"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpskuruva (സംവാദം | സംഭാവനകൾ) No edit summary |
Glpskuruva (സംവാദം | സംഭാവനകൾ) No edit summary |
||
വരി 50: | വരി 50: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൂൾ പച്ചക്കറി തോട്ടം | *സ്കൂൾ പച്ചക്കറി തോട്ടം | ||
* [[{{PAGENAME}}ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[{{PAGENAME}}ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[{{PAGENAME}}നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ | മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ |
22:32, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. കുറുവ | |
---|---|
വിലാസം | |
വറ്റല്ലൂർ വറ്റല്ലൂർ .പി.ഒ .മക്കരപ്പറമ്പ്.വഴി , 676507 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04933-281129 |
ഇമെയിൽ | glpskuruvavtr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18616 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജശ്രീ എ |
അവസാനം തിരുത്തിയത് | |
21-09-2020 | Glpskuruva |
കുറുവ ഗ്രാമപഞ്ചായത്തിലുള്ള വറ്റല്ലൂർ ദേശത്തെ ഏകസർക്കാർ വിദ്യാലയമാണ് കുറുവ ജി.എൽ.പി.സ്കൂൾ.
ചരിത്രം
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്‍ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. താവുണ്ണി വൈദ്യരരുടെ അവകാശികൾ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചൻ മുഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ൽ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറി. പിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ മാത്രം പിച്ചൻ മുഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സർക്കാരിന് കൈമാറി. നാട്ടുകാരിൽ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയർന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിച്ച് നാട്ടുകാർ ശേഖരിച്ച തുക കൈപ്പറ്റി 1983-ൽ 13.5 സെൻറ് സർക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സർക്കാർ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിർമിക്കുകയുണ്ടായി. തുടർന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകൾ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടംഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.
പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ 2017-18 വർഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിച്ചു. സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിർമാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേർന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതിൽ നിർമിക്കലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയർത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്മുറികൾ
- ഐ.ടി.ലാബ്
- ഹൈടെക് ക്ലാസ് മുറികൾ
- സ്റ്റോറൂമോടുകൂടിയ പാചകപുര
*ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പച്ചക്കറി തോട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
വഴികാട്ടി
മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ ചെറുകുളമ്പ വറ്റലൂർ
{{#multimaps: 11.0192529,76.0898118 | width=800px | zoom=12 }}