"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ അഭൗമമായ ഒരു അനുഭൂതി!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =അഭൗമമായ ഒരു അനുഭൂതി!
| തലക്കെട്ട് ="ശബ്ദിക്കൂ ഈഗ്രീഷ്മത്തിലെങ്കിലും"
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ
തലക്കെട്ട് നൽകുക -->
തലക്കെട്ട് നൽകുക -->

16:34, 3 മേയ് 2020-നു നിലവിലുള്ള രൂപം

"ശബ്ദിക്കൂ ഈഗ്രീഷ്മത്തിലെങ്കിലും"
   പരിസ്ഥിതി നിർവചിക്കാൻ സാധിക്കാത്ത അഭൗമമായ ഒരു അനുഭൂതി!.നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടാണത്, സകല ജീവജാലങ്ങളുടെയും ഭ്രൂണം പേറിയവികാരമുണ്ടതിന്!
കൊണ്ടും കൊടുത്തും പ്രകൃതി തന്നെയായി ജീവിച്ചിരുന്ന ആദിമ ജനതയിൽ നിന്ന് പുതിയകാലത്തേക്കെത്തുമ്പോൾ  കാര്യങ്ങളൊക്കെ മാറി മറിഞ്ഞിരിക്കുന്നു. പ്രകൃതി അതിന്റെ വിഭവങ്ങളെല്ലാം ജീവികൾക്കായി വീതിച്ചു നൽകി. അത്ഭുതമായിരുന്ന പ്രകൃതി ഇന്ന് മനുഷ്യന് പൗരാണിക ആശയമായി മാറി. ആ മാറ്റത്തിന്റെ പരിണതഫലങ്ങൾ ഭയാനകമായിരുന്നു. ആഗോളതാപനം മുതൽ പ്രകൃതിക്ഷോഭങ്ങൾ വരെ...
കുട്ടികളായ നമുക്കിവിടെ ചില കാര്യങ്ങളുണ്ട്. പ്രകൃതിയിലെ നന്മയെ നാം അറിയേണ്ടതുണ്ട്.  മാനവരാശിയാണ് പ്രകൃതിയെ ഉപയോഗയോഗ്യമാക്കിയത് അതുകൊണ്ടുതന്നെ അതിന്റെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ പൂർവികർ പാലിച്ചു പോന്ന രീതികൾ നാം വീണ്ടെടുക്കേണ്ടതായുണ്ട് .1962 ൽ റേച്ചൽ കഴ്സൺ രചിച്ച 'നിശബ്ദ വസന്തം' എന്ന്  പുസ്തകം നമുക്ക് വഴികാട്ടിയാണ്.. ഇനിയും നാം മാറിയില്ലെങ്കിൽ മഴയും വായുവും വെള്ളവും എല്ലാം കൃത്രിമമായി സൃഷ്ടിച്ച് ജീവിക്കാനായി പുതിയൊരു ബദൽ നാം കണ്ടെത്തേണ്ടിവരും. അത്രയും ഭയാനകമാണ് കാര്യങ്ങൾ.. 
   "മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അവന്റെ അത്യാർത്തിക്കായി ഒന്നുംതന്നെയില്ല" ഗാന്ധിജി
ഷാമിൽ കെ വി
8 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം