"GUPS PANG ജി.യു.പി.സ്കൂൾ പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
10.971794, 76.099789
10.971794, 76.099789
</googlemap>
</googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:100%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 74: വരി 74:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  മലപ്പുറം നഗരത്തില്‍ നിന്നും 13കി.മി. അകലം .         
*  മലപ്പുറം നഗരത്തില്‍ നിന്നും 1 3 കി.മി. അകലം .         
|----
|----
* മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പില്‍ നിന്നും 1.5 കി.മീ.അകലം.
* മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പില്‍ നിന്നും 1.5 കി.മീ.അകലം.

12:20, 11 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

GUPS PANG
GUPS PANG ജി.യു.പി.സ്കൂൾ പാങ്ങ്
വിലാസം
പാങ്ങ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-09-2010Gupspang



പാങ്ങിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ:യു.പി.സ്കൂള്‍ പാങ്ങ് . പാങ്ങ് യു.പി. സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പാങ്ങ് യു.പി. സ്കൂളിന്റെ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു. 1988 ല്‍ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികള്‍ നിര്‍മിച്ചു. 1997 ല്‍ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകള്‍ ഒഴിവാക്കി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ആവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ നിലവിലുണ്ട്. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ജില്ലയിലെ ഏറ്റവും അവികസിത മേഖലയായി അറിയപ്പെട്ടിരുന്ന പാങ്ങ് എന്ന പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അക്ഷരദീപമായി നിലനിന്ന് വരുന്ന നൂറ്റാണ്ട് പഴക്കമുള്ള ഈ സ്ഥാപനത്തിന്റെ പഴയ കെട്ടിടങ്ങളൊന്നും തന്നെ ഇന്ന് അവശേഷിക്കുന്നില്ല. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച ഭൌതിക സൌകര്യങ്ങളുള്ള കെട്ടിടങ്ങളും പ്രാഥമിക – കുടിവെള്ള സൌകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ മഞ്ഞളാംകുഴി അലി എം.എല്‍.എ., അബ്ദുല്‍ വഹാബ് എം.പി, , എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ചുകിട്ടിയതും കുറുവ ഗ്രാമപഞ്ചായത്ത്, എസ്.എസ്.എ. എന്നിവയില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളുള്‍പ്പെടെ അതിവിപുലമായ ലാബും, സ്മാര്‍ട്ട് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

പാങ്ങ് ജി.യു.പി.സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


വഴികാട്ടി

<googlemap version="0.9" lat="10.971794" lon="76.099789" zoom="17" selector="no" controls="none"> 10.971794, 76.099789 </googlemap>

"https://schoolwiki.in/index.php?title=GUPS_PANG_ജി.യു.പി.സ്കൂൾ_പാങ്ങ്&oldid=99176" എന്ന താളിൽനിന്ന് ശേഖരിച്ചത്