"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ നാലു കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =നാലു കൂട്ടുകാർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
നൽകുക -->
നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

12:44, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാലു കൂട്ടുകാർ
                ഭൂമിയും മരങ്ങളും വായുവും ഓസോൺ പാളിയും ഉറ്റ സുഹൃത്തുക്കളായിരുന്നു .ഭൂമിയ്ക്ക് ഒരു കവചമായി നിൽക്കലായിരുന്നു ഓസോൺ പാളിയുടെ ജോലി. ആ ജോലിയിൽ അവൻ സംതൃപ്തനായിരുന്നു. അന്തരീക്ഷവായുവിലെ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് ശ്വസിക്കാനാവശ്യമായശുദ്ധവായു പുറത്ത് വിടുന്നതായിരുന്നു മരങ്ങളുടെ ജോലി. വായുവാകട്ടെ ഭൂമിയ്ക്കും ഓസോൺ പാളിക്കുമിടയിൽ നിലകൊള്ളുകയും ചെയ്തു .

വർഷങ്ങളായി പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞുവരികയായിരുന്നു ഇവർ നാലു പേരും. ഈയിടെയായി അവരുടെ ജീവിതത്തിൽ ചിലആകുലതകൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു .മറ്റൊന്നുമല്ലാ അവരിൽ ഒരാളായ ഓസോൺ പാളിയുടെ ശരീരത്തിൽ ചെറിയ രീതിയിൽ പൊട്ടലുകളും വിള്ളലുകളും കണ്ടു തുടങ്ങിയിരിക്കുന്നു.ഇത് അവരിൽ ഏറെ വിഷമമുണ്ടാക്കി.ഏതാനും വർഷങ്ങളായി തുടക്കമിട്ട ഈ രോഗം ഈയിടെയായി ദിനംപ്രതി കൂടി വരുന്നു.

               ഭൂമിയിലെ മനുഷ്യരുടെ ചില പ്രവർത്തനങ്ങളാണത്രെ ഇതിന് കാരണം എന്നവർ മനസ്സിലാക്കി. ഫാക്ടറികളിൽ നിന്നും, പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന മാരകമായ വിഷവാതകങ്ങൾ അന്തരീക്ഷവായുവിൽ കലർന്നത് ഓസോൺ പാളിയെ നന്നായി ബാധിച്ചു.അതുമൂലം വായുവും മലിനമാകപ്പെട്ടു .
    		ഈ സുഹൃത്തുക്കളുടെ പരസ്പരമുള്ള സ്നേഹബന്ധം ഇനിയും നല്ല രീതിയിൽ തുടർന്ന് പോവണമെങ്കിൽ പരിഹാരമായി ഒന്നു മാത്രമേ ചെയ്യാനുള്ളൂ. മനുഷ്യർ അന്തരീക്ഷവായുവിനെ മലിനമാക്കുന്ന ഇത്തരത്തിലുള്ള മലിനീകരണ പ്രവർത്തനങ്ങൾ  ചെയ്യാതിരിക്കുക. നമ്മുടെ ഭൂമിയേയും .ഓസോൺ പാളിയേയും ,മരങ്ങളേയും സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അവരുടെ സ്നേഹ ബന്ധം എക്കാലവും നിലനിൽക്കാൻ നമുക്കും കൈകോർക്കാം. 
           
സജഷെറിൻ കെ പി
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം