"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 43: | വരി 43: | ||
== [[{{PAGENAME}}/അദ്ധ്യാപകര്‍]] == | == [[{{PAGENAME}}/അദ്ധ്യാപകര്‍]] == | ||
== പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == [[{{PAGENAME}}/പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] == | ||

ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ നറുംപാല്‍ നുകര്‍ന്ന് ലോകത്തിന്റെ വിശാലവീഥികളില്‍ നിരവധി പേര്‍ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളില്‍ വിരിയുന്ന അഭിമാനമലരുകള്‍...
അവരുടെ ലഘുചേതനയില്‍ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങില്‍ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകള്‍...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കര്‍മ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകള്‍...
നിസ്വാര്‍ത്ഥതയും സമര്‍പ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകര്‍....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്.

| ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ നറുംപാല്‍ നുകര്‍ന്ന് ലോകത്തിന്റെ വിശാലവീഥികളില്‍ നിരവധി പേര്‍ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളില്‍ വിരിയുന്ന അഭിമാനമലരുകള്‍...
അവരുടെ ലഘുചേതനയില്‍ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങില്‍ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകള്‍...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കര്‍മ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകള്‍...
നിസ്വാര്‍ത്ഥതയും സമര്‍പ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകര്‍....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്.

19:55, 3 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |

വിലാസം | |
നെടുങ്ങോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-08-2010 | Ghssnedungome |
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.എച്ച്.എസ്.എസ്. നെടുങ്ങോം/വിദ്യാലയചരിത്രം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം/സുവര്‍ണജൂബിലി
ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ഭൗതികസൗകര്യങ്ങള്‍
ജി.എച്ച്.എസ്.എസ്. നെടുങ്ങോം/അദ്ധ്യാപകര്‍
ജി.എച്ച്.എസ്.എസ്. നെടുങ്ങോം/പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ നറുംപാല്‍ നുകര്‍ന്ന് ലോകത്തിന്റെ വിശാലവീഥികളില്‍ നിരവധി പേര്‍ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളില്‍ വിരിയുന്ന അഭിമാനമലരുകള്‍...
അവരുടെ ലഘുചേതനയില്‍ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങില്‍ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകള്‍...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കര്‍മ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകള്‍...
നിസ്വാര്‍ത്ഥതയും സമര്‍പ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകര്‍....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്.
എസ്.എസ്.എല്‍.സി. വിജയശതമാനം :
- 2006-ല്‍ 92
- 2007-ല്‍ 96.5
- 2008-ല്‍ 100
- 2009-ല്‍ 99.5
- 2010-ല്‍ 99.5
സ്കൗട്ട്സ് & ഗൈഡ്സ്
വിദ്യാലയത്തില്‍ ഒരു സ്കൌട്ട് ട്രൂപ്പും ഒരു ഗൈഡ് കമ്പനിയും സജീവമായി പ്രവര്‍ത്തിക്കുന്നു.
സ്കൌട്ട് ട്രൂപ്പില്‍ നാലു പട്രോളുകളിലായി 32 അംഗങ്ങളുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു തവണ പട്രോള്‍ മീറ്റിംഗും ഒരു ട്രൂപ്പ് മീറ്റിംഗും ചേരുന്നു. സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ.വി.രാമചന്ദ്രന്‍.
ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി സി.എഫ്.മേരി.
(അപൂര്‍ണം)
ചിഹ്നദാനച്ചടങ്ങ്
സ്കൌട്ട് ട്രൂപ്പ് യൂണിറ്റ് ഉദ്ഘാടനം: വിവിധ ദൃശ്യങ്ങള്‍
കണ്ണൂര്‍ ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ (സ്കൌട്ട്സ്) ശ്രീ. വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
കലോത്സവം
വിവിധ തലങ്ങളിലുള്ള സ്കൂള്‍ കലോത്സവ വേദികളില്‍ വിദ്യാലയം നിസ്തുലമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി (2008, 2009) ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍മാരാണ്.
ഈ വര്‍ഷം യു.പി.വിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിക്കൊണ്ട് ഇരട്ടവിജയം നേടിയിരിക്കുകയാണ്.
ജില്ലാ സ്കൂള്‍ കലോത്സവ(2009-2010)ത്തില്‍ വിദ്യാലയത്തിലെ പ്രതിഭകള്‍ വിവിധയിനങ്ങളില്‍ സമ്മാനാര്‍ഹരായി:
അനുപമ മോഹന്‍ (പദ്യംചൊല്ലല്‍- ഹിന്ദി)
ഋത്വിക് എസ്.ചന്ദ് (ചിത്രരചന- പെന്‍സില്‍, ചിത്രരചന- ജലച്ചായം)
ജ്യോത്സ്ന കെ.ജോസ് (കഥാരചന- ഹിന്ദി)
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഹിന്ദി പദ്യംചൊല്ലലില്‍ അനുപമ മോഹന്‍ എ ഗ്രേഡ് നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ സജീവമായി നടക്കുന്നു.
'ഓരോ ക്ലാസിനും ഓരോ കൈയെഴുത്തുമാസിക' എന്ന പരിപാടി വിജയകരമായി നടപ്പിലാക്കി.
ഉപജില്ലാ-ജില്ലാതല സാഹിത്യോത്സവങ്ങളില്‍ ഈ വിദ്യാലയം സ്തുത്യര്‍ഹമായ വിജയങ്ങള്‍ നേടുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി (2007, 2008, 2009)ഉപജില്ലാതല സാഹിത്യോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്നു.
ഈ വര്‍ഷം യു.പി.വിഭാഗത്തിലും ചാമ്പ്യന്‍മാരാകാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.
ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി
'മികവ്' പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ തയ്യാറാക്കിയ അനന്യപദ്ധതിയാണ് ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ നെടുങ്ങോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയപര്‍വത്തിന്റെ നിറവില്‍ മറ്റൊരു വര്‍ണക്കാഴ്ചയൊരുക്കിക്കൊണ്ട്, പഠിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറിയിരിക്കുന്നു. വിജ്ഞാനത്തിന്റെയും സര്‍ഗപ്രതിഭയുടെയും കൌതുകത്തിന്റെയും വിളനിലമായി സ്കൂള്‍ ലൈബ്രറി ഹാളിലാണ് ഗാലറി ഒരുക്കിയിട്ടുള്ളത്. ആറു വയസ്സിനിടയില്‍ അറുപതു വര്‍ഷത്തെ സര്‍ഗാര്‍ജ്ജവം തെളിയിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ, ചിത്രകലാലോകത്തെ അത്ഭുതപ്രതിഭ എഡ്വിന്‍ തോമസ് ക്ലിന്റിന്റെ നാമധേയത്തിലാണ് ഫോട്ടോ-ആര്‍ട്ട് ഗാലറി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് എന്നെന്നും ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തനമായിരിക്കണം 'മികവ്' എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്, സ്കൂള്‍ ലൈബ്രറിയില്‍ ഒരു ഫോട്ടോ-ആര്‍ട്ട് ഗാലറി എന്ന പുതുമയുള്ള ആശയം പ്രാവര്‍ത്തികമാക്കിയത്.
മനുഷ്യസംസ്കൃതിയുടെ നാളിതുവരെയുള്ള പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നിരവധി പ്രതിഭകളുണ്ട്. സാമൂഹ്യ-കലാ-സാംസ്കാരിക-സാഹിത്യ-ശാസ്ത്രരംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വങ്ങളെക്കുറിച്ച് പുതുതലമുറയില്‍ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് 'ഫോട്ടോ-ആര്‍ട്ട് ഗാലറി'യിലൂടെ സഫലമാവുന്നത്.
ലക്ഷ്യങ്ങള്‍
- അന്വേഷണാത്മക പഠനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തല്‍
- ലോകത്തിലെ സര്‍വകാലത്തെയും മികച്ച കലാസൃഷ്ടികള്‍ കണ്ടെത്തി, അവയുടെ പകര്‍പ്പുകള്‍ ശേഖരിക്കലും അവ കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്തലും
- പ്രശസ്ത വ്യക്തികളെ ചിത്രവായനയിലൂടെ തിരിച്ചറിയല്‍
- പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രക്രിയ ആസ്വാദ്യകരമാക്കല്‍
- ക്ലാസിക്കല്‍ കലാസൃഷ്ടികളെ വായിച്ചറിയുവാനുള്ള അനുശീലനം എളുപ്പമാക്കല്‍
- ഗാലറിയുടെ ദൃശ്യാനുഭവം ഉള്‍ക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രചനകള്‍ നടത്തുവാനുള്ള പ്രചോദനം നല്‍കല്‍
- കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്‍ശനവും നിരൂപണബോധമുണര്‍ത്തലും
- ലൈബ്രറിയെ കൂടുതല്‍ ആകര്‍ഷകമാക്കി കുട്ടികളില്‍ പുതുവായനാശീലം രൂപപ്പെടുത്തല്‍
ഗാലറിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്, പ്രശസ്ത ചിത്രകാരനും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ കെ.എം.ശിവകൃഷ്ണന്‍ മാസ്റ്ററാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ വൈവിധ്യവും ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലെ വ്യതിരിക്തതയുമാണ് ഗാലറിയെ ഏറെ ആകര്‍ഷകമാക്കുന്നത്. സാഹിത്യം, സംസ്കാരം, സംഗീത-നൃത്ത-നാട്യ-ശില്‍പ്പ-ചിത്രകലകള്‍, രാഷ്ട്രതന്ത്രം, ശാസ്ത്രം, ചരിത്രം തുടങ്ങി, മനുഷ്യജീവിതത്തിന്റെ ബഹുമുഖമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും സ്മരിക്കപ്പെടേണ്ടവരുടെയും വലിയ ഛായാചിത്രങ്ങള്‍, കലാസൃഷ്ടികള്‍, വിദ്യാലയത്തിലെ സര്‍ഗപ്രതിഭകളുടെ മനോഹരരചനകള്‍, വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സൃഷ്ടികള്‍, കുട്ടികളുടെ കരവിരുതില്‍ രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന ആശംസാകാര്‍ഡുകളുടെ സമാഹാരം... തുടങ്ങി സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ഒരു വന്‍ ചിത്രശേഖരമാണ് ഗാലറിയെ സമ്പന്നമാക്കിയിരിക്കുന്നത്.
ഗാലറിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. അവര്‍ക്കായി പുതുമയാര്‍ന്ന പ്രവര്‍ത്തനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ സജീവമായിരിക്കുകയാണ് അദ്ധ്യാപകര്‍. പിക്കാസോയുടെ 'ഗ്വെര്‍നിക്ക'യും, ദാലിയുടെ 'വിട്ടുമാറാത്ത സ്മരണ'യും, ഡാവിന്‍ചിയുടെ 'മൊണാലിസ'യും, മൈക്കേല്‍ ആഞ്ജലോയുടെ 'അന്ത്യന്യായവിധി'യും, രവിവര്‍മ്മയുടെ 'ഹംസദമയന്തി'യുമെല്ലാം മുന്നില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍; റിയലിസവും സര്‍റിയലിസവും ക്യൂബിസവും ഇംപ്രഷനിസവുമെല്ലാം ചിത്രവായനയിലൂടെ തിരിച്ചറിയുന്ന സംതൃപ്തി വിദ്യാര്‍ത്ഥികളുടെ മുഖങ്ങളില്‍ വിരിയുന്നു. ഐന്‍സ്റ്റൈന്റെ ചിന്തോദ്ദീപകമായ ദൃഷ്ടികളില്‍ 'ആപേക്ഷികത'യുടെ ദ്രവ്യസ്ഥലകാലസാതത്യം കണ്ടെത്തുമ്പോള്‍, സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭയുടെ നിഷ്കളങ്കമായ കണ്ണുകളില്‍ അതിനു പുതിയ വ്യാഖ്യാനങ്ങള്‍ അവര്‍ തേടുന്നു.
വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍
നാടകശില്‍പ്പശാല
കഥകളി ശില്‍പ്പശാല
കുട്ടികളുടെ ക്രിസ് മസ് സൌന്ദര്യം
ഹരിതം- ദി ഇക്കോ ക്ലബ്
(അപൂര്‍ണം)
വര്‍ണം ചിത്രകലാവേദി
(അപൂര്‍ണം)
സ്വരം സംഗീതവേദി
(അപൂര്‍ണം)
കൈയെഴുത്തുമാസിക
സ്കൂള്‍ വാര്‍ത്താപത്രം
'നിരന്തരം'
മാനേജ്മെന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എസ്.പി.രാമര്‍കുട്ടി നമ്പ്യാര്‍ (1957)
- സി.റ്റി.ജോണ്‍
- ബാലന്‍
- സി.കെ.കുഞ്ഞന്‍
- എം.സി.കരുണാകരന്‍ നമ്പ്യാര്‍ (1974-1980)
- സി.റ്റി.ജോണ്‍ (1980-81)
- വി.ഡി.ജോസഫ് (1982-84)
- എം.സുഹറാബീവി (1984)
- ലൂയിസ് കൊളന്തൈരാജ് (1985)
- കെ.കെ.ശാന്തമ്മ (1986)
- മീനാക്ഷിയമ്മ (1987)
- കെ.കെ.ജോസഫ് (1988)
- ഐ.വി.വാസുദേവന്‍ (1989)
- പി.ജെ.പൊന്നമ്മ (1990)
- കെ.കെ.ശാന്ത (1991)
- ജെസ് ലെറ്റ് ബെല്‍ (1992)
- കെ.ഗോവിന്ദന്‍ (1992)
- ശാന്തകുമാരി (1993)
- എ.കുമാരന്‍ (1994)
- വി.കെ.സുബ്രഹ്മണ്യന്‍ (1995)
- എ.മൊയ്തീന്‍ (1995-99)
- കെ.എം.വിശ്വംഭരന്‍ (1999-2004)
- ഇ.ജെ.ജെയിംസ് (2004-2010)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍