"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color= 3
| color= 3
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

17:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

നമ്മുടെ ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളെയും പിടിച്ചുകുലുക്കിയ മഹാമാരി ആണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് എങ്കിലും ഇന്ന് മറ്റ് ഭൂരിഭാഗം രാജ്യങ്ങളെയും കൊറോണ വിഴുങ്ങിയിരിക്കുകയാണ്. ചൈനയെ വളരെ ആഴത്തിൽ ബാധിച്ച ഒന്നായിരുന്നു സാർസ് വൈറസ്. ഒരുപാട് ചെെനക്കാരുടെ ജീവൻ പൊലിഞ്ഞ അതി ഭീതിജനകമായ വൈറസ്. എന്നാൽ സാർസ് കാരണം മരിച്ചവരുടെ 10 ഇരട്ടിയിൽ കൂടുതൽ ആളുകളാണ് കൊറോണ കാരണം മരണപ്പെട്ടത്. കൊറോണ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തെ കോവി‍ഡ്-19 എന്നും വിളിക്കുന്നു. എന്നാൽ ഇന്ന് കേവലം ചൈനയെ മാത്രമല്ല ലോകത്തെ മുഴുവൻ ഇത് ബാധിച്ചുകഴിഞ്ഞു.

ചൈന ഇപ്പോൾ കൊറോണയുടെ ചങ്ങല പൊട്ടിച്ച് വിമുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ ദിവസേന ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിനടുത്ത് ജനങ്ങളെ ഈ മഹാമാരി ഇതുവരെ കൊന്നൊടുക്കി കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് ഏറ്റവും ഭീകരമായി പടരുന്നത്. എന്നാൽ കേരളം ലോകത്തിനുതന്നെ മാതൃകയായി മികച്ച രീതിയിൽ ഇതിനെ പ്രതിരോധിക്കുന്നു. നേരത്തെ തന്നെയുള്ള മുൻകരുതലുകളും ജാഗ്രതയും ഇതിന് സഹായിച്ചു. രോഗബാധിതരായ പകുതിയിലധികം പേരും രോഗ മുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ട് ഇല്ലാത്ത കൊറോണ മുതിർന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. 80ഉം 90 ഉം വയസ്സ് കഴിഞ്ഞ ദമ്പതികൾ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവായി ഇതിനെ കാണാം. ഇത് നമുക്ക് നൽകിയ ആത്മവിശ്വാസവും അഭിമാനവും ചെറുതല്ല.

ഇപ്പോൾ 4 ആഴ്ചയിൽ ഏറെയായി രാജ്യം ലോക്ക്ഡൗൺ ആണ്. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ആരും പുറത്തിറങ്ങുന്നില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. വ്യക്തി ശുചിത്വം, സാമൂഹ്യ അകലം പാലിക്കൽ, സോപ്പുപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകൽ തുടങ്ങിയ നടപടികളിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാനാവൂ.

സ്വന്തം ജീവനുപോലും വിലകൽപ്പിക്കാതെ നാടിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസും നൽകുന്ന സേവനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളത്തിൽ ഇപ്പോൾ എല്ലാം നിയന്ത്രണവിധേയം ആണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി. മഹാരാഷ്ട്രയിലും തമിഴ്‍നാട്ടിലും രോഗം പടർന്നു പിടിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഇന്ന് ഭീഷണിയിലാണ്. നമ്മുടെ എല്ലാം ജീവിതത്തിൽ ആദ്യത്തെ അനുഭവം ആയ ഈ അടച്ചിടൽ നാം സൃഷ്ടിപരമായി , ഗുണപ്രദമായി ഉപയോഗിക്കേണ്ടതാണ്. വീടുകളിൽ കൃഷി ചെയ്തും സർഗ്ഗ സൃഷ്ടികൾ നടത്തിയും സമയം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഒരു അവസരമാണ്.

ലോകം മുഴുവൻ സന്തോഷവും ആശ്വാസവും തീർച്ചയായും തിരിച്ചു വരും. രോഗ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നമുക്ക് നന്ദി പറയാം. നിപ്പ, മഹാപ്രളയം ഇവയെ അതിജീവിച്ച നമുക്ക് കൊറോണയെയും പ്രതിരോധിക്കാനാവും. സന്തോഷവും സമാധാനവും നിറഞ്ഞ ലോകം ഉടൻ തിരിച്ചുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

റിഷിക പി
8 എഫ്
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം