| കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന അണ്‍എയ് ഡഡ് സ്ക്കൂളാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ മാനേജര്‍ റവ. സി.തെരെസ തൊമസ് ആനു. ഈ സ്ക്കൂളിന്റെ പ്രിന്സിപ്പ്ല്റവ. സി .ഷാന്തിനി ആനു. ഒന്നാം ക്ളാസ്സു മുതല്‍ പന്ദ്രന്ദാം ക്ളാസ്സു വരെ 1084കുട്ടികള്‍ അധ്യ യനം നടത്തുന്നു. . രാവിലെ 9.45 മുതല്‍ 3.45 വരെയാണ് ക്ളാസ് സമയം. ചാരനിറത്തിലുള്ള മിഡി, പാന്റ് എന്നിവയും അതിനിണങ്ങുന്ന ചെക്ക് ഷര്‍ട്ടുമാണ് യൂണിഫോം. ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂള്‍ സമയത്തിനു മുന്‍പും ശേഷവുമൊക്കെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. ഫാഷന്‍ ടെക്നോളജി,സൈക്കിള്‍ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്. ഏകദേശം 584 കുട്ടികള്‍ ഉച്ചഭക്ഷണം സ്ക്കൂളില്‍ നിന്നും കഴിക്കുന്നുണ്ട്. ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
| | |