"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=  രാജന്‍. ഇ.കെ.   
| പ്രിന്‍സിപ്പല്‍=  രാജന്‍. ഇ.കെ.   
| പ്രധാന അദ്ധ്യാപകന്‍= സുരേഷ് മാത്യു    
| പ്രധാന അദ്ധ്യാപിക   കുഞ്ഞൂഞ്ഞമ്മ
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എന്‍. രമേശന്‍  
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എന്‍. രമേശന്‍  
| സ്കൂള്‍ ചിത്രം= image00.jpg ‎|  
| സ്കൂള്‍ ചിത്രം= image00.jpg ‎|  

13:20, 23 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വിലാസം
ടി.വി.പുരം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-06-2010Ghsstvpuram




പാ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ടി. വി.പുരം ഗവണ്‍‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1911 ല്‍ മൂത്തേടത്തുകാവ് കരയില്‍ ആലങ്കാട്ടു പുരയിടത്തില്‍ പ്രവര്‍ത്തമമാരംഭിച്ചു എന്നാണ് പൂര്‍വ്വികരില്‍ നിന്നം ലഭിച്ച വിവരം. 1914 ല്‍ കണ്ണുകെട്ടുശ്ശേരി കരയില്‍ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദര്‍ശനാവസരത്തില്‍ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരില്‍ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ല്‍ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി 1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1985 ല്‍ നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ്. ഇവിടെ 580 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ITപ്രവര്‍ത്തനങ്ങള്‍

VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സ്കൂളില്‍ തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്, ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയില്‍ കൂടുതല്‍ പരിശീലനം നല്‍കി. സബ് ജില്ലാ തലത്തില്‍ മലയാളം ടൈപ്പിംഗില്‍ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.


മലയാളം വിഭാഗം

2009-2010 അധ്യയന വര്‍ഷത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നില്‍ നില്‍ക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍പാട്ടുമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇംഗ്ലീഷ് വിഭാഗം

കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകള്‍ക്കുവേണ്ടി നടത്തീയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹിന്ദി വിഭാഗം

സോഷ്യല്‍ സയന്‍സ് വിഭാഗം

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ ദിനാചരണങ്ങള്‍ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോണ്‍ ദിനം, U.N.ദിനം- പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മല്‍സരവും തല്‍സമയ അറ്റലസ് നിര്‍മ്മാണ മല്‍സരവും നടത്തി . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു..

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009

പ്രവര്‍ത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളില്‍ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവര്‍ത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു സോളാര്‍ഫില്‍റ്റര്‍ ‍നിര്‍മ്മാണം,കലണ്ടറിലെ കളികള്‍ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദര്‍ശിനി, ക്ളാസ്സില്‍ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേല്‍വിലാസം കുറിക്കാം എന്നീ പ്ര‍വര്‍ത്തനങ്ങള്‍ ചെയ്തു. ഉല്പന്നങ്ങള്‍ സ്കൂളില്‍ ശേഖരിച്ചു വയ്കുകയും ചെയ്തു.

ഗണിതശാസ്ത്രക്ലബ്

വൈക്കം സബ് ജില്ലാതലത്തില്‍ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ ഗണിതശാസ്ത്രത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

പരിസ്ഥിതിക്ലബ്ബ്

തനതു പ്രവര്‍ത്തനങ്ങള്‍ 2009

പരിസര ശുചീകരണം, നീന്തല്‍ പരിശീലനം, തെളിമ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

1997-1998 എം. വര്‍ഗീസ് ജേക്കബ്
1998-1999 കെ.എസ്സ്. ഫിലോമിന
1999-2000 എം.ഐ. സാറാമ്മ
2000-2001 റേച്ചല്‍ വര്‍ഗീസ്
2001-2002 മേരി മാത്യൂ
2002-2005 കെ. കമല
2005-2006 എം.കെ. രുഗ്മിണി
2006-2007 കെ.എല്‍. സരസ്വതിയമ്മ
2007-2007 പി.എം. ബേബി
2007-2008 കെ.കെ. വിനോദിനി
2008-2008 എന്‍.ഐ. അഗസ്റ്റിന്‍
2008- സുരേഷ് മാത്യൂ'