"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
12060 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
===ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019===
===ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019===
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീ‍ഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീ‍ഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.
===ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി (11_07_2019)===
തച്ചങ്ങാട്  ഗവ.ഹൈസ്കൂൾ സയൻസ് ക്ലബ്ബ് , എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 11_07_2019ന് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ശ്രീ പീതാംബരൻ ക്ലാസ് കൈകാര്യം ചെയ്തു . പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത് . സീനിയർ അസിസ്റ്റൻറ് വിജയകുമാർ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് രണ്ട് കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ പ്രണബ് കുമാർ , മദർ പിടിഎ പ്രസിഡന്റ് അനിത രാധാകൃഷ്ണണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
===ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019===
സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
===ചാന്ദ്ര ദിനാഘോഷം _19-07-2019===
ഗവൺമെൻറ് ഹൈസ്കൂൾ തച്ചങ്ങാട് ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. വിവിധ ശാസ്ത്ര വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ചന്ദ്ര മനുഷ്യൻറെ സ്കിറ്റ് അവതരണം, ഞാൻ ചന്ദ്രനിൽ എന്ന ഡിജിറ്റൽ പെയിൻറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചാന്ദ്ര പരിവേഷണത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചും കുട്ടികളുടെ ശാസ്ത്ര കൗതുകം വളർത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ചാന്ദ്ര മനുഷ്യന്റെ വേഷമണിഞ്ഞ് ക്ലാസ്സ് മുറികളിലൂടെ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചും, സംശയനിവാരണം നടത്തിയും സ്കിറ്റ് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ് നിർ്വ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ റിൻഷയായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.
===ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. _21_07_2019===
തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു
===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019===
തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.


=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)=
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)=