"എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/അങ്ങനെ ഒര‍ു അവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=    അങ്ങനെ ഒര‍ു അവധിക്കാലത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
ഒരുപാട് സന്തോഷത്തോടെ ചിലവിടാൻ കാത്തിരുന്ന ഒരു അവധിക്കാലം നമ്മുടെ ഉള്ളിൽ ഭീതി പടർത്തി കടന്നുപോവുകയാണ്. നാം ഇന്നു വരെ കേട്ടിട്ടുപോലുമില്ലാത്ത കൊറോണ വൈറസ് .ചൈനയിലെ വുഹാനിൽ ഉടലെടുത്ത് മൂന്ന് മാസത്തിനുള്ളിൽ രാജ്യമെങ്ങും വ്യാപിച്ചു കഴിഞ്ഞു .ഇന്ത്യയിലാകട്ടെ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ . ഈ മഹാ വിപത്ത് എങ്ങനെ ഉടലെടുത്തു എന്നു നമ്മൾ ചിന്തിക്കുമ്പോൾ മൃഗങ്ങളിൽനിന്നും ആകാം എന്നാണ് നിഗമനം. പല പകർച്ചവ്യാധികളും ഉദാഹരണത്തിന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി, നിപ്പാ , എച്ച് വൺ എൻ വൺ എന്നിവ ഓരോ ജീവികളിൽ നിന്നും ആണ് മനുഷ്യർക്ക് പകർന്നത്. അത് പോലെ തന്നെയാവും കൊറോണ വൈറസ് പകരുന്നത് എന്ന് കരുതുന്നു. കാലാവസ്ഥാ വ്യതിയാനത്തെ വേണ്ടവിധം പ്രതിരോധിക്കുവാനും കാടുകളും ചതുപ്പുനിലങ്ങളും നദികളും എല്ലാം ഇല്ലാതാകുന്നത് തടയാനും ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകുന്നില്ല എന്നതാണ് സത്യം. കാടുകൾ കുറയുന്നതും അവശേഷിക്കുന്ന കാടുകളിൽ  ജീവികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റും ലഭിക്കാത്തതും ആണ് മൃഗങ്ങളെ മനുഷ്യരിൽ എത്തിക്കുന്നത് .ഇതെല്ലാം പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു .കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുവാൻ വാക്സിൻ ഇല്ലാത്തത് രോഗം പടർന്നു പിടിക്കാൻ സാധ്യതകൾ ഉണ്ടാക്കി. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി താമസിപ്പിക്കണം. തീവ്രപരിചരണം നൽകേണ്ടിവരും .രോഗിക്ക് പൂർണ്ണ വിശ്രമം അത്യാവശ്യമാണ്. രോഗികളെ പരിചരിക്കുന്നവർ മാസ്‍ക‍ും സാനിറ്റൈസറ‍ും നിർബന്ധമായും ഉപയോഗിക്കണം. പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം വരാൻ സാധ്യത കൂടുതലാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും നാം പാലിക്കണം. നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി ....
{{BoxBottom1
| പേര്= അക്ഷര.എ.എസ്
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26089
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാക‍ുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

05:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം