"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 173: വരി 173:
نرجو أن يكون العالم في سلامة

نرجو أن يكون العالم في سلامة

وسنكون شاكرين لك حتى نموت..

وسنكون شاكرين لك حتى نموت..

'''ഫോർ ദി ബെസ്റ്റ് ടീച്ചർ'''
ആദിത്യ    8 എ
അവൾ കാറിൻറെ ഡോർ തുറന്നു പുറത്തിറങ്ങി. അവളുടെ പെട്ടികളെല്ലാം അവൾ തന്നെ എടുത്ത് എയർപോർട്ടിൻറെ      ഉള്ളിലേൽ നടന്നു.ഉള്ളിൽ കടന്നതിനു ശേഷം ഒരു കസേരെയേ ലക്ഷ്യം വെച്ച് അവൾ നീങ്ങി. തൻറെ പെട്ടിയെല്ലാം സുരക്ഷിതമാക്കി അവൾ ആ കസേരയിൽ ചെന്നിരിന്നു. അവൾ തൻറെ  കൈയ്യിലുള്ള ടിക്കറ്റ്‌ മെല്ലെ നോക്കി. ‘ബംഗ്ലൂർ ടു കൊച്ചി’ അത് വായിച്ചപ്പോൾ അവൾക്ക് എന്തെന്നിലാത്ത സന്തോഷം ആണ് ഉണ്ടായത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൾ അവളുടെ നാട്ടിലേക്ക് തിരിച്ച്  പോകുന്നത് അതിൻറെ ആഹ്ലാദം ആയിരുന്നു അവൾക്ക്. നാട്ടിലേക്ക് തിരിച്ച്  പോകുന്നതിൻറെ സന്തോഷത്തിന് ഒപ്പം മറ്റ് എന്തോ ഒന്ൻ നടത്താൻ പോകുന്നതിൻറെ തിടുക്കവും അവളിൽ ഉണ്ടായിരിന്നു.

വിമാനം 25 മിനിറ്റ് ലൈറ്റ് ആണ്. അവൾക്ക്  വെറുതെ ഇരുന്നു മുഷിപ്പ് തോന്നിയപ്പോൾ അവൾ തൻറെ പക്കലുള്ള പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. പുസ്തകത്തിലെ ഓരോ വരിയുലൂടെയും അവൾ ഇഴഞ്ഞ് നീങ്ങി. അവൾ വായന ആസ്വദിച്ചു വരുകയായിരിന്നു. പെട്ടന്ന് വീമാനത്തിൽ കയറാനുള്ള നിർദേശം അവൾക്ക് ലഭിച്ചു.ആദ്യം അവൾക്ക് ദേഷ്യമാണ്  തോന്നിയത് തൻറെ വായന തടസ്സപെടുത്തിയതിൽ.

വീമാനത്തിൽ കയറി അവൾ തൻറെ സീറ്റിൽ  ആധിപത്യം ഉറപ്പിച്ചു.  പൊതുവേ അവൾക്ക് ഇഷ്ടമില്ലാത്ത യാത്രയാണ്‌ വീമാനയാത്ര.ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ലലോ എന്നായിരിന്നു അവൾടെ സങ്കടം. അവൾക്ക്  ഇഷ്ടമുള്ള പോലെ ട്രെയിനിൽ പോയാൽ സമയത്തിന് നാട്ടിൽ എത്താൻ കഴിയില്ലല്ലോ. നാട്ടിൽ എത്തിച്ചേരാൻ അവൾക്ക്  തിടുക്കമായിരിന്നു.3 മണിക്കൂർ നേരെത്തെ യാത്രയുണ്ട് നാട്ടിൽ എത്താൻ. ആദ്യം കുറച്ചു നേരം അവൾ വായനയിൽ മുഴുകി പിന്നെ വായിക്കാൻ രസമില്ലാത്ത ഭാഗം വന്നപ്പോൾ അവൾ ബുക്ക്‌ മടക്കി വെച്ചു.പിന്നെ കുറച്ചു സമയം അവൾ ഫോണിൽ പാട്ടു കേട്ടു. അതും മടുത്തപ്പോൾ അവൾ ഉറങ്ങാൻ ശ്രേമിച്ചു. പക്ഷെ സാധിച്ചില്ല. അവൾ അങ്ങനെ ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു ഓരോന്ന് ചിന്തിച്ചു. നാളെ തൻറെ പിറന്നാളാണ് തനിക്ക് 25 വയസ്സ് തികയും അവൾ വെറുതെ ഒന്ൻ ചിരിച്ചു. ഏകദേശം 10 വർഷം മുൻപ് ആയിരുന്നല്ലോ ......................... അവൾ അവളുടെ ഓർമകൾക്ക് തിളക്കം കൂട്ടി.

നിരഞ്ജന എന്നായിരിന്നു അവളുടെ പേര്. അച്ഛൻറെയും അമ്മയുടെയും ഏക മകൾ. അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിനി. നന്നായി പഠക്കുന്നവൾ. എല്ലാ പരിപാടിക്കും അവൾ മുന്നിൽ ഉണ്ടാകും. എല്ലാ കാര്യവും കാര്യക്ഷമതയോടും സത്യസന്ധവുമായി ചെയ്യാൻ അവൾക്ക് അറിയാമായിരിന്നു. അവളുടെ അധ്യാപകർ പറഞ്ഞിരുന്നത് അവൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടെന്നാണ്.

ചിലപ്പോൾ പ്രായത്തിൻറെ ആയിരിക്കും അവളെ അങ്ങനെ ആക്കി തീർത്തത്.......................

ഏകമകൾ ആയതുകൊണ്ട് അവൾക്ക് ധാരാളം ലാളന അധികം ലഭിച്ചിരിന്നു. ഒപ്പം അധ്യാപകരുടെയും.11 വയസ്സ് വരെ അവൾക്ക്  യാതൊരു കൊഴപ്പവും ഉണ്ടായിരുന്നില്ല. എപ്പോഴും ജീവിതം ഒരുപോലെ ആയിരിക്കില്ല എന്നത് വാസ്തവമായ കാര്യമാണ്. അത് എല്ലാവരുടെ ജീവിതത്തിലെയും പോലെ അവളുടെ  ജീവിതത്തിലും യാഥാർത്ഥ്യമായി. ഒരു അപ്രതീക്ഷിത കാര്യം. അത് അവളെ എങ്ങേനെയാണ് കീഴ്പെടുത്തിയത് എന്ന അവൾക്ക് മാത്രമേ അറിയുകയുള്ളു.കേൾക്കുന്ന ആർക്കും  ഇതൊരു ചെറിയ സംഭവം ആയെ  തോന്നുകയുള്ളൂ. പക്ഷെ അത് അവളെ അകെ മാറ്റി.

ആ രാത്രി, ആ രാത്രി വരെ അവൾ പഴയെ മിടുക്കിയായിരിന്നു. പക്ഷെ ആ രാത്രി ............ അന്ന് അവൾ ഒറ്റയ്ക്ക് അവളുടെ മുറിയിൽ ഇരിക്കുകയായിരിന്നു. ഒറ്റക് ഇരുന്നു ചിന്തകൾ കൂട് കൂട്ടുന്ന സമയമായിരുന്നു അവളുടെ മനസ്സിലേക്ക് പെട്ടന്നൊരു ഭയം കടന്നുവന്നത്. അകാരണമായി ഭയവും സങ്കടവും കരച്ചിലും അവളിൽ നിറഞ്ഞു. അവൾ അകെ ഭയപെട്ടു കരഞ്ഞു. അകാരണമായി അവൾ പൊട്ടി പൊട്ടി കരഞ്ഞു.എന്ത് കാരണത്താലാണ് താൻ കരഞ്ഞതെന്നു അവൾക്ക് അറിയില്ലയിരിന്നു. പണ്ടും ഇപ്പോഴും. പിന്നീടുള്ള ദിനങ്ങൾ അവൾക്ക് സങ്കടത്തിൻറെയും ഭയത്തിൻറെയും കുറ്റബോധത്തിൻറെയും ആയിരുന്നു.

ഒരിക്കൽ അവളൊരു കുറ്റാന്വേഷണ പുസ്തകം വായിക്കുകയുണ്ടായി. അത് അവളെ തനിക്കും അതിൽ പറഞ്ഞ പോലെ സംഭവിക്കുമോ എന്ന ചിന്തിപ്പിച്ചു. ആ ചിന്തയുടെ പ്രേരണയിൽ അവൾ ഭയത്താൽ കരഞ്ഞു. ഈ സംഭവത്തിന്‌ ശേഷം. അവളെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും അവൾ ഒരുപാട് കരഞ്ഞു.കുറ്റബോധം കൊണ്ടും ലജ്ജ കൊണ്ടും അവൾ കരഞ്ഞു. ചിലപ്പോൾ കാരണമില്ലതയും അവൾ കരഞ്ഞു. ദിവസങ്ങൾ കഴിയും തോറും അവളുടെ ഉന്മേഷം എല്ലാം നഷ്ട്ടപെട്ടു.അവൾ മാറികൊണ്ടിരിന്നു.കുറച്ച് കാലം കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ തൻറെ ചിന്തകളെ  കുറിച്ച് ഓർത്തായിരുന്നു. ഒറ്റക്കിരിക്കുമ്പോൾ അവളെ പല ചിന്തകളും മൂടാറുണ്ട്. എന്നാൽ ഇപ്പോൾ അത് അവളുടെ അവസ്ഥയെ മോശമാക്കി.ഒരു ദിവസം പോലും അവൾ കരയത്തതായി ഉണ്ടായിരുന്നില്ല. കരയാൻ കാരണവും അവൾക്ക് അവിശ്യമുണ്ടായിരുന്നില്ല.പലത് ആലോചിച്ചും അവൾ കരഞ്ഞു.അവൾക്ക് അവളുടെ മനസ്സിൻറെ ധൈര്യം പൂർണ്ണമായും നഷ്ട്ടപെട്ടു. അവൾ ആകെ മാനസികമായി തളർന്നു പോയി. ഒരിക്കലും തൻറെ ചിന്തകളിൽ നിന്നോ ഈ അവസ്ഥയിൽ  നിന്നോ അവൾക്ക് മോചനം ഉണ്ടാകില്ല എന്നവൾ ഉറപ്പിച്ചു. ഈ അവസ്ഥയെ വിഷാദരോഗം എന്ന്  നേരെത്തെ മുദ്രകുത്തിയിരുന്നല്ലോ. അതുകൊണ്ട് അവളുടെ മാതാപിതാക്കൾ അവളെ ഒരു കൌണ്സിലിംഗ് ന് വിധേയയാക്കി. പക്ഷെ അത് കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. വീണ്ടും ആ പഴയ സ്ഥിതി തുടർന്നു. അവൾക്ക്  എന്തിനോടും ഭയമായി. എല്ലാത്തിലും അവൾ ഭയം കണ്ടു.അവളുടെ ഈ അവസ്ഥ മാറ്റമില്ലാത്ത തുടർന്നു.ഒരുപാട് നാൾ ഈ സ്ഥിതി തുടർന്ന് പോന്നു. പിന്നീട് അവൾ അവളുടെ ചിന്തകളെയും സങ്കടങ്ങളെയും നിയന്ത്രിക്കാൻ ശ്രേമിച്ചു. പക്ഷെ പൂർണമായി സാധിച്ചില്ല. ഇടക്ക് അവൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരും അപ്പോൾ അവൾ പഴയ പോലെ കരയും. അതല്ലെങ്കിൽ അവൾ നിയന്ത്രിക്കാൻ ശ്രേമിക്കും. വർഷങ്ങളോളം ആ സ്ഥിതി തുടർന്നു. ഇപ്പോൾ അവൾക്ക് 14വയസ്സാണ്.തൻറെ ഈ അവസ്ഥ
പ്രായംത്തിൻറെയാണ് എന്ന കരുതി അവൾ ആശ്വസിച്ചു.

അകെ സ്കൂളിലെക് പോകുമ്പോൾ മാത്രമായിരിന്നു അവൾ  സന്തോഷത്തോടെ ഇരിന്നിരുന്നത്. പക്ഷെ സ്കൂളിലെ ആരോടും അവൾ തൻറെ അവസ്ഥ പങ്കുവെച്ചില്ല. അവരുടെ എല്ലാവരുടെയും മുന്പിൽ അവൾ മിടുക്കിയാണ്.

ജൂൺ 1 സ്കൂൾ തുറക്കുന്ന ദിവസം.എല്ലാവരെയും പോലെ അവളും സ്കൂളിലേക്ക് ഒരുങ്ങിയിറങ്ങി. നെഞ്ചിലെ വേദന മാറിയിട്ടില്ല. എങ്കിലും അവൾ എല്ലാരുടെയും മുൻപിൽ സന്തോഷം അഭിനയിച്ചു നില്ക്കാൻ ശ്രേമിച്ചു.

ആരായിരിക്കും ക്ലാസ്സ്‌ ടീച്ചർ എന്ന് എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങി.ഓരോരുത്തരും അവരുടെ മനസ്സിൽ അവർക്ക് ഇഷ്ട്ടപെട്ട അധ്യാപകർ വരണം എന്ന ആഗ്രഹിച്ചു. ചിലർ അര് വന്നാലും കൊഴപ്പമില്ല ചൂടാകാൻ മാത്രം അറിയാവുന്നവർ വരരുതേ എന്ന് പ്രാർത്ഥിച്ചു.ഇതിൽ നിന്നെല്ലാം നിരഞ്ജന മാറി  നിന്നു. അവൾ അകെ അവളെ അറിയാവുന്നവർ വരരുതേ എന്നായിരിന്നു പ്രാർത്ഥിച്ചിരുന്നത്.

അൽപ സമയത്തിനു ശേഷം ടീച്ചർ അകത്തേക്ക് പ്രവേശിച്ചു.  ഒരു ചുവപ്പ് സാരിയുടുത്ത് ചെറിയ കറുത്ത പൊട്ടിട്ട സുന്ദരിയായ ടീച്ചർ. ദേവിക ടീച്ചർ. എല്ലാ സഹപ്രവർത്തകർക്കും നല്ല അഭിപ്രായമാണ് ടീച്ചറെ പറ്റി. നിരഞ്ജനയും ടീച്ചറെ മുന്പ് കണ്ടിട്ടുണ്ട്. ഇത് വരെ അടുത്ത സംസാരിച്ചിട്ടില്ല. എങ്കിലും ടീച്ചറെ പറ്റി അവൾ ധാരാളം കേട്ടിട്ടുണ്ട്.

ദേവിക ടീച്ചർ സ്നേഹനിതിയായ സ്ത്രിയാണ്. സൌമ്യത നിറഞ്ഞ ശബ്ദം ആയിരിന്നു ടീച്ചറുടെ. എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലയാണ് ടീച്ചർ കണ്ടിരുന്നത്. വളരെ ക്ഷമശീലയായിരിന്നു അവർ. ഒരു അധ്യപികയാവാൻ ആദ്യം വേണ്ടത് അതാണല്ലോ.അത്കൊണ്ട്തന്നെ ആ ശീലം അവരെ മുന്നോട്ട് മുന്നോട്ട് നയിച്ചു. വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുക മാത്രമല്ല ടീച്ചർ ചെയ്തിരുന്നത് ഒപ്പം നന്നായി ഉപദേശിക്കുകയും വേണ്ടപ്പോൾ വഴക്കുപറഞ്ഞു നേർവഴിക്ക് കൊണ്ടുവരുകയും ചെയ്തു.

ക്ലാസ്സിലെ കുട്ടികൾകെല്ലാം സന്തോഷമായി ഒരു നല്ല അധ്യാപികയെ കിട്ടിയതിൽ.പക്ഷെ ഈ കാര്യത്തിലും നിരഞ്ജനക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല.എങ്കിലും അവൾ അത് പുറത്ത് കാട്ടിയില്ല.അവൾ സന്തോഷത്തോടെ തന്നെ ഇരുന്നു.ടീച്ചർ വന്നയുടൻ എല്ലാവരെയും പരിജയപെടുകയും തൻറെ നിബന്ധനങ്ങൾ അവതരിപിക്കുകയും ചെയ്തു. കുട്ടികൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.    കളിയും ചിരിയും പഠനവുമായി ഒരുപാട് നാൾ കടന്നുപോയി. ദേവിക ടീച്ചറെ എല്ലാ കുട്ടികൾക്കും ഇഷ്ടമായി. ടീച്ചറുടെ വാക്കിന് അപ്പുറം അവർ സഞ്ചരിക്കാതെ ആയി.

അങ്ങനെ ദിവസങ്ങൾ നീങ്ങി.ഒരു ദിവസം ദേവിക ടീച്ചർക്ക്‌ ഒരു ഉത്തരവാദിത്വം ലഭിച്ചു.അതിൻറെ പാതി ക്ലാസ്സിലെ ഒരു കുട്ടിയെ കൊണ്ട് ചെയ്യിക്കണം എന്ൻ ടീച്ചർ തീരുമാനിച്ചു.അതിനു ആരെ ഏല്പിക്കും എന്ന് ടീച്ചർ ഒരുപാട് ആലോചിച്ചു.അപ്പോഴാണ് ടീച്ചർക്ക്‌ നിരഞ്ജന എന്ന പേര് മനസ്സിൽ തങ്ങിയത്.ഉടൻതന്നെ തൻറെ സഹപ്രവർത്തകരായ അധ്യാപകരോട് അവളെ പറ്റി അന്വേഷിച്ചു.എല്ലാവരും അവളെ പറ്റി നല്ലത് മാത്രമാണ് പറഞ്ഞത്.അതുകൊണ്ട് ടീച്ചർ തീരുമാനിച്ചു നിരഞ്ജനയാണ് അതിനു പറ്റിയ  ആൾ എന്ന്.

പിറ്റേ ദിവസം ടീച്ചർ അവളെ ആ ധൌത്യം ഏല്പിച്ചു.അത് അവൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. അവൾ ആ ജോലി കൃത്യമായി സത്യസന്ധതയോടെ നിർവഹിച്ചുപോന്നു.അങ്ങനെ ദേവിക ടീച്ചറും അവളും ഒരുപാട് അടുത്തു. അവൾ പല കാര്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. ഒരുപാട് അടുത്ത അറിഞ്ഞതുകൊണ്ടാകാം അവൾക്ക് എന്തോ വിഷമമുണ്ടെന്നു ടീച്ചർക്ക് തോന്നിയത്. ടീച്ചർ അത് അവളോട്‌ ചോദിക്കുകയും ചെയ്തു. പക്ഷെ അവൾ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിവായി. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ അവൾക്കു തോന്നി ടീച്ചറോട്‌ തൻറെ ഈ അവസ്ഥ പറയാമെന്ൻ. ചിലപ്പോൾ  ടീച്ചർക്ക്‌ തന്നെ  മാറ്റാൻ സാധിക്കും എന്ന് അവൾ ചിന്തിച്ചു.

ഒടുവിൽ ഒരു ദിവസം അവൾ തൻറെ അവസ്ഥ ടീച്ചറോട്‌ പറഞ്ഞു.താൻ അകെ മാറിപോയതും, താൻ അകാരണമായി സങ്കടപെട്ടതും, തൻറെ ചിന്തകൾ തന്നെ വേട്ടയാടുന്നതും, ഒരുപാട് കാലമായി താൻ ഈ അവസ്ഥയിലാണെന്നും അവൾ ടീച്ചറെ ബോധ്യപെടുത്തി.ആദ്യം ടീച്ചർക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല.പിന്നീടാണ്‌ ടീച്ചർക്ക് അവളുടെ സ്ഥിതിയുടെ ഗൌരവം മനസിലായത്.അവളുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ നിരന്തരം അവളെ ഉഷാറക്കാൻ ശ്രേമിച്ചു പോന്നു.അവൾക്ക് തൻറെ സ്വന്തം കഥകൾ പറഞ്ഞുകൊടുത്തും ഒരുപാട് ഉപദേശങ്ങൾ നൽകിയും അവർ അവളെ  വീണ്ടെടുക്കാൻ ശ്രേമിച്ചു. അവരിലയിരുന്നു അവളുടെ ആശ്വാസം. ആ ഒരു വർഷം മുഴുവൻ അവളുടെ അനവിശ്യ ചിന്തകൾ അവളിൽ നിന്നകറ്റാൻ ടീച്ചർ ശ്രേമിച്ചു. അവളെ തിരികെ കൊണ്ട് വരാൻ ടീച്ചർക്ക് വാശിയായിരുന്നു. പരിശ്രമങ്ങൾക്ക് ഒടുവിൽ അവൾ അവളുടെ ചിന്തകളെ  പൂർണമായി നിയന്ത്രിക്കാൻ പഠിച്ചു. അതും അവളുടെ ദേവിക ടീച്ചറുടെ ഒരാളുടെ സഹായത്താൽ. ആ ഒരു വർഷം അവൾക്ക് മറക്കാൻ സാധിക്കാത്തതാണ്. അവളുടെ മനസ്സിനെ പിടികൂടിയ വലിയൊരു ആപത്ത് ദേവിക ടീച്ചർ പറച്ച് എറിഞ്ഞു.ഒരിക്കലും തിരിച്ച്‌ വരാത്ത വിധം.ദേവിക ടീച്ചറോട് ഉള്ള അവളുടെ നന്ദിയും കടപ്പാടും അവൾ അവളുടെ മനസ്സിൽ സൂക്ഷിച്ചു.

ഓർമകളുടെ വള്ളികളിലെക്ക് ഇറങ്ങിച്ചെന്ന നിരഞ്ജന  വീമാനത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചപ്പോഴാണ് ഉണർന്നത്. അല്പ്പസമയതിനകം കൊച്ചിയിൽ എത്തി ചേരും എന്നായിരുന്നു അറിയിപ്പ്. അത് കേട്ടപ്പോൾ നിരഞ്ജനയുടെ  സന്തോഷം ഇരട്ടിച്ചു.അൽപ്പ സമയത്തിന് ശേഷം  അവൾ  എയർപോർട്ടിൽ എത്തി. അവിടെ അവളെ കാത്ത് അഞ്ചാറ് പേര് നിന്നിരിന്നു.അവരെ കണ്ടപ്പോൾ അവൾ നെറ്റി ചുളിച്ചു.

‘ഞാൻ പറഞ്ഞതല്ലേ ഒന്നോ രണ്ടോ ആൾ മതിയെന്ന്.ഞാൻ പറഞ്ഞതല്ലേ ഒഫീഷ്യൽ കാര്യത്തിനല്ല പേർസണൽ കാര്യത്തിനാണ് വരുന്നതെന്ന്.എന്നിട്ട് എന്തിനാണ് നിങ്ങൾ ഇത്രയും പേര് വന്നത്’ അവൾ അല്പം ഗൌരവത്തോടെ ചോദിച്ചു. ‘ മാഡം നിങ്ങൾ ഇവിടെ നിന്ന് പോയിട്ട് ഒരു വർഷത്തിലേറെ ആയി.നിങ്ങളെ കാണാൻ ഞങ്ങൾ മാത്രമല്ല പലരും കാത്തിരിക്കുന്നുണ്ട്’
‘എനിക്കറിയാം നീലിമ പക്ഷെ ഞാൻ അവരെ പിന്നെ കണ്ടോളാം’ അവൾ തെല്ലിടെ നിർത്തി വീണ്ടും ചോദിച്ചു. ‘ഞാൻ പറഞ്ഞ റൂം തന്നയല്ലേ ബുക്ക്‌ ചെയ്തത്.’ അതെ എന്ന് നീലിമ മറുപടി നൽകി.അതിനു ശേഷം അവർ യാത്ര തിരിച്ചു.ഒരു ഗസ്റ്റ് ഹൗസിൻറെ മുന്നിലാണ്  കാർ ചെന്ന് നിർത്തിയത്.അവിടെയാണ് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട മുറി ഉള്ളത്.

അവൾ അവിടെ നിന്ന് മുറിയുടെ താക്കോൽ കൈപറ്റിയതിന് ശേഷം മുറിയിലേക്ക് ചെന്നു. ആ മുറിക്കകത്ത് കയറിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഉത്സാഹമാണ് തോന്നിയത്. മുറിയിലെ ഓരോ വസ്തുവിനെയും അവൾ മെല്ലെ തലോടി. ‘മുറിക്ക് ഒരു മാറ്റവുമില്ല’ അവൾ സ്വയം പറഞ്ഞു.അവൾ അവിടെയുള്ള മേശക്കരികിൽ ചെന്നിരിന്നു.‘ഇവിടെ വെച്ചായിരുന്നല്ലോഞാൻ മൂർച്ചയേറിയ വാക്കുകൾ നിറഞ്ഞ കത്തുകൾ പല മുഖ്യന്മാർക്കും അയച്ചത്.അവരൊന്നും എൻറെ ഈ വരവ് അറിഞ്ഞുകാണില്ല. അല്ലെങ്കിൽ എപ്പഴേ ഇങ്ങോട്ട് വരേണ്ടതാണ്.’ അവൾ സ്വയം പറഞ്ഞു. അവൾ ജനാലക്കരികിൽ ചെന്നുനിന്നു.ഏകദേശം സിറ്റിയിൽ  നിന്ന് കുറച്ച് അകലെയാണ് ഗസ്റ്റ് ഹൗസ്.അതുകൊണ്ട് ചെറുതായി ശുദ്ധവായു ശ്വസിക്കാം.ജനാലക്കരികിൽ ചെന്നുനുനിന്ന അവളെ ഇളം കാറ്റ് തലോടി. ഒരു ദീർഘയാത്ര ആയതുകൊണ്ട് അവൾക്ക്  നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ൻ കുളിച്ചിട്ട് ഒന്ൻ കിടന്നു ഉറങ്ങാം എന്നവൾ തീരുമാനിച്ചു.കുളിയെല്ലാം കഴിഞ്ഞ് അവൾ ഒന്ൻ മയങ്ങി.

നീലിമ വന്ൻ  വാതിലിൽ മുട്ടിയപ്പോഴാണ്‌ അവൾ ഉണർന്നത്. അവൾ എണീറ്റ്‌ ചെന്ന് വാതിൽ തുറന്നു.അവളുടെ സുഖകരമായ മയക്കത്തിന് ഭംഗം വരുത്തികൊണ്ട് ചിരിച്ചു നിൽക്കുകയായിരുന്നു നീലിമ. ‘മാഡം  റെഡി ആയില്ലേ 4 മണിക്ക് പുറപ്പെടാം എന്നല്ലേ മാടം പറഞ്ഞത്.4 മണി ഇപ്പോഴേ ആയല്ലോ’.

‘സോറി നീലിമ ഞാൻ ഒന്ന് മയങ്ങിപോയി. നമുക്ക് ഉടൻ തന്നെ പുറപ്പെടാം.ഒരു 5 മിനിറ്റ്.’ അവൾ മറുപടി നൽകി.

അവൾ ഉടനെ പുറപ്പെട്ട് ഇറങ്ങി. അപ്പോഴാണ് എന്തോ മറന്നതായി അവൾക്ക് തോന്നിയത് ഉടനെ മുറി തുറന്നു എന്തോ എടുത്ത് പുറത്തിറങ്ങി വാതിൽ പൂട്ടിയശേഷം നീലിമക്കൊപ്പം അവൾ കാറിൽ കയറി. അവൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു അപ്പോൾ.എന്തോ ആഗ്രഹം സാധിക്കുവാൻ പോകുമ്പോഴുള്ള സന്തോഷം. യാത്രയിലുടനീളം അവൾ ഓരോന്ന് ആലോചിച്ച് ഇരുന്നു. ‘ മാഡം  5 മിനുറ്റിനകം നമ്മൾ അവിടെ എത്തിച്ചേരും’. നീലിമ അവളോട്  പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ ആഹ്ലാദം ഇരട്ടിച്ചു. ആ 5 മിനിറ്റ് 5 മണിക്കൂറിൻറെ ദൈർഘ്യം  ആയാണ് അനുഭവപ്പെട്ടത്.

ഒടുവിൽ കാർ ഒരു ഹോട്ടലിൻറെ മുന്നിൽ ചെന്ന് നിന്നു. നിരഞ്ജന കാറിൽ നിന്ന് പുറത്തിറങ്ങി. എന്തോ ഒരു പൊതിയും അവളുടെ കൈയ്യിൽ ഉണ്ടായിരുന്നു.അവൾ ആ ഹോട്ടലിൻറെ പേര് വായിച്ചു. ‘മലബാർ ടൈംസ്‌’.  അവൾ ഉറപ്പിച്ചു ഇത് തന്നെയാണ് താൻ ഉദ്ദേശിച്ച സ്ഥലം എന്ന്.

‘ മാഡം  പൊക്കോളൂ’ നീലിമ അവളോട്‌ പറഞ്ഞു.അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

അവൾ ആ ഹോട്ടലിൻറെ ഉള്ളിലേക്ക് കടന്നു. സാമാന്യം വലിയ ഹോട്ടലായിരുന്നു അത്. അവിടെ ഉള്ള ഒരു ഒഴിഞ്ഞ മേശക്കരികിലേക്ക് അവൾ നീങ്ങി. അതിൻറെ അടുത്തുള്ള കസേരയിൽ അവൾ ചെന്നിരുന്നു. ആരുടെയോ വരവ് കാത്തിരിക്കുകയാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസിലാക്കാം.അവൾ ഏകദേശം അരമണിക്കൂറോളം കാത്തിരുന്നു. അൽപ്പസമയത്തിനു ശേഷം അവൾ കാത്തിരുന്ന വ്യക്തി എത്തി.അവളിൽ സന്തോഷവും ആഹ്ലാദവും നിറഞ്ഞു.

ഒരു നീല സാരിയുടുത്ത്  മുടി മുകളിലേക്ക് കെട്ടി, കറുത്ത വട്ടപോട്ടിട്ട ഒരു സ്ത്രി അവളുടെ അരികിലേക്ക് വന്നു.എന്തുചെയ്യണമെന്നറിയാതെ അവൾ അവരുടെ കാലിലേക്ക് വീണു.അവർ നിരഞ്ജനയെ പതുക്കെ പിടിച്ച് എഴുന്നേൽപ്പിച്ചു.അത് അവളുടെ സ്വന്തം ദേവിക ടീച്ചറായിരുന്നു.അവളുടെ ജീവിതം മാറ്റിമറിച്ച വ്യക്തി.അവളുടെ ഉയർച്ചക്ക് കാരണമായ വ്യക്തി.അവളുടെ ദേവിക ടീച്ചർ. അവർ രണ്ട പേരും അവിടെയുള്ള കസേരയിൽ ഇരുന്നു.

‘പ്രശസ്ത സമുഹ്യപ്രവർത്തക നിരഞ്ജനക്ക്  സുഖം തന്നെയല്ലേ.’ ദേവിക ടീച്ചറിൽ നിന്നുള്ള ആദ്യ വാക്ക്. ആ ചോദ്യത്തിൽ കലർന്ന നർമ്മം അവൾ ആസ്വദിച്ചു.അവൾ മെല്ലെ ചിരിച്ചുകൊണ്ട് ‘സുഖം’ എന്ന് മറുപടി നൽകി. ദേവിക ടീച്ചറുടെ കണ്ണുകളിൽ തൻറെ കുട്ടി വലിയ നിലയിൽ എത്തിയതിൻറെ  സന്തോഷമുണ്ടായിരുന്നു. ഇപ്പോൾ അവൾ പ്രശസ്ത സമുഹ്യപ്രവർത്തക ആണ്. നാടിന് വേണ്ടി
പ്രവർത്തിക്കുന്നവൾ.ടീച്ചറുടെ മനസ്സിൽ അവളെ കുറിച്ച് അഭിമാനം തോന്നി. ഏതൊരു വിദ്യാർത്ഥിയും ജയിക്കുന്ന നിമിഷം.

ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് നിരഞ്ജന അവളുടെ ദേവിക ടീച്ചറെ കാണുന്നത്.അതുകൊണ്ട് അവൾക്കും ടീച്ചർക്കും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു.അവർ ഒരുപാട് നേരം സംസാരിച്ചു. സമയം പോയത് ഇരുവരും അറിഞ്ഞില്ല.

ഒടുവിൽ അവരുടെ കൂടിക്കാഴ്ച്ചയുടെ അവസാന നിമിഷം വന്നെത്തി. അപ്പോഴാണ് അവൾ തൻറെ കയ്യിലുള്ള വസ്തുവിൻറെ കാര്യം ഓർത്തത്.അത് അവൾ  ദേവിക ടീച്ചർക്ക് വേണ്ടി കരുതിയതായിരുന്നു. നിരഞ്ജന അത് ടീച്ചർക്ക് സമ്മാനിച്ചു. ടീച്ചർ വളരെ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി. ചെറിയ ഒരു പെട്ടിയായിരുന്നു അത്.അവർ അത് തുറന്നു നോക്കി അതിൽ വത്യസ്തവും മനോഹരവുമായ ഒരു പേനയായിരുന്നു ഉണ്ടായിരുന്നത്.ദേവിക ടീച്ചർക്ക് അത് വളരെ അധികം ഇഷ്ട്ടപെട്ടു. അവർ അത് കൈയ്യിലെടുത്തു നോക്കി.അപ്പോഴാണ് ആ പെട്ടിയിൽ അവർ ഒരു കത്ത് കണ്ടത്. ആ കത്ത് അവർ നിവർത്തി വായിച്ചു. അതിൽ ഒരു ഇംഗ്ലീഷ് വാക്ക്യം ആയിരുന്നു എഴുതിയത്. അത് വായിച്ചപ്പോൾ അവർക്ക് ഇത് വരെ കിട്ടാത്ത അനുഭൂതിയാണ് ഉണ്ടായത്.സന്തോഷവും അഭിമാനവും.എല്ലാം അവരിൽ നിറഞ്ഞു വാത്സല്യം നിറഞ്ഞ ആ കണ്ണുകൾ കൊണ്ട് അവർ നിരഞ്ജനയെ നോക്കി. പക്ഷെ അവൾ അവിടെ ഉണ്ടായിരുന്നില്ല അവർ ചുറ്റുപാടും നോക്കി. അപ്പോൾ നിരഞ്ജന കുറച്ചപ്പുറത്ത് അവളുടെ കാറിൻറെ അടുത്ത ദേവിക ടീച്ചറെ നോക്കി നിൽക്കുകയായിരിന്നു. അവൾ ടീച്ചറെ നോക്കി ഒന്ൻ പുഞ്ചിരിച്ചു. എന്നിട്ട് അവൾ അവളുടെ കാറിൽ കയറി യാത്രയായി. അവളുടെ ചിരിയിൽ നന്ദിയും കടപ്പാടും ദേവിക ടീച്ചർ കണ്ടു. അവരും ഒന്ൻ സ്വയം പുഞ്ചിരിച്ചു. എന്നിട്ട് തൻറെ കൈയ്യിലുള്ള കത്തിലേക്ക് അവർ നോക്കി. അവർ ആ വാചകം വീണ്ടും വായിച്ചു.

‘ഫോർ ദി ബെസ്റ്റ് ടീച്ചർ എവർ’

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799934" എന്ന താളിൽനിന്ന് ശേഖരിച്ചത്