"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14755. (സംവാദം | സംഭാവനകൾ)
No edit summary
14755. (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഏകാന്തതയുടെ തടവറയിലിരുന്നു ഞാൻ
മങ്ങിയ ഓർമ്മകൾ ചിക്കിചികയുന്നു
ദുഃഖമറിയാതെ കഴിഞ്ഞൊരു നാളുകൾ
എങ്ങോപോയി മറഞ്ഞിരുന്നു
ഇഷ്ടമറിഞ്ഞു കഴിഞ്ഞൊരു നാൾ
എങ്ങോയിരുന്നു ചിരിക്കുന്നു
ജീവനായുള്ളോരു കുടുംബമെന്നെ
വാരിപ്പുണരുന്ന നാളെങ്ങുപോയി..
പൊന്നിൻ കണിക്കൊന്ന പൂത്ത നാളിൽ
നുള്ളിയെടുക്കാനായ് എന്റെ കൂടെ
വന്നൊരു കൂടെപ്പിറപ്പെങ്ങുപോയ്
പൂവിളി ഉയരുന്ന ഓണനാളിൽ
പൂക്കളം തീർക്കാനായ് എന്റെ കൂടെ
വന്നൊരു ചങ്ങാതിയുമെങ്ങുപോയ്
കണികണ്ടുണരുമ്പോൾ കൈ വെള്ളയിൽ
കൈനീട്ടം തന്നൊരമ്മയെങ്ങുപോയ്...
എന്നോ മനസ്സിന്റെ ചിറകുകൾ അണയുമ്പോൾ
തെന്നിയകന്നുപോയ് മിത്രങ്ങളൊക്കവേ
ഇന്നീ പെരുവഴിയോരത്തിരുന്നു ഞാൻ
കൊഞ്ഞനം കുത്തുന്ന കാഴ്ചകൾ കാണുന്നു
ആഹ്ലാദത്തോടെ പോകുന്നവരെന്നെ
ആക്ഷേപഹാസ്യത്തിൽ നോക്കിച്ചിരിക്കുന്നു
മുട്ടിയുരുമ്മി നടന്നു പോകുന്നവർ
ഭ്രാന്തൻ എന്നോമന പേരു വിളിക്കുന്നു...
</poem> </center>