു വേണ്ടി ഏതാണ്ട് 5000 പുസ്തകങ്ങളുടെ ശേഖരമാണ് ഈ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും, സർഗാത്മക കഴിവുകളും ചിന്താശക്തിയും ഉയർത്തുന്നതിനും പ്രയോജനപ്രദമായ രീതിയിലാണ് പുസ്തക വിതരണം. കുട്ടികളുടെ വായനാക്കുറിപ്പുകളും, മറ്റു സൃഷ്ടികളും ഉൾപ്പെടുത്തി കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ദിനാചരണങ്ങളെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ ക്ലാസ് തലത്തിലും സ്‌കൂൾ തലത്തിലും നടത്തുന്നു. പുസ്തകങ്ങളുടെ ക്ലാസ് തല വിതരണം, വ്യക്തിപരമായും, ഗ്രൂപ്പായും, പാഠഭാഗങ്ങളെ ബന്ധപ്പെടുത്തി റഫറൻസ് പുസ്തകങ്ങളുടെ വിതരണവും നടത്തുന്നു. വായനയിൽ താത്പര്യമുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും, മറ്റുള്ള കുട്ടികളെ പരമാവധി വായനയിലേക്ക് കൊണ്ടുവന്നും ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 10.649924, 76.5449647| width=500px | zoom=12 |}}
</googlemap>
- ഗൂഗിൾ മാപ്പ്, 400 x 400 size മാത്രം നൽകുക.
STAFF DETAILS
യാത്രയയപ്പ്
സുദീർഘകാലത്തെ സേവനത്തിനു ശേഷം ഈ സ്‌കൂളിൽ നിന്ന് 2017 മാർച്ച് 31 നു വിരമിച്ച ശ്രീമതി.ഫിലോമിന ചാക്കോ, ശ്രീ. ബാലൻ. കെ.ബി & ശ്രീ. ആറുച്ചാമി .സി എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ആദരിച്ചു.
പ്രവേശനോത്സവം
2017 ജൂൺ 1 നു സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.
ലോക പരിസ്ഥിതി ദിനം : ജൂൺ 5
പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ആലത്തൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
ജൂലായ് 21 നു ചാന്ദ്രദിനം
ചാന്ദ്രദിനംപ്രമാണിച്ച് സ്‌കൂളിൽ ചാന്ദ്രദിന പ്രശ്നോത്തരിയും, സെമിനാറും, പ്രദർശനവും സംഘടിപ്പിച്ചു.
കുട്ടിക്കൂട്ടം
സ്കൂൾ സ്റ്റൂഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും, ഐ.സി.ടി യിൽ താൽപ്പര്യവും, ആഭിമുഖ്യവുമുള്ള കുട്ടികളുടെയും കൂട്ടായ്മയായ കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യഘട്ടപരിശീലനത്തിൽ നിന്ന്
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷവേളയിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ
ഓണാഘോഷം 2017
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്‌ഥിനികൾ ഒരുക്കിയ പൂക്കളങ്ങളുടെയും മറ്റു പരിപാടികളുടെയും ദൃശ്യങ്ങൾ
"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം"
"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം".............. രക്താർബുദ ബാധിതയായ കൂട്ടുകാരിക്ക് അഞ്ചാം ക്‌ളാസിലെ കൂട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 51690 /- രൂപ പി.ടി. എ പ്രസിഡണ്ട്, എസ്. എം സി ചെയർമാൻ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർ കുട്ടിയുടെ വീട്ടിലെത്തി കൈമാറുന്നു.
"സ്‌കൂളിന് മാളവികയുടെ പിറന്നാൾ സമ്മാനം"
DIGITAL POOKKALAM 2019
ഒരു ലോക് ഡൌൺ കാലത്തെ സർഗ്ഗാത്മക രചന
ചിത്രകാരി: കൃഷ്ണ പ്രിയ ജി , 8 F