"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഞാനറിയാതെ പോയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാനറിയാതെ പോയത്
ഞാൻ, എന്നെ നിങ്ങൾക്ക് എന്തു വേണമെങ്കിലും വിളിക്കാം, അപ്പുവെന്നോ കണ്ണനെന്നോ എന്തും. സ്കൂൾ തിരക്കുകളും മൊബൈൽ ഫോണും TV യും മാത്രമായിരുന്നു എന്റെ ലോകം. പെട്ടെന്നാണ് ഒരു ദിവസം നമ്മുടെ മുഖ്യമന്ത്രി പറയുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂൾ തുറക്കില്ല എന്ന് . കാരണക്കാരി നമ്മുടെ കൊറോണ ചേച്ചിയും. മനസിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. പരീക്ഷ എഴുതണ്ടല്ലോ. ആവശ്യത്തിന് മൊബൈൽ കാണാം , TV കാണാം, ഹൊ .... അടിച്ചു പൊളിക്കാം. അങ്ങനെ ഒരാഴ്ച കടന്നു പോയി. എന്റെ മൊബൈൽ ഡാറ്റ തീർന്നു. ചാർജ് ചെയ്യാൻ കടയും തുറക്കില്ല. അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം പോകുന്നില്ല. നന്ദി പറഞ്ഞ നാവുകൊണ്ട് മുഖ്യമന്ത്രി മാമനെ ഒന്ന് വഴക്ക് പറഞ്ഞ്, കൊറോണ ചേച്ചിയെ ശപിച്ചു. പെട്ടെന്നാണ് അമ്മ പറഞ്ഞത് എപ്പോഴും നീ ഇങ്ങനെ ഇരിക്കാതെ പുറത്തോട്ടൊക്കെ ഒന്നിറങ്ങ്. ഇവിടത്തെ മരങ്ങളും ചെടികളുമൊക്കെ നിന്നെ ഒന്ന് കണ്ടോട്ടെ. എന്റെ കൈകളിൽ നിന്ന് എന്നെ വിട്ട് മാറാത്ത എന്റെ ഒരു അവയവം എന്നു തന്നെ പറയാം എന്റെ സാംസങ്ങ് ഗാലക്സിയെ ഞാൻ മേശപ്പുറത്ത് വച്ചു. പിറ്റേന്ന് രാവിലെ തൊടിയിലൂടെ നടക്കാം എന്ന് കരുതി ഒന്ന് പുറത്തേക്കിറങ്ങി. കണ്ട കാഴ്ചകൾ എനിക്ക് അത്ഭുതങ്ങളായിരുന്നു. മൊബൈൽ ഫോണിലൂടെ ഞാൻ കണ്ട് ലൈക്കും ഷെയറും ചെയ്തിരുന്ന കാഴ്ചകൾ എനിക്കും ചുറ്റും ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. വാഴക്കൂമ്പുകളിൽ നിന്നും തേൻ നുകരുന്ന ചിത്രശലഭങ്ങൾ, ചെറുകിളികൾ, പാടങ്ങൾ, അമ്മയുടെ കൊച്ചു കൊച്ചു കൃഷികൾ വാഹനങ്ങളുടെയും പുകയുടെയും ഒന്നും മറയില്ലാതെ തലയെടുപ്പോടുകൂടി തെളിഞ്ഞു കാണുന്ന പൊന്മുടി മലനിരയും ആകാശവും. അയ്യോ എന്തൊരു ഭംഗിയാണ് എന്റെ പരിസരത്തിന് . വയൽ വരമ്പിലൂടെ വീണ്ടും ഞാൻ ആവേശത്തോടെ നടന്നു. കാൻഡി ക്രഷിനോടും, പബ്ജിയോടും വിട പറഞ്ഞ് ഞാൻ പുഴയോടും കിളിയോടും ചെടിയോടും സംസാരിച്ചു. അസ്തമയ സൂര്യന്റെ അരുണാഭമായ ശോഭ കണ്ട് ഞാൻ അത്ഭുതപ്പെട്ടു നിന്നു. ആദ്യമായി ഞാൻ കിളികൾ കൂടുകളിലേക്ക് ചേക്കേറുന്നത് കണ്ടു. തെളിഞ്ഞു നിന്ന ആകാശം പെട്ടെന്ന് രക്തവർണമാക്കി മാറ്റുന്ന സന്ധ്യാസമയത്തെ സൂര്യനെന്ന കലാകാരനെ കണ്ടു. തിരിച്ചു മടങ്ങി ഞാൻ വീട്ടിലെത്തിയപ്പോൾ നാമം ജപിക്കുന്ന മുത്തശിയെയും കണ്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം