"യു പി എസ്സ് അടയമൺ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=1''''ചെരിച്ചുള്ള എഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 5
| color= 5
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
 സുഹൃത്തുക്കളേ,
                ഈ അവസരത്തിൽ നാം ഏറെ ചർച്ചചെയ്യുന്ന വിഷയമാണല്ലോ ശുചിത്വം.കാരണം നമ്മുടെ ലോകമാകെ കൊറോണ എന്ന വൈറസ് പടർന്നുകൊണ്ടിരിക്കുകയാണല്ലോ? നാം ഏവരും ശുചിത്വം പാലിക്കുകയാണെങ്കിൽ ഈ മഹാ മാരിയെ അകറ്റാൻ നമുക്ക് കഴിയും. കൊറോണ എന്ന വൈറസിനെ സംബന്ധിച്ചടുത്തോളം നാം അത് പാലിക്കുകയും വേണം. ഇടയ്ക്കിടെ കൈകഴുകുക, മൂക്കും വായും സ്പർശിക്കാതിരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ഇതെല്ലം നമ്മൾ പാലിക്കേണ്ട ശുചിത്വത്തിനു ഉദാഹരണങ്ങളാണ്.
                നാം ഇത് സ്ഥിരം അനുസരിക്കുകയാണെങ്കിൽ ഏതൊരു രോഗവും നമ്മളെ അക്രമിക്കാതിരിക്കാനുള്ള മുൻകരുതലായിരിക്കും. ഒരു പരിധിവരെ രോഗങ്ങളെ നമുക്ക് ചെറുക്കൻ കഴിയും.സോപ്പുപയോഗിച്ചു കൈകഴുകുകയാണെങ്കിൽ നമ്മുടെ കയ്യിലുടെ ശരീരത്തിലേക്ക് പകരുന്ന ഏതൊരു കീടാണുവിനെയും നമുക്ക് നശിപ്പിക്കാൻ കഴിയും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക എന്നത് വൈറസ് അന്തരീക്ഷത്തിലേക്ക് പകർന്നു മറ്റൊരാൾക്ക് രോഗം പകരുന്നത് തടയാം.രോഗികളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതും നല്ലതാണു. 
               വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം നാം പാലിക്കണം. നാം ജീവിക്കുന്ന ചുറ്റുപാടിൻറെ ശുചിത്വവും നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വീടും സ്കൂളും പരിസരവുമെല്ലാം നാം വൃത്തിയായി സൂക്ഷിക്കണം ക്ലാസ് മുറികളിലും ശുചിത്വവും ഉറപ്പുവരുത്തുക.ചുറ്റുപാടിൽ ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക ഇതെല്ലം നാം പാലിക്കേണ്ട പരിസര ശുചിത്വങ്ങളാണ്. നമ്മുടെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതിയെയും ശുചിത്വമുള്ളതാക്കണം വൃത്തിയുള്ള പരിസരങ്ങളിൽ രോഗങ്ങളില്ല .
               നമുക്ക് രോഗം വരുന്നതിനു മറ്റൊരു പ്രധാന കാരണമാണ് വൃത്തിയില്ലാത്ത ചുറ്റുപാടുകൾ. ഇവിടങ്ങൾ കൊതുകുകളുടെയും ഈച്ചകളുടെയും താവളമാണ്. അതുവഴി നമുക്ക് രോഗങ്ങൾ പകരും. നാമൊന്നു ശ്രദ്ധിക്കുകയാണെങ്കിൽ ഇതൊക്കെ നമുക്ക് തന്നെ തടയാൻ കഴിയും .
               നാം എന്നും പിന്തുടരേണ്ടതാണ് ശുചിത്വം അത് നമ്മുടെ നിത്യ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നാം പാലിക്കുന്ന ചില നടപടികൾ മറ്റുള്ള രാജ്യങ്ങൾ മാതൃകയാക്കുന്നുണ്ട്. എവിടെ ശുചിത്വമുണ്ടോ അവിടെ രോഗങ്ങളില്ല അതുകൊണ്ട് തന്നെ നാം ഇത് നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ശിവപ്രിയ ബി
ക്ലാസ്സ്:5 A അടയമൺ യു പി എസ്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം