"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓട്  മേഞ്ഞ  ‘L’  ആക‍ൃതിയില‍ുള്ള കെട്ടിടത്തിൽ    ഓഫീസ്
റ‍ൂം,കമ്പ്യ‍ൂട്ടർ റ‍ൂം,തട്ടികകൊണ്ട് മറച്ച ക്ളാസ്റ‍ൂമ‍ുകൾ, ഇവ ഉണ്ട്.നഴ്സറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. എല്ലാ ക്ളാസ്സ‍ുകളില‍ും ലൈറ്റ് ,ഫാൻ,ആവശ്യം പോലെ ബെഞ്ച‍ുകൾ,ഡെസ്ക്ക‍ുകൾ,കസേര,മേശ,ഇവയ‍ുണ്ട്. 2കമ്പ്യ‍ൂട്ടറ‍ും ഒര‍ു LCD  പ്രോജക്റ്ററ‍ും ഉണ്ട്.അട‍ുക്കളയിൽ ഗ്യാസ് അട‍ുപ്പ്,ധാന്യപ്പെട്ടി,വെക്ക‍ുന്നതിന‍ും വിളമ്പ‍ുന്നതിന‍ും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.ഹാൻഡ് പമ്പിൽ നിന്ന‍ുള്ള വെള്ളം പാചകത്തിന് ഉപയോഗിക്ക‍ുന്ന‍ു.ശ‍ുദ്ധജലം ലഭ്യമാക്കാൻ വാട്ടർ പ്യ‍ൂരിഫയർ ഉണ്ട്.തിളപ്പിച്ചാറിയ ജലവ‍ും ലഭ്യമാക്ക‍ുന്ന‍ു.പെൺക‍ുട്ടികൾക്ക‍ും ആൺക‍ുട്ടികൾക്ക‍ും പ്രത്യേക ടോയ്ലറ്റ‍ുകൾ ഉണ്ട്.സ്ക‍ൂളിന‍ു മ‍ുൻവശത്ത് ചെറിയ കളിസ്ഥലമ‍ുണ്ട്. ച‍ുറ്റ‍ുമതിലോട‍ുക‍ൂടിയ കെട്ടിടത്തിന് നല്ല അടച്ച‍ുറപ്പ‍ുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്
വിലാസം
വലപ്പാട്

സെന്റ് .സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ . വലപ്പാട് , പോസ്റ്റ് വലപ്പാട്
,
680567
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ9495462830
ഇമെയിൽ24537ssrclpvpd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ . പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി .കെ .എ
അവസാനം തിരുത്തിയത്
18-04-202024537



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1500 ആണ്ടിൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റൻസ് ചർച്ചിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം ആരംഭിച്ചെങ്കിലും ആൺ കുട്ടികൾക്ക് മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893 ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി. എൽ. പി. സ്കൂൾ സ്ഥാപിതമായത്‌ . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച ഒട്ടനവധി വ്യക്തിത്വങ്ങൾക്ക് അക്ഷര വിദ്യ പകർന്നു നൽകിയ പാരമ്പര്യമാണ് സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി .എൽ. പി. സ്കൂളിനുള്ളത് .

            ഇന്നിവിടെ ഒന്ന് മുതൽ നാല് വരെ  ക്ലാസ്സുകളിലായി 31  കുട്ടികളും നഴ്സറിയിൽ  25  കുട്ടികളും പഠിക്കുന്നു .താരതമ്യേന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.രക്ഷിതാക്കൾക്ക് സാമ്പത്തികം പോലെ തന്നെ വിദ്യാഭ്യാസവും കുറവാണ്. അവരുടെ മക്കൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതിനായി നാല് ടീച്ചർമാരും ഒരു നഴ്സറി ടീച്ചറും ഉണ്ട് . ഗണിതത്തിൽ സംഖ്യാ ബോധവും ചതുഷ് ക്രിയകളും  ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം ഭാഷയിൽ ആശയങ്ങൾ ഗ്രഹിക്കാനും ആശയവിനിമയം നടത്താനും വേണ്ട പ്രവർത്തങ്ങൾ നൽകുന്നു. 
              പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്  കല- കായിക- ശാസ്ത്ര -ഗണിത  രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും   I T  യിൽ പരിശീലനം നേടാനായി  കമ്പ്യൂട്ടറും ഒരു പ്രിന്ററും  ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള  കുട്ടികൾക്ക്  വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു.
             കുട്ടികൾക്കു കൃഷിയോട്  ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം  P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു .   
      ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയയുടെ  പ്രയോജനവും ഉപയോഗവും സാധ്യമാക്കതക്ക വിധമുള്ള  വിദ്യാഭ്യാസത്തിനു, അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ ‘L’ ആക‍ൃതിയില‍ുള്ള കെട്ടിടത്തിൽ ഓഫീസ് റ‍ൂം,കമ്പ്യ‍ൂട്ടർ റ‍ൂം,തട്ടികകൊണ്ട് മറച്ച ക്ളാസ്റ‍ൂമ‍ുകൾ, ഇവ ഉണ്ട്.നഴ്സറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. എല്ലാ ക്ളാസ്സ‍ുകളില‍ും ലൈറ്റ് ,ഫാൻ,ആവശ്യം പോലെ ബെഞ്ച‍ുകൾ,ഡെസ്ക്ക‍ുകൾ,കസേര,മേശ,ഇവയ‍ുണ്ട്. 2കമ്പ്യ‍ൂട്ടറ‍ും ഒര‍ു LCD പ്രോജക്റ്ററ‍ും ഉണ്ട്.അട‍ുക്കളയിൽ ഗ്യാസ് അട‍ുപ്പ്,ധാന്യപ്പെട്ടി,വെക്ക‍ുന്നതിന‍ും വിളമ്പ‍ുന്നതിന‍ും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.ഹാൻഡ് പമ്പിൽ നിന്ന‍ുള്ള വെള്ളം പാചകത്തിന് ഉപയോഗിക്ക‍ുന്ന‍ു.ശ‍ുദ്ധജലം ലഭ്യമാക്കാൻ വാട്ടർ പ്യ‍ൂരിഫയർ ഉണ്ട്.തിളപ്പിച്ചാറിയ ജലവ‍ും ലഭ്യമാക്ക‍ുന്ന‍ു.പെൺക‍ുട്ടികൾക്ക‍ും ആൺക‍ുട്ടികൾക്ക‍ും പ്രത്യേക ടോയ്ലറ്റ‍ുകൾ ഉണ്ട്.സ്ക‍ൂളിന‍ു മ‍ുൻവശത്ത് ചെറിയ കളിസ്ഥലമ‍ുണ്ട്. ച‍ുറ്റ‍ുമതിലോട‍ുക‍ൂടിയ കെട്ടിടത്തിന് നല്ല അടച്ച‍ുറപ്പ‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ‍ുകൾ ( വിദ്യാരംഗം സാഹിത്യവേദി,ഹെൽത്ത് ക്ലബ്ബ്, ഹരിതക്ലബ്ബ്, സയൻസ്ക്ലബ്, ഗണിതക്ലബ്ബ്, ഇംഗ്ല‍ീഷ് ക്ലബ്ബ്, ഇ .ട്ടി.ക്ലബ്ബ്,) ടാലന്റ് ലാബ്,ഗ‍ൃഹസന്ദർശനം, ജൈവപച്ചക്കറിക‍ൃഷി, ഡെയ്ലിക്വിസ് മത്സരം, വളര‍ുന്ന നിഘണ്ട‍ു, വിവിധ മേളകൾ, പഠനോത്സവം, ദിനാചരണങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാർഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി