"എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/റോസാ പൂവിന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

റോസാപൂവിന്റെ അഹങ്കാരം

ഒരു തോട്ടത്തിൽ കുറേ ചെടികളും പൂക്കളും ഉണ്ടായിരുന്നു. അങ്ങിനെ വസന്തകാലം വന്നെത്തി. അവിടെത്തെ റോസാപ്പൂ ചെടിക്ക് ഭംഗിയുള്ളതുകൊണ്ട് അതിന് അഹങ്കാരമായിരുന്നു റോസ് ഒരു കള്ളിമുൾചെടിയോടാണ് അഹങ്കരിച്ചിരുന്നത്. അങ്ങിനെയിരിക്കെ ഒരു ദിവസം രണ്ട് കിളികൾ ദാഹിച്ച് കള്ളിമുൾചെടിയിൽ നിന്ന് വെള്ളം കുടിച്ചു. അപ്പോൾ റോസ് കള്ളിമുള്ളി നോട് ചോദിച്ചു നിനക്ക് വേദനിച്ചില്ലേ? കള്ളിമുള്ള് പറഞ്ഞു വേദനിച്ചു എന്നാലും ഞാൻ അത് സഹിച്ചു നിന്നു. അവരുടെ ദാഹം മാറാനല്ലേ. അപ്പോൾ റോസക്കും ദാഹിക്കുന്നുണ്ടായിരുന്നു റോസ്കള്ളിമുള്ളി നോട് ചോദിച്ചു എനിക്കും വെള്ളം തരുമോ? കള്ളിമുള്ള് പറഞ്ഞു ഞാൻ തരാം. അപ്പോൾ റോസ് വെള്ളം കുടിച്ചു. റോസക്ക് റോസയുടെ അഹങ്കാരം മനസിലായി. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.

മുഹമ്മദ് ഷെബിൻ
3 ബി എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ