"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:motherbaby.jpg]] | |||
<br /><font color=red>'''അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...'''</font> | <br /><font color=red>'''അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...'''</font> | ||
<br /><font color=green>'''- പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍. 25/02/2010'''</font> | <br /><font color=green>'''- പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍. 25/02/2010'''</font> |
12:55, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...
- പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍. 25/02/2010
ഒരിടത്ത് ഒരിടത്ത് ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു. നല്ല ചന്തമുള്ള ഒരു കുഞ്ഞ്..... നിങ്ങളെപ്പോലെ തന്നെ. ആര്‍ക്കും ആ കുഞ്ഞിനെ കണ്ടാല്‍ ഒന്നെടുത്ത് ഉമ്മ വെയ്കാന്‍ തോന്നും...വാരിപ്പുണരാന്‍ ആഗ്രഹിച്ചുപോകും. നീണ്ട പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ കനിഞ്ഞു നല്‍കിയ ആ വാത്സല്യത്തിടമ്പിനെ അമ്മ തറയിലും തലയിലും വെയ്കാതെയാണ് വളര്‍ത്തുന്നത്. അതുവരെ അവര്‍ക്ക് ആകെയുണ്ടായിരുന്ന കൂട്ട് ഒരു കീരിയായിരുന്നു. പേര് മുത്തു. എന്താ രസം തോന്നുന്നോ...? കീരിയെ കുഞ്ഞിലേ എടുത്തു വളര്‍ത്തിയതിനാല്‍ അതിന് ഒരു മൂത്ത മകന്റെ അവകാശമുണ്ടെന്നു തോന്നും കണ്ടാല്‍....! അന്യരാരും ആ പൊടിക്കുഞ്ഞിനെ ഒന്നു നോക്കുന്നതു പോലും കീരിക്ക് ഇഷ്ടമല്ലായിരുന്നു. അതു പോലെ കീരിയും കുഞ്ഞും തമ്മിലുള്ള കേളികള്‍ ഒന്നു കാണേണ്ടതു തന്നെ. അതേ അമ്മയും കുഞ്ഞും കീരിയും അടങ്ങിയ കൊച്ച് സന്തുഷ്ട കുടുംബം.
വലിയ കാടിന്റെ ഓരത്ത് ചരിവിലായി അവര്‍ താമസിച്ചു വന്നു. തുണയ്ക് മറ്റാരും ഇല്ല. കുടുംബനാഥന്‍ പണ്ടേ ഉപേക്ഷിച്ചു പോയതാണ്. അതിനാല്‍ പകലന്തിയോളം കഷ്ടപ്പെട്ടാണ് അമ്മ കുഞ്ഞിനെ പോറ്റിയിരുന്നത്. അമ്മ പുറത്തു പോകുമ്പോള്‍ കുഞ്ഞിനു കാവല്‍ കീരിയാണ്. കുഞ്ഞും കീരിയും കളിച്ചും ഉറങ്ങിയും അമ്മ വരും വരെ നേരം പോക്കും, അന്തിയാവുമ്പോള്‍ അമ്മ ലഘുഭക്ഷണം കൊണ്ടു വരുന്നതും കാത്ത് അവര്‍ വഴിക്കണ്ണുമായി നില്കും... അതൊരു പതിവു കാഴ്ചയാണ്.
കാടിന്റെ ഓരത്ത് താമസിക്കുന്നതിനാല്‍ വെള്ളവും വിറകും സുലഭമാണ്. അന്നും പതിവു പോലെ തലയില്‍ വിറകും ഒക്കത്ത് വെള്ളം നിറച്ച ചെമ്പുകുടവുമായി അമ്മ സന്ധ്യക്ക് വന്നു.
'ങേ... ഇന്ന് കീരി ഒറ്റക്ക് കാത്തു നില്‍പാണല്ലോ...? കുഞ്ഞും കൂടെ കാണേണ്ടതാണല്ലോ...?' അമ്മ പരിഭ്രാന്തയായി തിടുക്കത്തില്‍ ഓടി വന്നു. കീരി തലങ്ങനേയും വിലങ്ങനേയും ഓടി നടക്കുന്നു. മാത്രമല്ല അതിന്റെ ദേഹമാസകലം ചോരത്തുള്ളികള്‍ കട്ടിപിടിച്ച പോലുണ്ട്. കടവായില്‍ ചോര ഒലിച്ചിറങ്ങിയ പാടുകളുണ്ട്.
'എടാ... നീ എന്റെ കുഞ്ഞിനെ കടിച്ചു കൊന്നല്ലോടാ ദുഷ്ടാ' എന്ന് ആക്രോശിച്ചു കൊണ്ട് അവര്‍ വിറക് കെട്ട് കീരിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. കീരി പ്രാണ വെപ്രാളത്തോടെ പിടച്ച് വീണ്ടും അമ്മയോട് എന്തോ സൂചിപ്പിക്കാനെന്നവണ്ണം നോക്കവെ കൈയിലിരുന്ന ചെമ്പുകുടം കൊണ്ട് അതിനെ തച്ചു കൊന്നു.
നിലവിളിയോടെ വീട്ടിനകത്തേക്ക് കയറിയ അമ്മയെ കൊച്ചരിപ്പല്ലുകള്‍ കാട്ടി കുഞ്ഞു വിളിച്ചു -
' അമ്മേ....' ആ വിളി ജീവിതത്തിലേറ്റവും മധുരോദാതമായി തോന്നി.
'ഹാവു... എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ...?'. കുഞ്ഞിനെ വാരിയെടുക്കാന്‍ കുനിയവെ പെട്ടെന്ന് ഞെട്ടി മാറി.
'അയ്യോ...ഒരു മൂര്‍ക്കന്‍ പാമ്പ് '. അതിനെ പല കഷണങ്ങളായി കടിച്ചു കീറിയിട്ടിരിക്കുന്നു. കുഞ്ഞു കിടന്ന പായുടെ വക്കിലും പരിസരത്തും ചോരത്തുള്ളികള്‍.
പെട്ടെന്ന് കീരിയെ ഓര്‍മ്മ വന്നു.
'അയ്യോ... ഞാനെന്താണ് ചെയ്തത് എന്റെ ദൈവമേ....'
കുഞ്ഞിനേയും വാരിയെടുത്ത് ആ അമ്മ ഭ്രാന്തിയെപ്പോലെ പുറത്തേക്കു വന്നു.... ചോരക്കളത്തില്‍ കീരി തല തകര്‍ന്ന്, ഉടലൊടിഞ്ഞ് ചത്തു കിടക്കുന്നു. ചോരച്ചാലിലൂടെ, രൂക്ഷഗന്ധത്തിലൂടെ ശവംതീനിയെറുമ്പുകള്‍ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞു.
'മുത്തൂ.... '
കൈയിലിരുന്ന് നിഷ്കളങ്കമായി ഒന്നുമറിയാതെ കുഞ്ഞ് കീരിയെ നീട്ടി വിളിച്ചു...
'മുത്തൂ....'
പക്ഷേ കുഞ്ഞിന്റെ മുത്തു മറുലോകത്തേക്കുള്ള പര്യടനത്തിലായിക്കഴിഞ്ഞ്രുന്നു...
നികൃഷ്ടതയുടെ പരിവേഷമില്ലാത്ത, ചമയങ്ങളുടെ പൊള്ളത്തരങ്ങളില്ലാത്ത മറ്റൊരിടത്തേക്ക്...
നന്മയുടെ ലോകം... വൃത്തികെട്ട മനുഷ്യനില്ലാത്ത ലോകം...!
സാരാംശം :- മനുഷ്യന്‍ ഒരു വികാരജീവിയാണ്. വളരെപ്പെട്ടെന്ന് കോപിക്കുകയും അടങ്ങുകയും ആനന്ദിക്കുകയും സന്താപപ്പെടുകയും നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്ന വെറും മൃഗം. മൃഗീയവാസനകളില്‍ നിന്ന് ഉയര്‍ന്ന് പെരുമാറുമ്പോളാണ് അവന്‍ മനുഷ്യനാകുന്നത്.
കോപം ഒരു തരം ഭ്രാന്തമായ വികാരം നമ്മിലുണര്‍ത്തുന്നു. പകക്കണ്ണുമായി നാം പ്രശ്നങ്ങളെ നേരിടുന്നു. പരിണിതഫലം പ്രവചനാതീതമാണ്.
കുഞ്ഞുങ്ങളേ... ഇവിടെ തന്നെ ഈ കഥയില്‍ ആ അമ്മയുടെ കോപം, അതും കാര്യമറിയാതെയുള്ള കോപം കീരിയുടെ മരണത്തിലേക്ക് നയിച്ചില്ലേ... കഷ്ടം തോന്നുന്നുണ്ടോ...? കീരി യഥാര്‍ത്ഥത്തില്‍ കുഞ്ഞിനെ രക്ഷിക്കയല്ലേ ചെയ്തത്....? ഇനി ആവശ്യമില്ലാതെ കോപിക്കുമ്പോള്‍ ഇക്കഥ തീര്‍ച്ചയായും ഓര്‍ക്കുമല്ലോ....