"48557/എൻറ തൻമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻറെ തേൻമാവ് | color= 4 }} <center> <poem> രാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എൻറെ തേൻമാവ്
| color= 4
}}
<center> <poem>


രാവിലെ മുതൽ അപ്പു ഒന്നും കഴിച്ചിട്ടില്ല. മുറ്റത്തു തണൽ വിരിച്ചു നിന്ന തേൻമാവ് രാവിലെ തന്നെ ആളുകൾ വന്ന് മുറിച്ചു കൊണ്ടുപോയി. മരം മുറിക്കാൻ വന്നവരോടും അച്ഛനോടും, അമ്മയോടും കരഞ്ഞു കൊണ്ട് പറഞ്ഞെങ്കിലും ആരും കേട്ടില്ല.. എത്ര അണ്ണാറക്കണ്ണന്മാർ ഉണ്ടായിരുന്നു മരത്തിൽ...... എല്ലാവരും അപ്പുവിന്റെ ചങ്ങാതിമാർ. അപ്പുവിന്റെ കയ്യിൽ നിന്നും പഴങ്ങൾ വാങ്ങുവാനും അവർ മടികൂടാതെ വരുമായിരുന്നു.
            മാവിൻ കൊമ്പിൽ കെട്ടിയിരുന്ന തന്റെ ഊഞ്ഞാലും തണലിൽ ഉണ്ണിയേട്ടൻ കെട്ടി തന്ന കുട്ടി പ്പുരയും എല്ലാം തകർന്നു. മാവ് മുറിച്ചതറിയാതെ കളിക്കുവാൻ മാളുവും എത്തി. പിന്നെയുമുണ്ട് അവന്റെ സങ്കടത്തിന് കാരണങ്ങൾ.. തേന്മാവിന്റെ ഉയർന്ന കൊമ്പിൽ ഒരു കിളിക്കൂട് ഉണ്ടായിരുന്നു. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്നതും കാത്തിരിക്കുകയായിരുന്നു അവൻ. കിളിക്കൂടിനൊപ്പം മുട്ടകളും പൊട്ടി പ്പോയി. തത്തകളും അണ്ണാറക്കണ്ണന്മാരും പിന്നെ പേരറിയാത്ത കുറച്ച് കിളികളും.. എല്ലാവരും പോയി... എത്ര സങ്കടം ഉണ്ടാവും അവർക്ക്??? അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്തിനാണമ്മേ ഈ മാവ് മുറിച്ചത്? "അമ്മയ്ക്കും സങ്കടമുണ്ടെന്ന് അവനു തോന്നി. "ഈ മാവ് നമ്മുടെ വീടിന് ഭീഷണി ആണ് കുഞ്ഞേ. കഴിഞ്ഞ മഴക്കാലത്ത് ഇതിന്റെ ചില്ലകൾ ഒടിഞ്ഞു വീണത് നിനക്ക് ഓർമ്മയില്ലേ.? അതു കൊണ്ടാണ് അച്ഛൻ മുറിക്കാൻ പറഞ്ഞത് ". അപ്പുവിന്റെ നെറ്റിയിൽ അമ്മ ഒരു മുത്തം കൊടുത്തു. അമ്മ പറമ്പിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു" അതാ അച്ഛൻ വച്ചിരിക്കുന്ന തൈമാവ് ". അപ്പു ഓർമ്മിച്ചു തന്റെ പ്രിയപ്പെട്ട ടീച്ചർ പറഞ്ഞു തന്നത് 'ഒരു മരം മുറിച്ചാൽ മറ്റൊന്ന് നടണം' എന്ന്. തന്റെ തൈമാവ് വളർന്നു വരുമ്പോൾ അണ്ണാറക്കണ്ണന്മാരും തത്തകളും കിളികളുമൊക്കെ ഇനിയും കൂടുകൂട്ടി കൂട്ടുകൂടാൻ വരുമെന്ന് അമ്മ പറഞ്ഞത് അവൻ വിശ്വസിച്ചു.
</poem> </center>
{{BoxBottom1
| പേര്= സോജിത്ത്
| ക്ലാസ്സ്= 2 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.എസ് മാളിയോക്കൽ
| സ്കൂൾ കോഡ്= 48557
| ഉപജില്ല= വണ്ടൂർ
| ജില്ല= 
| തരം=      കഥ
| color=      4
}}

13:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=48557/എൻറ_തൻമാവ്&oldid=818536" എന്ന താളിൽനിന്ന് ശേഖരിച്ചത്