"ഫോർട്ട് ബോയിസ് എച്ച്. എസ്./അക്ഷരവൃക്ഷം/കന്യാകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(content) |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
പ്രിയമുള്ളവരേ കൊറോണ എന്ന അസുഖം നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിരിക്കുന്നു. പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തതു കൊണ്ട് ഞാനും ഒരു മാസമായി വീട്ടിൽ ഇരിക്കയാണ്. ഈ അവസരത്തിൽ ഞാൻ പണ്ടു പോയ യാത്രാനുഭവം പങ്കു വയ്ക്കുകയാണ്. | |||
ഇന്ത്യയുടെ തെക്കേമുനമ്പും ഒരു കാലത്ത് കേരളത്തിൻ്റെ സ്വന്തമായിരുന്നതും ഇപ്പോൾ തമിഴ്നാട്ടിൻ്റെ കന്യാകുമാരിഭാഗവുമായ കന്യാകുമാരിയിലേക്കാണ് ഞാനും അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമായി യാത്ര പോയത്. കന്യാകുമാരി തമിഴ് നാട്ടിലാണെങ്കിലും കേരളം പോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അവിടെ ചെന്നപ്പോൾ ഞങ്ങളെ ഏറ്റവുമധികം ആകർഷിച്ചത് വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും കന്യാകുമാരി ക്ഷേത്രവുമാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരേ സ്ഥലത്ത് നിന്നു കൊണ്ട് ഏകദേശം ഒരേ ദിശയിൽ നിന്ന് കാണാം എന്നതാണ് കന്യാകുമാരിയുടെ ഒരു പ്രത്യേകത.അതു പോലെ ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം അറബിക്കടൽ എന്നീ മൂന്ന് സമുദ്രങ്ങൾ ചേരുന്ന അപൂർവ്വ സംഗമം കൂടിയാണ് കന്യാകുമാരി. ഇതിനെ ത്രിവേണി സംഗമം എന്നാണ് പറയുന്നത്. | |||
വിവേകാനന്ദ പാറയെ കുറിച്ച് പറയുമ്പോൾ കന്യാകുമാരിയിലെ വാവറുത്തുറെ മുനമ്പിൽ നിന്ന് 500 കി മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദ പാറ. വിവേകാനന്ദ സ്വാമി കടൽ നീന്തിക്കടന്ന് അവിടെ ധ്യാനത്തിൽ ഇരുന്നത് കൊണ്ടാണ് ആ പാറയ്ക്ക് വിവേകാനന്ദ പാറ എന്ന് പേര് ലഭിച്ചത് എന്ന് എന്റെ അച്ഛൻ പറഞ്ഞ് തന്നു. അവിടെ ഒരു ധ്യാന മണ്ഡപവും നമുക്ക് കാണാം. വിവേകാനന്ദ പാറയ്ക്ക് സമീപം കടലിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രതിയാണ് തിരുവള്ളൂവർ പ്രതിമ. വിവേകാനന്ദപ്പാറയിൽ എത്തുന്നവർക്ക് അതേ ബോട്ടിൽ തന്നെ തിരുവള്ളൂവർ പ്രതിമയുടെ അടുത്ത് എത്താവുന്നതാണ്. അതിന് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. മൂന്ന് കടലുകളുംസംഗമിക്കുന്ന ത്രിവേണിസംഗമത്തിൽ കടലിന്റെ സ്വഭാവം മോശമായതുകൊണ്ട് ഞങ്ങളെ കുളിക്കാൻ അനുവദിച്ചില്ല. അത് ഞങ്ങൾക്ക് വിഷമം ഉണ്ടാക്കി. അന്ന് വൈകിട്ട് സൂര്യസ്തമയം കാണാൻ സാധിച്ചത് ഞങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു. | |||
ഈ കടൽ തീരത്തിനടുത്ത് മൂവായിരം വർഷം പഴക്കമുള്ള ദേവി ക്ഷേത്രം ഉണ്ട്. നാനാജാതി മതക്കാർക്ക് അവിടെ പ്രവേശിക്കാം. രാവിലെ 4 മണി മുതൽ 12 വരെയും വൈകിട്ട് 5 മണി മുതൽ 8 മണി വരെ പ്രവേശിക്കാവുന്നതാണ്. അവിടെ ഫോട്ടോ എടുക്കുവാൻ അനുവാദം ഇല്ലായിരുന്നു.അന്ന് രാത്രി ലോഡ്ജിൽ താമസിച്ച് പുലർച്ചെ4.30 സൂര്യോദയവും കണ്ട് 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. ഒരു ദിവസം മാത്രമാണ് അവിടെ ചിലവഴിച്ചതെങ്കിൽ കൂടി ആ യാത്ര എനിക്ക് വളരെയധികം സന്തോഷം നൽകി. | |||
<br> |
22:00, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കന്യാകുമാരി
പ്രിയമുള്ളവരേ കൊറോണ എന്ന അസുഖം നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിരിക്കുന്നു. പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തതു കൊണ്ട് ഞാനും ഒരു മാസമായി വീട്ടിൽ ഇരിക്കയാണ്. ഈ അവസരത്തിൽ ഞാൻ പണ്ടു പോയ യാത്രാനുഭവം പങ്കു വയ്ക്കുകയാണ്.
ഇന്ത്യയുടെ തെക്കേമുനമ്പും ഒരു കാലത്ത് കേരളത്തിൻ്റെ സ്വന്തമായിരുന്നതും ഇപ്പോൾ തമിഴ്നാട്ടിൻ്റെ കന്യാകുമാരിഭാഗവുമായ കന്യാകുമാരിയിലേക്കാണ് ഞാനും അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമായി യാത്ര പോയത്. കന്യാകുമാരി തമിഴ് നാട്ടിലാണെങ്കിലും കേരളം പോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അവിടെ ചെന്നപ്പോൾ ഞങ്ങളെ ഏറ്റവുമധികം ആകർഷിച്ചത് വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും കന്യാകുമാരി ക്ഷേത്രവുമാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരേ സ്ഥലത്ത് നിന്നു കൊണ്ട് ഏകദേശം ഒരേ ദിശയിൽ നിന്ന് കാണാം എന്നതാണ് കന്യാകുമാരിയുടെ ഒരു പ്രത്യേകത.അതു പോലെ ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം അറബിക്കടൽ എന്നീ മൂന്ന് സമുദ്രങ്ങൾ ചേരുന്ന അപൂർവ്വ സംഗമം കൂടിയാണ് കന്യാകുമാരി. ഇതിനെ ത്രിവേണി സംഗമം എന്നാണ് പറയുന്നത്.
വിവേകാനന്ദ പാറയെ കുറിച്ച് പറയുമ്പോൾ കന്യാകുമാരിയിലെ വാവറുത്തുറെ മുനമ്പിൽ നിന്ന് 500 കി മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദ പാറ. വിവേകാനന്ദ സ്വാമി കടൽ നീന്തിക്കടന്ന് അവിടെ ധ്യാനത്തിൽ ഇരുന്നത് കൊണ്ടാണ് ആ പാറയ്ക്ക് വിവേകാനന്ദ പാറ എന്ന് പേര് ലഭിച്ചത് എന്ന് എന്റെ അച്ഛൻ പറഞ്ഞ് തന്നു. അവിടെ ഒരു ധ്യാന മണ്ഡപവും നമുക്ക് കാണാം. വിവേകാനന്ദ പാറയ്ക്ക് സമീപം കടലിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രതിയാണ് തിരുവള്ളൂവർ പ്രതിമ. വിവേകാനന്ദപ്പാറയിൽ എത്തുന്നവർക്ക് അതേ ബോട്ടിൽ തന്നെ തിരുവള്ളൂവർ പ്രതിമയുടെ അടുത്ത് എത്താവുന്നതാണ്. അതിന് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. മൂന്ന് കടലുകളുംസംഗമിക്കുന്ന ത്രിവേണിസംഗമത്തിൽ കടലിന്റെ സ്വഭാവം മോശമായതുകൊണ്ട് ഞങ്ങളെ കുളിക്കാൻ അനുവദിച്ചില്ല. അത് ഞങ്ങൾക്ക് വിഷമം ഉണ്ടാക്കി. അന്ന് വൈകിട്ട് സൂര്യസ്തമയം കാണാൻ സാധിച്ചത് ഞങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു.
ഈ കടൽ തീരത്തിനടുത്ത് മൂവായിരം വർഷം പഴക്കമുള്ള ദേവി ക്ഷേത്രം ഉണ്ട്. നാനാജാതി മതക്കാർക്ക് അവിടെ പ്രവേശിക്കാം. രാവിലെ 4 മണി മുതൽ 12 വരെയും വൈകിട്ട് 5 മണി മുതൽ 8 മണി വരെ പ്രവേശിക്കാവുന്നതാണ്. അവിടെ ഫോട്ടോ എടുക്കുവാൻ അനുവാദം ഇല്ലായിരുന്നു.അന്ന് രാത്രി ലോഡ്ജിൽ താമസിച്ച് പുലർച്ചെ4.30 സൂര്യോദയവും കണ്ട് 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. ഒരു ദിവസം മാത്രമാണ് അവിടെ ചിലവഴിച്ചതെങ്കിൽ കൂടി ആ യാത്ര എനിക്ക് വളരെയധികം സന്തോഷം നൽകി.
|