"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/മറക്കാത്ത പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കാത്ത പാഠങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ഹിബ ദാവൂദ്
| പേര്= ഹിബ ദാവൂദ്
| ക്ലാസ്സ്= 7എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT 1259|തരം=ലേഖനം}}

21:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറക്കാത്ത പാഠങ്ങൾ
എല്ലാവരും തിരക്കിലായിരുന്നു. തന്നിൽ അടിച്ചേൽപ്പിച്ച വേഷങ്ങൾ ആടി തീർക്കാനുള്ള തിരക്ക്. അതിനിടയിൽ അവർ തന്റെ കുടുംബത്തെ,  സുഹൃത്തിനെ,  സമൂഹത്തെ എല്ലാം മറന്നു. എല്ലാവർക്കും എവിടെയോ എത്തിച്ചേരാൻ ഉണ്ടായിരുന്നു. 
   സ്വപ്നത്തിൽ പോലും കാണാത്ത പോലെ പെട്ടെന്ന് ഉയർന്നുവന്ന കൊറോണ എന്ന മഹാമാരി എല്ലാത്തിനും മാറ്റം വരുത്തി. കണക്കുകൾ തകിടംമറിച്ചു.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പ്രകൃതിയെ മറന്ന മനുഷ്യൻ അവനിലേക്ക് തന്നെ തിരിച്ചുവന്നു. പെട്ടെന്നുണ്ടായ അടച്ചുപൂട്ടൽ ഇൽ നിസ്സഹായരായി തീർന്ന് മനുഷ്യൻ പരസ്പരം സംസാരിക്കാനും മറ്റുള്ളവരെ അറിയുവാനും വേണ്ടി സമയം ചെലവഴിച്ചു തുടങ്ങി. ജീവിതം പച്ച പഠിപ്പിക്കുവാനുള്ള പരക്കംപാച്ചിലിൽ മറന്നുവച്ച തന്റെ കലാ താൽപര്യങ്ങൾ പൊടിതട്ടിയെടുക്കാൻ തുടങ്ങി. അന്നേവരെ തിരിഞ്ഞുനോക്കാതെ ഇരുന്ന് തന്റെ വീടിന്റെ പരിസരങ്ങളിൽ നിന്നും ലഭിക്കുന്ന പഴങ്ങളും പച്ചിലകളും പച്ചക്കറികളും എടുത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കുവാനുള്ള മനസ്സു വന്നു. വീടിനുചുറ്റും വന്നിരിക്കാൻ ഉള്ള പക്ഷികളെയും ശലഭങ്ങളെയും യാദൃശ്ചികമായി എങ്കിലും വീക്ഷിക്കാനും പഠിക്കാനും നാം സമയം കണ്ടെത്തി. ഏറ്റവും പ്രധാനമായി ഭൂമിയുടെ അവകാശികളായി മനുഷ്യൻ മാത്രമല്ല എന്ന സത്യം മനസ്സിലാക്കാനും കുറച്ചൊക്കെ അംഗീകരിക്കാനും തുടങ്ങി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലഘട്ടത്തിൽ നിന്ന് അതിനെ പ്രാബല്യത്തിൽ വരുത്തേണ്ട ആവശ്യകതയെപ്പറ്റി മനസ്സിലാക്കി. മഹാമാരി മൂലം കഷ്ടപ്പെടുന്ന രോഗികൾക്കുവേണ്ടി രാപകലില്ലാതെ ഓടിനടന്നു ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ മനുഷ്യ വർഗ്ഗത്തിന് മാലാഖമാർ ആയി തീർന്നു. പ്രകൃതിയോട് ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് കൊടുംക്രൂരത ആയിരുന്നുവെന്നും, പഴമയിലേക്കും, തനിമ യിലേക്കും തിരിച്ചുവരാനുള്ള സമയം നാം കൊടുത്തിരുന്നില്ല എന്നും നാം മനസ്സിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവർ ദൂരദേശങ്ങളിൽ നിസ്സഹായരായി കുടുങ്ങിപ്പോയതിന്റെ വേദന നിറഞ്ഞ കഥകൾ നമ്മൾ കേട്ടു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞുപോയ വരെയും, അവസാനമായി ഒരു നോക്ക് കാണാൻ പോലും പറ്റാതെ പോയ കുടുംബത്തെയും ഈ ലോകത്ത് ഉണ്ട് നമുക്ക് കാണിച്ചു തന്നു. 
  ഒരുപാട് പ്രശ്നങ്ങളും,  മരണങ്ങളും, വേദനകളും അനുഭവിക്കേണ്ടിവന്ന ഈ ഒരു സമയത്തിൽ നിന്നും നന്മയുടെ, പ്രത്യാശയുടെ,  ആരോഗ്യപരമായ ഒരു ചുറ്റുപാടിലേക്ക് എത്തിച്ചേരാൻ പറ്റട്ടെ എന്ന് നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കാം- അതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാം.
ഹിബ ദാവൂദ്
7 എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം