"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന പാഠപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന പാഠപുസ്തകം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

17:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന പാഠപുസ്തകം

നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ലോകമെമ്പാടും പിടിച്ച് കുലുക്കിയ ഒരു രോഗമായി മാറിയിരിക്കുകയാണ് കോവിഡ് 19 .ഇതിനു കാരണമായ കൊറോണ വൈറസിനെ തുരത്താൻ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും സർക്കാരിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനകളും നേർന്നു കൊണ്ട് ‍ഞാൻ ആരംഭിക്കുന്നു

ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് കൊറോണ എന്നാൽ എന്താണ് എന്നാണ് .പലരും ഇതിനെക്കുറിച്ച് വലിയ ഗൗരവമായി കാണുന്നില്ല.ഇത് ഒരു ജിവിയാണെന്നും ഇതിന് കൈയും കാലും ഉണ്ടെന്നുമെല്ലാമാണ് പലരുടേയും ധാരണ.ഇത് ഒരിക്കലും മാരകമായ ഫ്ലു പോലെയോ നിപ്പ പോലെയോ ഉള്ള വൈറസല്ല.ഇത് പടർന്നു പിടിക്കുന്നവരിൽ 90% പേരും രക്ഷപ്പെടും.ഇത് ഗുരുതരമായി ബാധിക്കുന്നത് 60വയസ്സിന് മുകളിൽ പ്രായമായവർക്കും ഹൃദ്രോഗികൾക്കും ശ്വാസകോശരോഗികൾക്കുമാണ്.

എന്നാൽ ഇങ്ങനെയൊക്കെയാണ് വൈറസിന്റെ സ്വഭാവമെങ്കിലും ചിലപ്പോഴെല്ലാം ചെറുപ്പക്കാർക്കും ഗുരുതരമാകുന്നുണ്ട്.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി അതിശോചനീയമായി തീർന്നിരിക്കുന്നു. സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നു പോലും സംശയമാണ്.

കേരളത്തിന്റെ സ്ഥിതി ആശാവഹമാണ്.ഇരുന്നൂറിൽ താഴെയാണ് രോഗികൾ.ഒരു ലക്ഷത്തിൽ താഴെയാണ് നിരീക്ഷണത്തിലുള്ളവർ.ഇതിന്റെ എല്ലാ പ്രശംസയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സഹമന്ത്രിമാരും ആരോഗ്യപ്രവർത്തകരുമാണ്.ലോക്ഡൗണിലൂടെ സമൂഹവ്യാപനം എന്ന പേടിസ്വപ്നം ഒരർത്ഥത്തിൽ തന്നെ മാഞ്ഞുപോയിട്ടുണ്ട്.എന്നാലും കൊറോണ മാറി എന്നല്ല .ഒരു ‍ചെറിയ പിഴവ് മതി എല്ലാം തകരാൻ.

വിദ്യാഭ്യാസമേഖല ,ടൂറിസം ,വാണിജ്യം ,കൃഷി എന്നിങ്ങനെ പല മേഖലകളേയും കാര്യമായി മഹാമാരി ബാധിച്ചു.എന്തു തന്നെയായാലും മനുഷ്യൻ കൊറോണയെ അതിജീവിക്കും .

നമുക്ക് നമ്മുടെ സർക്കാരിനേയും ആരോഗ്യ പ്രവർത്തകരേയും സഹായിക്കാം

ഉദാഹരണം വീട്ടിൽ തന്നെ കഴിയുക അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് കൈയും കാലും ഇടയ്കിടെ സാനിറ്റൈസ് ചെയ്യുക ആരോഗ്യപ്രവർത്തകരുടേയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിക്കുക കൂട്ടംകൂടുന്നത് ഒഴിവാക്കുക അനാവശ്യമായി ടെൻഷൻ കൂട്ടരുത്

എന്തൊക്കെയായാലും ഈ കൊറോണക്കാലം ഒത്തിരി പേർക്ക് ഒരു പാഠപുസ്തകവും ആയിത്തീർന്നു

വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം കൊറോണ നമുക്ക് കാണിച്ചു തരുന്നു.കുടുംബത്തോടോപ്പം കുറച്ചു ദിവസം സന്തോഷത്തോടെയും സ്നേഹത്തോടെയും ചെലവഴിക്കുകയും ചെയ്യാം.

എന്തായാലും ഈ കോറോണക്കാലം നമുക്ക് കുറച്ച് പോസിറ്റീവ് എനർജി കൂടി തരുന്ന സമയമാണ് . ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അവരെ ഫോണിൽ വിളിച്ച് അവരോട് രമ്യതപ്പെടുക ."എല്ലാവരോടും സ്നേഹം"എന്ന ഒറ്റ അർത്ഥത്തിൽ നമുക്ക് കൊറോണക്കാലത്തെ മാറ്റാം .ജീവിതം തന്നെ ഒരു പാഠമാണ് . അതുപോലെ കൊറോണക്കാലം നമുക്ക് ഒരു പാഠപുസ്തകമാകട്ടെ.

ജൂഡറ്റ് .എൻ .ഷൈജു
9B സെന്റ്.തോമസ് എച്ച്.എസ്.എസ് .അയിരൂർ
അങ്കമാലി ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം