"പാലത്തായി യു.പി.എസ്/അക്ഷരവൃക്ഷം/ഇസബല്ല വിയോൾ;ഉയർത്തെഴുന്നേറ്റ പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4 | name=Panoormt| തരം= ലേഖനം}} |
16:24, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഇസബല്ല വിയോൾ;ഉയർത്തെഴുന്നേറ്റ പെൺകുട്ടി
ഇസബല്ല വിയോൾ എന്ന് കേട്ടിട്ടുണ്ടോ? അവൾ വീട്ടിലും നാട്ടിലും പാറി നടക്കുന്ന ഒരു കൊച്ചു പൂമ്പാറ്റയായിരുന്നു ആറ് വയസ്സുവരെ. വീട്ടിലും പരിസരത്തും അവൾ ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നു. പെട്ടെന്നൊരുനാൾ അവൾ ചിറകൊടിഞ്ഞു വീണു . വിശ്വസിക്കാൻ പറ്റുമോ ?ഇസി വിയോൾ എന്ന ഇസബല്ല വിയോൾ.. ആ കൊച്ചു പെൺകുട്ടിയുടെ ലോകം എന്നേക്കുമായി അവസാനിച്ചു എന്ന് അവളും കുടുംബവും കരുതി. ഡോക്ടർമാർ പറഞ്ഞു ഇനി മണിക്കൂറുകൾ മാത്രമേ അവൾ ജീവിക്കൂ എന്ന്. പക്ഷേ അതിശയകരമെന്ന് പറയട്ടെ അവൾ അതിജീവിച്ചു - ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് അവൾ അതിജീവിച്ചു. മെനിഞ്ചൈറ്റിസ് എന്ന മാരകമായ രോഗമാണ് അവൾക്ക് വന്നു പെട്ടത്. ഇസിയുടെ രണ്ട് കൈകളും കാലുകളും മുറിച്ചു മാറ്റപ്പെട്ടു . ബ്രിട്ടനിലെ ഡെർബി എന്ന സ്ഥലത്ത് അച്ഛനമ്മമാരോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു അവൾ. രണ്ടു മാസത്തെ ആശുപത്രി ജീവിതത്തിനുശേഷം എട്ടുമാസം വീൽച്ചെയറിനെ ആശ്രയിച്ചു. പിന്നീട് വീൽചെയറിൽ നിന്നും കൃത്രിമ കാലിലേക്ക് . അഞ്ചുകൊല്ലം കൊണ്ട് ഈസി ജിംനാസ്റ്റിക്സ് ഇനത്തിൽ ദേശീയ ചാമ്പ്യനായി എല്ലാവരെയും വിസ്മയിപ്പിച്ചു. രണ്ട് കൈകളും കാലുകളും ഇല്ലാത്ത വിജയം ...ഇന്ന് ഇസിയെ കുറിച്ച് മാതാപിതാക്കൾ പറയുന്നത് അവരുടെ അഭിമാനമാണ് ഇസി എന്നാണ് . ഈ മേഖലയിൽ മാത്രമല്ല അവൾ തിളങ്ങിയത്. സൗന്ദര്യ മേഖലയിലെ മിന്നും താരമാണ് .സ്വന്തമായി മേക്കപ്പിട്ടുകൊണ്ടും, സൗന്ദര്യത്തിനുള്ള നുറുങ്ങു വഴികളും ചെയ്തുകൊണ്ട് അവൾ യൂട്യൂബ് ചാനലിൽ തിളങ്ങി. ഇപ്പോൾ ബ്രിറ്റ് എന്ന ഭിന്നശേഷിക്കാരുടെ മോട്ടോർ റെയ്സിങ്ങ് ടീമിൽ അവൾ അംഗമാണ്.2017ൽ യങ്ങ് അച്ചീവർ വിഭാഗത്തിൽ നാഷനൽ പ്രൈഡ് ഓഫ് സ്പോർട്സ് അവാർഡ് ലഭിച്ചു .മാത്രമല്ല ഇപ്പോൾ ഇസി നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് . ഇസി യുടെ ജീവിതം നമുക്കൊരു മാതൃകയാണ്. ഉള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സന്തോഷത്തോടെ ജീവിക്കുക.. എവിടെ നമ്മൾ തോൽക്കുന്നു എന്നല്ല അവിടെ നിന്ന് നാം ഉയർത്തെഴുന്നേൽക്കുക എന്നതാണ് നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം