"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''<big>SSLC 2019-2020 </big>''' | '''<big>SSLC 2019-2020 </big>'''<br/> | ||
<p> | |||
SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി 15 കുട്ടികൾക്ക് 9 A+ 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു | |||
</p> | |||
<big>'''NMMS 2019-2020''' | <big>'''NMMS 2019-2020''' |
08:32, 4 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാഗതം -. ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
SSLC 2019-2020 SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി 15 കുട്ടികൾക്ക് 9 A+ 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു NMMS 2019-2020
![]() പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് ചരിത്രംപാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 1749 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടി ന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. കഴിഞ്ഞവർഷം ഏതാണ്ട് 150 നും 200നും ഇടക്ക് വിദ്യാർത്ഥികൾ വർദ്ധിച്ചത് കൊണ്ട് ഏകദേശം 10 തസ്തികളാണ് വർദ്ധിച്ചത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുക്കാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.' സ്കൂളിന്റെ തുടക്കംഇങ്ങനെ എല്ലാം തികഞ്ഞ ഈ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. അക്കിക്കാവ്, മൂക്കുതല, കുമരനെല്ലൂർ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ പഠിച്ചിരുന്നത് . 1957 ൽ അന്നത്തെ പൗര മുഖ്യന്മാരും സാമൂഹ്യ സേവകരും ഒത്തുചേർന്നു. കോലാടി ഇട്ടുപ്പുണ്ണിയുടെ നേതൃത്വത്തിൽ പാലക്കൽ താരു, ബാപ്പുട്ടി ഹാജി, വാറുണ്ണി, എ.റ്റി.ഇട്ട്യേശ്ശൻ, ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിക്ക് തുടക്കം കുറിച്ചു. മാർത്തോമ സഭക്ക് ഡിസ്ട്രിക്ട് ബോർഡ് ഒരു സ്കൂൾ അനുവദിച്ചു. ഇന്നത്തെ ആശുപത്രിക്ക് സമീപമാണ് അതിന് സ്ഥലം നിശ്ചയിച്ചിരുന്നത്. അതിൽ അതൃപ്തരായിരുന്നത് കൊണ്ട് ചാലിശ്ശേരി അങ്ങാടിയിൽ തന്നെ ഒരു പൊതു വിദ്യാലയം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അഞ്ചേക്കർ സ്ഥലവും കെട്ടിടവും തന്നാൽ സ്കൂൾ അനുവദിക്കുമെന്ന് ഉറപ്പ് കിട്ടി. പിന്നീട് പിരിവിനായി ശ്രമം. ഏകദേശം രണ്ടു മാസത്തോളം പിരിവിനായി ഉപയോഗിച്ചു. 9000 രൂപയാണ് അന്ന് 5 ഏക്കർ സ്ഥലത്തിനായത് കെട്ടിടത്തിനായി 5700 രൂപയും (ഓർമയിൽ) ചിലവായി. അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി. 1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു. തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്. നേട്ടങ്ങൾ
* മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.
ഭൗതികസൗകര്യങ്ങൾഅഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന ലിങ്കുകൾമുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|