"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14605 | | സ്കൂൾ കോഡ്= 14605 | ||
| ഉപജില്ല=കൂത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കൂത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
08:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒഴിവുകാലം
കളിയും ചിരിയും ഇല്ലാത്ത ഒരു ഒഴിവുകാലം നമുക്ക് വന്നെത്തിയിരിക്കുന്നു. കാരണം നിങ്ങൾക്ക് അറിയാം, കൊവിഡ് എന്ന മഹാമാരി. അതിവേഗം പടരുന്ന ഒരു രോഗമാണിത്. ഇത് തടയാൻ സാമൂഹിക അകലം പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം. നാം ഓരോരുത്തരും അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിക്കേണ്ടതാണ്. കൂട്ടുകാരുമൊത്ത് കളിയും ചിരിയും ഇല്ലാതെ വീടുകളിൽ ഇരിക്കുന്ന സമയത്ത് നമുക്ക് പരിസ്ഥിതിയെ കുറിച്ചും കൊവിഡ് രോഗ പ്രതിരോധത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളെ കുറിച്ചും ചിന്തിക്കാം. അവയിൽ ചിലത് ഇവയാണ്, 1. നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കാൻ നമുക്ക് ആവശ്യത്തിന് വേണ്ടത് നമുക്ക് തന്നെ കൃഷി ചെയ്യാം. ഇതിനു വേണ്ടി മതാപിതാക്കളെ സഹായിക്കാം. 2. കുളങ്ങളെയും മരങ്ങളെയും ചെടികളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. വീട്ടിലും പറമ്പിലും ഇതിനു വേണ്ട പ്രവർത്തികൾ ചെയ്യാം. 3. പ്ലാസ്റ്റിക്ക് വസ്തുക്കൾ വീട്ടിൽ കൊണ്ടുവരാൻ പാടില്ല എന്ന് മുതിർന്നവരെ കൊണ്ട് സമ്മതിപ്പിക്കണം. 4. കൊവിഡ് എന്ന മഹാമാരിയെ തടയാൻ വീട്ടിലുള്ള മുതിർന്നവർ അനാവശ്യമായി പുറത്തിറങ്ങുന്നത് നമ്മൾ വിലക്കണം. 5. മാസ്ക്ക് ധരിച്ചു കൊണ്ട് മാത്രം പുറത്ത് പോവുക. 6. ഇടയ്ക്ക് ഇടയ്ക്ക് സോപ്പുപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും കൈ കഴുകുക. വ്യക്തി ശുചിത്വം ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തും എന്ന് നമ്മൾ പണ്ട് പഠിച്ച പാഠം വീണ്ടും നമുക്ക് ഓർമ്മിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ