"ഗവ. എച്ച് എസ് റിപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (aa) |
|||
വരി 68: | വരി 68: | ||
[[പ്രമാണം:Lrpn.png|ലഘുചിത്രംleft|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു]] | [[പ്രമാണം:Lrpn.png|ലഘുചിത്രംleft|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു]] | ||
[[പ്രമാണം:Rpn2.png|ലഘുചിത്രം|ഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരം]] | [[പ്രമാണം:Rpn2.png|ലഘുചിത്രം|ഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരം]] | ||
# '''S.S.L.C. മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു''' | |||
# '''S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:18, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് റിപ്പൺ | |
---|---|
വിലാസം | |
റിപ്പൺ മേപ്പാടി വഴി, റിപ്പൺ പി. ഒ., വയനാട് , 673 577 , വയനാട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04936 280 768 |
ഇമെയിൽ | ghsripon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15089 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്സി പെരേര |
അവസാനം തിരുത്തിയത് | |
01-07-2020 | Ghs15089 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പകർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.
1942 മുതൽ മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ പോഡാർ പ്ലാന്റേഷൻ നടത്തിവന്നിരുന്ന വിദ്യാലയത്തിൽ ഒന്നുമുതൽ നാല് വരെ ക്ലാസുകളിലായി ഇരുന്നൂറ് വിദ്യാത്ഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിൽ എസ്റ്റേറ്റ് ഈ വിദ്യാലയം നിർത്തലാക്കാൻ ആരംഭിച്ചപ്പോൾ 1982 ൽ എം. ഇ. എസ്. ഈ വിദ്യാലയം ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രമഭലമായി 1991 ജനുവരി 5 ന് കലക‍്ടർ എക്സ് ഒഫീഷ്യോ മാനേജരായി 5 വർഷത്തേക്ക് വിദ്യാലയം സർക്കാർ ഏറ്റെടുത്തു. റിപ്പൺ എസ്റ്റേറ്റ് സ്കൂൾ എന്ന പേരിൽത്തന്നെ തുടർന്നുവന്നു. അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തണമെങ്കിൽ കളിസ്ഥലം ആവശ്യമായതിനാൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും പരിശ്രമത്താൽ പോഡാർ പ്ലാന്റേഷൻ മൂന്നരയേക്കർ സ്ഥലം വിദ്യാലയത്തിന് അനുവദിക്കുകയും ചെയ്തു. 2013 ഫെബ്രുവരി 5ന് പൂർണ്ണമായും സർക്കാർ യു.പി. വിദ്യാലയമായി അപ്ഗ്രേഡ് ചെയ്ത് ആറാം ക്ലാസ് ആരംഭിക്കുകയും ഗവൺമെന്റ് എൽ. പി. ആന്റ് യു. പി. സ്കൂൾ റിപ്പൺ എന്നായി മാറുകയും ചെയ്തു. ഇരട്ടിമധുരം പോലെ 2013ആഗസ്റ്റ് 5 ന് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ യു.പി. സ്കൂൾ ഹെഡ്‍മാസ്റ്ററുടെ കീഴിലായിരുന്നു പ്രവർത്തനം നടന്നുകൊണ്ടിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് പത്ത് ക്ലാസുകൾ ആരംഭിച്ച് പൂർണമായും ഗവൺമെന്റ് ഹൈസ്കൂൾ റിപ്പൺ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് നാടിനൊപ്പം ഈ വിദ്യാലയവും മാറ്റത്തിന്റെ പാതയിലാണ്. ആത്മാർത്ഥതയുള്ള അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന നാടും നൽകുന്ന കരുത്തിൽ രക്ഷിതാക്കളാഗ്രഹിക്കുന്ന രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ അവകാശം എന്ന ലക്ഷ്യത്തോടൊപ്പം സഞ്ചരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്. അറിവുകൾ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും നേടിയ അറിവുകളും അനുഭവങ്ങളും ജീവിത്തിന്റെ വിജയത്തിനും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം സമൂഹവുമായി ഇടപഴകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും നമുക്കൊത്തൊരുമിച്ച് ഈ വിദ്യാലയത്തെ ശക്തിപ്പെടുത്താം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിഷൻ 2025
- വിദ്യാലയ ഭരണഘടന നൈതികം
- കബ്, സ്കൗട്ട് & ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. അബ്ദുൾ റസാഖ് ( ഗവ. എച്ച് എസ് റിപ്പൺ ആദ്യ പ്രധാനാധ്യാപകൻ )
നേട്ടങ്ങൾ
- S.S.L.C. മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു
- L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
- S.S.L.C. മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു
- S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5348929,76.1714553 |zoom=13}}