"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
| |
16:18, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ കൊറോണ
പ്രിയപ്പെട്ടവരെ ...........ഞാൻ കൊറോണ വൈറസ് ."കോവിഡ് 19 "എന്ന് പേരുകേട്ട കുടുംബത്തിലെ വില്ലാളിവീരൻ ആണ് ഞാൻ .നിങ്ങളെപ്പോലെ തന്നെ പ്രകൃതിയിലെ ഒരു പ്രജയാണ് ഞാൻ .ചൈനയിലെഒരു വലിയ വനത്തിലെ ചെറിയ ഗുഹയിൽ ഒളിച്ചിരിക്കുകയാണ് ഞാൻ .നിങ്ങൾക്കറിയാമല്ലോ ........ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്,അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ വസിക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് .പുറത്തുവന്നാൽ പെട്ടെന്നുതന്നെ ഞങ്ങളുടെ കഥ കഴിയും ................ ഇനി ഞാൻ എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് നിങ്ങൾക്ക് അറിയാൻ ആഗ്രഹമില്ലേ ......... ഒരു ദിവസം രാത്രി തടിച്ചു കൊഴുത്ത ഒരു പന്നി എൻറെ ഗുഹയ്ക്ക് അടുത്ത് കിടന്നുറങ്ങുന്നു ഞാൻ കണ്ടു .അപ്പോഴാണ് എൻറെ മനസ്സിൽ ഒരു ഐഡിയ വന്നത് .ഞാൻ ഒന്നും തന്നെ ആലോചിക്കാതെ ആ പനിയുടെ ശരീരത്തിലേക്ക് തുളച്ചുകയറി .പിറ്റേന്ന് രാവിലെ ആയി ..വേട്ടക്കാർ നായാട്ടിനായി കാട്ടിലെത്തി .മൃഗങ്ങളെല്ലാം ഭയന്ന് പെട്ടെന്നുതന്നെ ഓടിയൊളിച്ചു .പക്ഷേ....,വേട്ടക്കാരുടെ പിടിയിൽ നിന്നും മൃഗങ്ങൾക്ക് രക്ഷപ്പെടാനാവില്ല .എല്ലാ മൃഗങ്ങളും കൊലക്ക് കീഴടങ്ങി .കൂട്ടത്തിൽ ഞാൻ കയറിയ പന്നിയും ...ദൈവമേ .....ഇനി ഞാനെന്ത് ചെയ്യും ?ഇതോടെ എൻറെ കഥയും അവസാനിക്കും അല്ലോ .....അങ്ങനെ അവർ ചൈനയിലെ ഒരു വലിയ മാർക്കറ്റിലേക്ക് ഞങ്ങളെ കൊണ്ടുപോയി വിറ്റു .ആ പന്നിയെ ഒരു കശാപ്പ് കടയിലേക്ക് കൊണ്ടുപോയി .കശാപ്പുകാരൻ അടുത്തെത്തിയ ഞാൻ വല്ലാതെ പേടിച്ചരണ്ട് പോയി .ചൈനക്കാരുടെ ഫേവറേറ്റ് ഫുഡ് പന്നിയിറച്ചി ആയതുകൊണ്ടുതന്നെ ആളുകൾ കൂട്ടം കൂട്ടമായി കശാപ്പ് കടയിലേക്ക് വന്നു .അപ്പോൾ എന്താ സംഭവിച്ചത് എന്ന് അറിയണ്ടേ .....ആ കശാപ്പുകാരൻപന്നിയുടെ വയറുകീറി.ഞാൻ ഒന്നും തന്നെ നോക്കിയില്ല.ആ തക്കം നോക്കി കശാപ്പുകാരൻ കയ്യിലൂടെ ഞാൻ അദ്ദേഹത്തിൻറെ ശരീരത്തിലേക്ക് കയറി.പിന്നെ അയാളുടെ ശരീരത്തിൽ തന്നെ എൻറെ കോശവിഭജനം നടന്നു .ഞങ്ങൾ പെട്ടെന്നു തന്നെ പെറ്റുപെരുകി .പിന്നെ പന്നിയിറച്ചി വാങ്ങാൻ വന്നവരുടെ ശരീരത്തിൽ എല്ലാം ഞങ്ങൾ പറ്റിപ്പിടിച്ചു കയറി ..എൻറെ കുഞ്ഞുങ്ങൾ കൂട് മാറ്റി പിടിച്ചു കൊണ്ട് തന്നെ ഇരുന്നു .കുറച്ചു നിമിഷങ്ങൾക്കകം തന്നെ ലോകമെമ്പാടും കൊറോണ എന്ന് ഞാനും എൻറെ കുടുംബവും കയ്യടക്കി ഭരിച്ചു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ