"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|G H S S KONGORPPILLY}} | {{prettyurl|G H S S KONGORPPILLY}} | ||
{{Infobox School| | {{Infobox School | ||
പേര്=ഗവ എച്ച് എസ് എസ് | | | ഗ്രേഡ് =7 | ||
സ്ഥലപ്പേര്= കൊങ്ങോർപ്പിള്ളി| | |പേര്=ഗവ എച്ച് എസ് എസ് | ||
വിദ്യാഭ്യാസ ജില്ല=ആലുവ| | |സ്ഥലപ്പേര്= കൊങ്ങോർപ്പിള്ളി | ||
റവന്യൂ ജില്ല=എറണാകുളം| | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
സ്കൂൾ കോഡ്=25104| | |റവന്യൂ ജില്ല=എറണാകുളം | ||
സ്ഥാപിതദിവസം=01| | |സ്കൂൾ കോഡ്=25104 | ||
സ്ഥാപിതമാസം=06| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ||
സ്ഥാപിതവർഷം=1915| | |സ്ഥാപിതദിവസം=01 | ||
സ്കൂൾ വിലാസം= ഗവ.എച്ച് എസ്.കൊങ്ങോർപ്പിള്ളി | | |സ്ഥാപിതമാസം=06 | ||
പിൻ കോഡ്=683518 | | |സ്ഥാപിതവർഷം=1915 | ||
സ്കൂൾ ഫോൺ=04842515505| | |സ്കൂൾ വിലാസം= ഗവ.എച്ച് എസ്.കൊങ്ങോർപ്പിള്ളി | ||
സ്കൂൾ ഇമെയിൽ= ghs14kongorpilly@gmail.com| | |പിൻ കോഡ്=683518 | ||
സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ ഫോൺ=04842515505 | ||
ഉപ ജില്ല=ആലുവ| | |സ്കൂൾ ഇമെയിൽ= ghs14kongorpilly@gmail.com | ||
ഭരണം വിഭാഗം=സർക്കാർ| | |സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |ഉപ ജില്ല=ആലുവ | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | |ഭരണം വിഭാഗം=സർക്കാർ | ||
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങൾ3=| | |പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | ||
മാദ്ധ്യമം=മലയാളം| | |പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ | ||
ആൺകുട്ടികളുടെ എണ്ണം=332| | |പഠന വിഭാഗങ്ങൾ3= | ||
പെൺകുട്ടികളുടെ എണ്ണം=311| | |മാദ്ധ്യമം=മലയാളം | ||
വിദ്യാർത്ഥികളുടെ എണ്ണം= 643| | |ആൺകുട്ടികളുടെ എണ്ണം=332 | ||
അദ്ധ്യാപകരുടെ എണ്ണം=40| | |പെൺകുട്ടികളുടെ എണ്ണം=311 | ||
പ്രിൻസിപ്പൽ= ഗിരിജ | | |വിദ്യാർത്ഥികളുടെ എണ്ണം= 643 | ||
പ്രധാന അദ്ധ്യാപകൻ=പ്രദീപ് നരോത്ത് | | |അദ്ധ്യാപകരുടെ എണ്ണം=40 | ||
പി.ടി.ഏ. പ്രസിഡണ്ട്= ടി.യു.പ്രസാദ് | | |പ്രിൻസിപ്പൽ= ഗിരിജ | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |പ്രധാന അദ്ധ്യാപകൻ=പ്രദീപ് നരോത്ത് | ||
സ്കൂൾ ചിത്രം=GHSS Kongorpilly.jpg | |പി.ടി.ഏ. പ്രസിഡണ്ട്= ടി.യു.പ്രസാദ് | ||
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25 | |||
|സ്കൂൾ ചിത്രം=GHSS Kongorpilly.jpg | |||
}} | }} | ||
== ആമുഖം == | == ആമുഖം == |
14:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി | |
---|---|
പ്രമാണം:GHSS Kongorpilly.jpg | |
വിലാസം | |
കൊങ്ങോർപ്പിള്ളി ഗവ.എച്ച് എസ്.കൊങ്ങോർപ്പിള്ളി , 683518 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04842515505 |
ഇമെയിൽ | ghs14kongorpilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25104 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരിജ |
പ്രധാന അദ്ധ്യാപകൻ | പ്രദീപ് നരോത്ത് |
അവസാനം തിരുത്തിയത് | |
20-04-2020 | Ghsskgply |
ആമുഖം
എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്.എസ്. എൽ. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട് 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയൻസ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്, കുട്ടികൾക്ക് പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ് സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ് ലാബുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ്.
സൗകര്യങ്ങൾ
വായനാ മുറി
വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.
സയൻസ് ലാബ്
ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർവ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.
കംപ്യൂട്ടർ ലാബ്
വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.
ഗതാഗതം
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
നേട്ടങ്ങൾ
പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.
പാഠ്യേതര നേട്ടങ്ങൾ
- 2015 -2016 അധ്യയന വർഷത്തിൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
- 2016-2017 അധ്യയന വർഷത്തിൽ സംസ്ഥാന തല പ്രവർത്തി പരിചയമേളയിൽ വിദ്യാലയത്തിൽ നിന്നുമുള്ള അജ്മൽ ജമാൽ എന്ന വിദ്യാർത്ഥി എ ഗ്രേഡ് കരസ്ഥമാക്കി. ചോക്കു നിർമ്മാണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചാണ് അജ്മൽ ഈ സ്ഥാനത്തിനർഹനായത്.
പ്രധാന വ്യക്തികൾ
ഡോക്ടർ.സുധികുമാർ
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
അഭിലാഷ്
അധ്യാപകർ
ഹൈസ്കൂൾ
ക്രമം | പേര് | വിഭാഗം | വിഷയം |
---|---|---|---|
1 | ഷൈബ | ഹൈസ്കൂൾ | ഗണിതം |
2 | സബിത പി. എ | ഹൈസ്കൂൾ | മലയാളം |
3 | രാധിക പി പി | ഹൈസ്കൂൾ | ശാസ്ത്രം |
4 | ജ്യോതി | ഹൈസ്കൂൾ | സാമൂഹ്യ ശാസ്ത്രം |
5 | ശാന്തികൃഷ്ണൻ | ഹൈസ്കൂൾ | ഹിന്ദി |
6 | ലിൻഡ.പി.ദേവസ്സി | ഹൈസ്കൂൾ | ഐ.ടി |
7 | റെൻസി | യു.പി | ഗണിതം |
8 | ഡിൻഷ | യു.പി | ശാസ്ത്രം,ഇംഗ്ലീഷ് |
9 | സജിനി | യു.പി | സാമൂഹ്യശാസ്ത്രം, മലയാളം |
10 | ആനന്ദ് ശിവരാജ് | യു.പി | പ്രവർത്തി പരിചയം |
11 | ലിസ | എൽ.പി | വിവിധ വിഷയങ്ങൾ |
12 | ഷീന | എൽ.പി | വിവിധ വിഷയങ്ങൾ |
13 | പ്രവീണ | എൽ.പി | വിവിധ വിഷയങ്ങൾ |
14 | വിജീഷ് | എൽ.പി | വിവിധ വിഷയങ്ങൾ |
വിദ്യാർത്ഥികൾ
ലോവർ പ്രൈമറി
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 1 | 4 | 3 |
2 | 2 | 9 | 1 |
3 | 3 | 5 | 6 |
4 | 4 | 7 | 3 |
അപ്പർ പ്രൈമറി
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 5 | 17 | 8 |
2 | 6 | 8 | 10 |
3 | 7 | 13 | 11 |
ഹൈസ്കൂൾ
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 8 | 8 | 8 |
2 | 9 | 16 | 13 |
3 | 10 | 15 | 15 |
ഹയർ സെക്കണ്ടറി
ക്രമം | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|
1 | 241 | 232 |
വഴി
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
വിലാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
കൊങ്ങോർപ്പിള്ളി. പി.ഒ
ആലുവ,
പിൻ : 683525
ഫോൺ: +914842515505
ഇമെയിൽ : ghsskongorppilly@gmail.com
വഴികാട്ടി
{{#multimaps: 10.1053163, 76.2747989 | width=800px | zoom=16}}
ചിത്രശാല
-
ഹൈസ്കൂൾ വിഭാഗം
-
പുരസ്കാരചടങ്ങ്
-
വിദ്യാലയത്തിന്റെ പൂമുഖം
-
സ്കൂൾ അസ്സംബ്ലി