ഉള്ളടക്കത്തിലേക്ക് പോവുക

"48557/മഴയോട് പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48557 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴയോട് പറഞ്ഞത് | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48557 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
നിറവോടെ കറിവേപ്പും  
നിറവോടെ കറിവേപ്പും  
ചൊല്ലിയപ്പോൾ  
ചൊല്ലിയപ്പോൾ  
</poem> </center>


 
{
</poem> </center>
{BoxBottom1
 
{{BoxBottom1
| പേര്= സോളമൻ സോജൻ  
| പേര്= സോളമൻ സോജൻ  
| ക്ലാസ്സ്=5 എ     
| ക്ലാസ്സ്=5 എ     

11:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയോട് പറഞ്ഞത്


മഴയോട് മാത്രമായ്
പറയുവാനുണ്ടേറെ
ഒരു നൂറു കാര്യങ്ങൾ
കേൾക്കുകില്ലേ?

വേനലിൽ പെയ്യുന്ന
മഴയോടെനിക്കെന്നും
പ്രണയമാണെന്നെന്റെ
മുല്ല ചൊല്ലി

ഇനിയെന്റെ പൂക്കൾ
അടർന്നു പോയെന്നാലും
പഴി ചൊ ല്ലുകില്ലെന്നെൻ
കൊന്ന ചൊല്ലി

തേൻ തുള്ളികൾ പോലെൻ
ഇതളിൽ മഴത്തുള്ളി
ഒളി കൂട്ടിയെന്നെന്റെ
റോസ ചൊല്ലി

മഴ പെയ്ത നേരത്ത്
നനയാതെ ചേമ്പില
താളത്തിലാടുന്നു
ചാഞ്ചാടുന്നു

കുമ്പിട്ട് പോയൊരെൻ
ഇലകളൊന്നാകവേ
മഴയിൽ കുളിച്ചെന്നു
വാഴ ചൊല്ലി

പറയുവാനാവില്ല
സന്തോഷമെത്രയെന്ന്
ഇളകും മുരിങ്ങയും
ചൊല്ലിയപ്പോൾ

ഇനിയെന്റെ ചില്ലയിൽ
തളിരുകൾ വന്നിടും
നിറവോടെ കറിവേപ്പും
ചൊല്ലിയപ്പോൾ

{ {BoxBottom1

പേര്= സോളമൻ സോജൻ ക്ലാസ്സ്=5 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ സ്കൂൾ കോഡ്= 48557 ഉപജില്ല= വണ്ടൂർ ജില്ല= മലപ്പുറം തരം= കവിത color= 3
"https://schoolwiki.in/index.php?title=48557/മഴയോട്_പറഞ്ഞത്&oldid=814916" എന്ന താളിൽനിന്ന് ശേഖരിച്ചത്