"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 140: വരി 140:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==മുന്‍ സാരഥികള്‍
(കോര്‍പ്പറേറ്റ് മാനേജര്‍മാര്‍)
റവ.ഫാ.തോമസ് മൂലക്കുന്നേല്‍
റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
റവ.ഫാ.തോമസ് ജോസഫ്  തേരകം
റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളി
റവ.ഫാ.ജോസ് കൊച്ചറയ്ക്കല്‍
റവ.ഫാ. മത്തായി പള്ളിച്ചാംകുടിയില്‍
മാനേജര്‍മാര്‍
റവ.ഫാ. ജോസഫ് മേമന
റവ.ഫാ.മാത്യു കുരുവന്‍പ്ളാക്കല്‍
റവ.ഫാ. മരിയ ദാസ്
റവ.ഫാ.സെബാസ്റ്റ്യന്‍ പാലക്കി
റവ.ഫാ.ജേക്കബ് നരിക്കുഴി
റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍
റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലില്‍
റവ.ഫാ.മാത്യു കൊല്ലിത്താനം
റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളില്‍
റവ.ഫാ. ജോസ് തേക്കനാടി
റവ.ഫാ. മാത്യു അത്തിക്കല്‍
റവ.ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളില്‍


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

19:21, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി
വിലാസം
കല്ലോടി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-03-2010Ghssthrissilery





ചരിത്രം

ചരിത്രവഴികള്‍പിന്നിട്ടതീര്‍ത്ഥാടനം: സെന്റ് ജോസഫ്സ്ഹയര്‍ സെക്കന്ററിസ്കൂള്‍കല്ലോടി

നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകള്‍
           സൂര്യതേജസ്സിന്റെ വാസരപ്പൂക്കള്‍ക്കു വഴിമാറവേ,
           വര്‍ഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങള്‍ ഒളിച്ചുകളിക്കുന്ന
           കുന്നോരങ്ങള്‍ വയല്‍പ്പരപ്പോടു ചേരവേ,
           കബനിയില്‍ കുളിച്ച് ഈറനുടുത്ത്
           ഹരിതാഭപുതച്ച് ബാണാസുരക്കോണില്‍
           ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി.
           അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ 
           അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച
           മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി
           സ്ക്കൂള്‍. അജ്ഞാനതിമിരത്തില്‍ കൊളുത്തി വച്ച
           കൈത്തിരി..... ഇരുള്‍ക്കടലില്‍ കരതേടുന്ന
          യാനപാത്രങ്ങള്‍ക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ
          ഇടനാഴിയില്‍ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ-
         തിരിച്ചറിവിന്റെ ഉര്‍വരത..... മരുഭൂവില്‍ നീരുറവ തേടുന്നവന്
         മരുപ്പച്ച..... കൂരിരുള്‍കൊടുങ്കാട്ടില്‍ പ്രത്യാശയുടെ
         മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങള്‍ക്ക്
         സാക്ഷരതയുടെ സാഫല്യം ..............ഇതൊക്കെയായിരുന്നുവോ
         നമുക്കീ വിദ്യാലയം?
                ഈ രഥമേറി ജീവിതയുദ്ധം നയിച്ചവര്‍, ലക്ഷ്യം കണ്ട് വിജയശ്രീലാളിതരായവര്‍,തേര് തെളിച്ചവര്‍, അവര്‍ അനവധിയുണ്ട്.
                വിദ്യയുടെ ഈ കളിക്കൂട്ടില്‍ ചേക്കേറി, അക്ഷരങ്ങളുടെ ,അക്കങ്ങളുടെ
മുട്ടകളടവച്ച് വിരിയിച്ച്.......... വിരിഞ്ഞ് , ഇളം ചിറകുകളില്‍ അറിവിന്റെ കരുത്താവാഹി

ച്ച് പറന്ന് ലോകവൃക്ഷത്തിന്റെ പുത്തന്‍ശിഖരങ്ങളില്‍ കൂടൊരുക്കിയ മുന്‍തലമുറകള്‍....... ഇന്നും മനക്കാമ്പിലൊളിച്ച കിനാത്തുണ്ടുകളും പേറി ഇളം തലമുറ ഈ വഴി കടന്നുപോകുന്നു.

           കല്ലോടി ജനതയുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പില്‍ കുരുത്ത വിദ്യാലയ വ്യക്ഷം  ഇവര്‍ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു. ആ വൃക്ഷം നട്ടുനനച്ചു വളര്‍ത്തിയര്‍,

അത് സേവനമാക്കിയവര്‍ ........ സ്വന്തമായിക്കരുതി സ്നേഹിച്ചവര്‍ ............മാനേജര്‍മാര്‍, പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകനധ്യാപകര്‍, പ്രിയ വിദ്യാര്‍ത്ഥികള്‍ , അഭ്യൂദയകാംക്ഷികള്‍, ഏവര്‍ക്കും പൈതൃകത്തിന്റെ പുണ്യമായി ഈ കലാക്ഷേത്രം മാറിയല്ലോ.

            1975 – ല്‍, റവ. ഫാ.ജോസഫ് മേമന കല്ലോടി എടവകയുടെ വികാരിയായിരിക്കെ കല്ലോടിക്കൊരു ഹൈസ്ക്കൂള്‍ എന്ന ആശയം ശക്തിപ്പെട്ടു.

കമ്മിറ്റി രൂപികരണങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ പ്രസ്തുത ആശയം ജനങ്ങളുടെ ആവേശമായി. യശ:ശരീരനായ ശ്രീ. എം. വി. രാജന്‍മാസ്റ്റര്‍ എം.എല്‍.എയുടെയും മറ്റും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഏറ്റുവാങ്ങി ബഹു.മേമനയച്ചന്‍ തിരുവനന്തപുരത്തെത്തി. അന്നത്തെ കെ.പി.സി.സി.പ്രസിഡന്റായിരുന്ന ശ്രീ.എ.കെ. ആന്റണിയുടെ കൈത്താങ്ങിന്റെ കരുത്തില്‍ പുതിയ ഹൈസ്ക്കൂളിന് അനുമതി നേടിയെടുത്തു.

              1975-ഡിസംബര്‍ 11 -ന് റവ.ഫാ.ജോസഫ് മേമന തന്നെ ഹൈസ്ക്കൂളിന് അടിസ്ഥാനശിലയിട്ടു. സമ്പത്തിന്റെ പരാധീനതകള്‍ മറന്ന്, സ്വന്തം വിയര്‍പ്പു

തുളളികളാല്‍ കല്ലോടിയുടെ ജനങ്ങള്‍ അടിത്തറയുറപ്പിക്കാന്‍ മണ്ണു കുഴച്ചു. അദ്ധ്വാ നം മൂലധനമായി സമര്‍പ്പിക്കപ്പെട്ടു. ജര്‍മനിയിലെ പാടര്‍ബോ​ണ്‍ രൂപതയുടെ ബിഷപ്പും വികാരിജനറലും കനിവിന്റെ കരങ്ങള്‍ നീട്ടി സ്പര്‍ശിച്ചു.

       1976 ജൂണ്‍ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി.
        1976 ജൂണ്‍  1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു.

പിന്നീട് ശ്രീ. പി. എ. വര്‍ക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമി‌ച്ചു.96- വിദ്യാര്‍ത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സില്‍ മൂന്ന് ഡിവിഷന്‍) അദ്ധ്യയനമാരംഭിച്ചു.

           1976 ‍‍ഡിസംബര്‍ 30-ന് , മാനന്തവാ‌ടി ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിളളില്‍, ശ്രീ.എം.വി. രാജന്‍ മാസ്ററര്‍

എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

         പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം

തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളില്‍ കല്ലോടി ഹൈസ്ക്കൂള്‍ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുന്‍നിരയിലേക്കുയര്‍ന്നു.

      1978 -ല്‍ മാനേജര്‍  ജോസഫ്  മേമനയച്ചന്റെ നേതൃത്വത്തില്‍ സ്ക്കളിന് ഒരു

ഇരുനിലകെട്ടിടമുയര്‍ന്നു. സ്ക്കൂള്‍ ഉത്തരോത്തരം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറു കയായിരുന്നു.

    1984-ല്‍ റവ.ഫാ. മാത്യു കുരുവന്‍ പ്ലാക്കല്‍ സ്ക്കൂള്‍ മാനേജരായി ചാര്‍ജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
           പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി.
          റവ.ഫാ.സെബാസ്റ്റ്യന്‍പാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂള്‍, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ലയിപ്പിച്ചു.
           റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്.
                   കല്ലോടിയില്‍ഹയര്‍സെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാര്‍ എമ്മാനുവല്‍ പോത്തനാമുഴി, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിന്‍ നിലക്കപ്പള്ളില്‍, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, ഹെഡ് മാസ്റ്ററായിരുന്ന 

ശ്രീ. കെ. എ. ആന്റണിസാര്‍ തുടങ്ങിയവര്‍.

                    അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ

സവിശേഷ ശ്രദ്ധ ഹയര്‍സെക്കന്ററിവല്‍ക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികന്‍ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ മായ പാടവത്തോടെ ഹയര്‍ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു.

                  2000 – ഒക്ടോബര്‍ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയര്‍ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവല്‍

പോത്തനാമുഴി, രൂപതാ വികാരി മോണ്‍. ജോര്‍ജ്ജ് ഞരളക്കാട്ട്, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. അഗസ്റ്റിന്‍ നിലയ്കപ്പള്ളില്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ഇ. കെ. കാര്‍ത്തികേയന്‍, തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ ധന്യമായ മുഹൂര്‍ത്തം.

                    ചുറ്റിലും സന്മതികളേറെയുള്ളപ്പോള്‍ അതെ, കല്ലോടി സെന്റ്ജോസഫ്സ് 

ഹയര്‍സെക്കന്ററി സ്കൂള്‍ കിതപ്പറിയാതെ കുതിക്കാന്‍ സജ്ജം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==മുന്‍ സാരഥികള്‍

(കോര്‍പ്പറേറ്റ് മാനേജര്‍മാര്‍)

റവ.ഫാ.തോമസ് മൂലക്കുന്നേല്‍ റവ.ഫാ.ജോസഫ് നെച്ചിക്കാട്ട് റവ.ഫാ.തോമസ് ജോസഫ് തേരകം റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളി റവ.ഫാ.ജോസ് കൊച്ചറയ്ക്കല്‍ റവ.ഫാ. മത്തായി പള്ളിച്ചാംകുടിയില്‍ മാനേജര്‍മാര്‍ റവ.ഫാ. ജോസഫ് മേമന റവ.ഫാ.മാത്യു കുരുവന്‍പ്ളാക്കല്‍ റവ.ഫാ. മരിയ ദാസ് റവ.ഫാ.സെബാസ്റ്റ്യന്‍ പാലക്കി റവ.ഫാ.ജേക്കബ് നരിക്കുഴി റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍ റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലില്‍ റവ.ഫാ.മാത്യു കൊല്ലിത്താനം റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളില്‍ റവ.ഫാ. ജോസ് തേക്കനാടി റവ.ഫാ. മാത്യു അത്തിക്കല്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.