"28031/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
പരിണാമ ശൃംഖലയിലെ അവസാന കണ്ണിയായി മനുഷ്യൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു ഭൂമിയും അതിലെ സർവ്വചരാചരങ്ങളും പ്രപഞ്ചവും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ ജീവിവർഗത്തിന്റയും പരിസ്ഥിതിയും തമ്മിലുള്ള ജൈവബന്ധം നിലനിർത്തുക എന്നതാണ്  ഭൂമിയുടെയും അതിലെ നിവാസികളുടെയും നിലനിൽപ്പിന്  കാരണമായിരിക്കുന്ന പ്രധാന വസ്തുത.
പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെപറ്റി ചിന്തിച്ചു പോകുന്നു. പരിസരം എന്നതിനപ്പുറം വിശാലമായതും മഹത്തായതുമാണ് പരിസ്ഥിതി എന്നത്. പ്രപഞ്ചത്തിന്റെ  സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പരസ്പരബന്ധിതവും സമതുലിതവും  അനുപൂരകവുമായ പ്രപഞ്ചത്തിൻറെ സ്ഥിതിയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
യാതൊരുവിധ മുൻവിധിയും ഇല്ലാതെ വനങ്ങൾ നശിപ്പിക്കുന്നതു മൂലം അന്തരീക്ഷത്തിന്റെ പരിസ്ഥിതി തകരുന്നു. മനുഷ്യന്റെ ശ്വാസകോശം വൃക്ഷത്തിലും വൃക്ഷത്തിന്റ ശ്വാസദ്രവ്യം മനുഷ്യനിലുമാണ് നിലകൊള്ളുന്നത്. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ആശ്രിതത്വത്തിന്റെ ഈ നാളം  മുറിയുമ്പോൾ പരിസ്ഥിതിയുടെ താളം തെറ്റുന്നു.
പരിഷ്കൃതമായ ഏതെങ്കിലും ആശയത്തിന്റെ പേരിൽ യാതൊരു ചിന്തയുമില്ലാതെ സ്ഥാപിക്കപ്പെടുന്ന വ്യവസായശാലകളും പദ്ധതികളും അനുദിനം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നു.
തടാകങ്ങൾ, കിണറുകൾ, നദികൾ, സമുദ്രങ്ങൾ തുടങ്ങി നിരവധി ജലാശയങ്ങളാൽ സമ്പൂർണ്ണമാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഇവയിലെ ജലം വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു. മനുഷ്യൻറെ നിഷ്ഠൂരമായ പ്രവർത്തികൾ പ്രപഞ്ചത്തിലെ സരളജീവിതത്തിൽ കാളകൂടം തുപ്പുന്നു. മണ്ണും ജലവും വായുവും കാളകൂടവിഷം കൊണ്ട് ഇഞ്ചിഞ്ചായി കറുത്തിരുളുന്നു.
പ്രപഞ്ചജീവിതത്തിന്റെ ഘടന സമഗ്രമായ ഒരു സമീകൃത സമ്പത്താണ്. കൃത്യമായും മധുരമായും ചിട്ടപ്പെടുത്തിയ ഒരു സംഗീത ശില്പം പോലെ പരിസ്ഥിതി ജീവജാലങ്ങൾക്ക് ജീവിത സൗഖ്യം നൽകുന്നു. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഇതിന്റെ താളം തെറ്റിക്കുമ്പോൾ സംഭവിക്കുന്ന വിപത്ത് എത്രയെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളും കലാലയങ്ങളും ഈ ആശയങ്ങളുടെ പരിശീലന കളരികളാവണം...
{{BoxBottom1
| പേര്=  കാർത്തിക ജയൻ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 28031
| ജില്ല=  എറണാകുളം
16:05, 5 മേയ് 2020-നു നിലവിലുള്ള രൂപം
"https://schoolwiki.in/index.php?title=28031/പരിസ്ഥിതി&oldid=943199" എന്ന താളിൽനിന്ന് ശേഖരിച്ചത്