"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
17:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 9 a ക്‌ളാസിൽ പഠിക്കുന്ന സന സി വി എന്ന കുട്ടിയുടെ ലേഖന...
16077kmhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിക്ക് മുമ്പിൽ പകച്ചു ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
16077kmhss (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 9 a ക്‌ളാസിൽ പഠിക്കുന്ന സന സി വി എന്ന കുട്ടിയുടെ ലേഖന...) |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ച ,ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച വൈറസാണ് കൊറോണ .2003 ലെ SARS(severe acute respiratory syndrome), | |||
2012 ലെ MERS (middle east respiratory syndrome)എന്നിവയ്ക്കു ശേഷം ലോകത്തെ മുൾമുനയിൽ എത്തിച്ച മഹാമാരിയാണ് കൊറോണ വൈറസ് .ഒരുകൂട്ടം വൈറസുകളുടെ ഫാമിലിയാണ് കൊറോണ വൈറസ് .ഇപ്പോൾ പൊട്ടിപുറപ്പെട്ടിരിക്കുന്ന വൈറസ് ബാധയ്ക് covid -19 എന്നാണ് പേര് നല്കപ്പെട്ടിരിക്കുന്നത് .കൊറോണ വൈറസ് ഡിസീസ് 19 എന്നതിന്റെ ചുരുക്കപ്പേരാണിത് .കിരീടം ,പ്രഭാവലയം എന്നീ അർത്ഥങ്ങളുള്ള കൊറോണ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത് .1960 കളിലാണ് കൊറോണ വൈറസ് കണ്ടു പിടിക്കപ്പെട്ടത് .അണുബാധയുണ്ടായ കോഴിക്കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്നും ,ജലദോഷം പിടിപെട്ട മനുഷ്യരുടെ മൂക്കിൽ നിന്നുമാണ് ആദ്യമായി ഈ വൈറസുകളെ തിരിച്ചറിഞ്ഞത് .2019 ഡിസംബറിൽ കണ്ടെത്തിയ COVID 19 ഉൾപ്പെടെ 7 തരം വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത് .ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങ ളിലൂടെയാണ് ഇത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് . | |||
2019 ഡിസമ്പർ അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് ന്യൂമോണിയ ബാധിക്കുകയും , നിലവിലുള്ള വാക്സിനുകളൊന്നും ഫലിക്കാതെ വരികയും ചെയ്തതോടെയാണ് കൊറോണ വൈറസ് എന്ന ഭീഷണിയെപ്പറ്റി ആരോഗ്യവിദഗ്ധർ ചിന്തിച്ചു തുടങ്ങിയത് .മുൻപ് തിരിച്ചറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസിന് നോവൽ കൊറോണ വൈറസ് എന്നാണ് ആദ്യം പേര് നൽകിയത് .ഇത് പമ്പുകളിൽ നിന്ന് മറ്റു ജന്തുജാലങ്ങളിൽ പ്രവേശിക്കുകയും അവയുടെ സമ്പർക്കത്തിലൂടെയും മാംസത്തിലൂടെയും മനുഷ്യരിൽ എത്തിയതാകാമെന്നാണ് വിലയിരുത്തൽ .വൈറസുകളുടെ ജനിതക പരിവർത്തനമോ പക്ഷിമൃഗാദികളുമായുള്ള ഇടപഴകലോ മൂലമാകാം ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നത് .മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യതയില്ലെന്ന വിശ്വാസത്തെ തിരുത്തിക്കൊണ്ടു ,രോഗം കൂടുതൽ ആളുകളിലേക്ക് പടർന്നു പിടിച്ചതോടെ ലോകം കടുത്ത ഭീതിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് .WHO ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ തക്ക വിധം കൊറോണ വൈറസ് ഭീതി പടർത്തിയപ്പോൾ ഇത് ചൈനയുടെ ജൈവായുധമാണെന്നു പോലും സംശയിക്കപ്പെട്ടു .പിന്നെ ഇത് ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു . | |||
അങ്ങനെ ഈ മാരക വൈറസ് ലോകത്തു കുറച്ചു രാജ്യങ്ങൾ ഒഴികെ എല്ലായിടത്തും പടർന്നു പിടിക്കുകയായിരുന്നു .ദിവസേന ആയിരക്കണക്കിനാളുകളുടെ ജീവൻ നഷ്ടമായിക്കൊണ്ടിരിക്കുന്നു .കൊറോണ വൈറസ് ലോക സമ്പദ് വ്യവസ്ഥയെയും കാർഷിക മേഖലയെയും സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു .ഇന്ത്യയിൽ ആദ്യത്തെ കോവിഡ് തൃശൂരിൽ കണ്ടെത്തിയതോടെ നിപ വൈറസിന് ശേഷം മലയാളികൾക്ക് പുതിയ വെല്ലുവിളിയായി വൈറസ് ബാധ മാറി .ആദ്യത്തെ കോവിഡ് കേസ് നമ്മൾ അതിജീവിച്ചു കുറച്ചു നാളുകൾക്ക് ശേഷം വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് വൈറസ് ബാധ വീണ്ടുമെത്തി .അങ്ങനെ സമ്പർക്കം വഴി രോഗബാധിതരുടെ എണ്ണവും വർദ്ദിച്ചു .പക്ഷെ നമ്മൾ ഭയന്നില്ല, ജാഗ്രതയോടെയിരുന്നു .നിപ വൈറസിനെ കരുതലോടെ അതിജയിച്ച നമ്മൾ മലയാളികൾ ഈ വാറസിനെയും അതിജീവിക്കുമെന്ന വിശ്വാസത്തോടെ നമ്മുടെ ആരോഗ്യപ്രവർത്തകർ രംഗത്തിറങ്ങി ..ആരോഗ്യവകുപ്പും സർക്കാരും ചേർന്ന് ദിവസങ്ങൾക്കുള്ളിൽ അനേകം ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു .മഹാമാരിയെ ചെറുക്കാനുള്ള സംവിധാനങ്ങളും മുന്കരുതലുകളുമെടുത്തു .സാഹചര്യങ്ങൾക്കനുസരിച്ചു ജനങ്ങളിലേക്ക് ജാഗ്രതാ സന്ദേശങ്ങളെത്തിച്ചു .വൈകാതെ ഇന്ത്യയിലെങ്ങും വൈറസ് പടർന്നു പിടിച്ചതോടെ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തു ലോക് ഡൌൺ പ്രഖ്യാപിച്ചു .കോവിഡ് മനുഷ്യരെ സങ്കടത്തിലും നിരാശയിലുമാക്കിയെങ്കിലും പിടിച്ചുനിൽക്കാനും പ്രധിരോധിക്കാനുമുള്ള ശ്രമങ്ങളാണ് എല്ലാവരും വീട്ടിലിരുന്നു ചെയ്തത് .നമ്മുടെ നിത്യജീവിതത്തിനും അവശ്യ സാധനങ്ങൾക്കും പ്രശ്നം വരാത്ത രീതിയിൽ സർക്കാർ ഇളവുകൾ നൽകുകയുണ്ടായി . | |||
വൈറസിനെ ഭയക്കാതെ നമ്മുടെ തൊഴിലാളികൾ മാർക്കറ്റുകളിൽ ചരക്കിറക്കുന്നു ,ലോക്ഡൗണിൽ പുറത്തിറങ്ങി നടക്കുന്നവരെ നിയന്ത്രിക്കാനായി പോലീസ് രാപ്പകലില്ലാതെ ജോലി ചെയ്യുന്നു .ആരോഗ്യപ്രവർത്തകർ അവരുടെ ബന്ധുക്കളെപ്പോലും ദിവസങ്ങളോളം പിരിഞ്ഞിരുന്നു ഓരോ ജീവനുവേണ്ടിയും പ്രയത്നിക്കുന്നു .ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് നമ്മുടെ നാടിനെ രക്ഷിക്കുന്നത് അവരുടെ അതിരുകളില്ലാത്ത സമർപ്പണത്തിനു ബിഗ് സല്യൂട്ട് . | |||
കേരളത്തിലെ ആരോഗ്യപ്രവർത്തനം ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .ദിവസങ്ങൾക്കകം വലിയ സജ്ജീകരണങ്ങൾ ഒരുക്കി വൈറസിനെ നേരിട്ടു .ലോകത്തിലെ വികസിത രാഷ്ട്രങ്ങളായ അമേരിക്ക ,ചൈന,സ്പെയിൻ ,ഇറ്റലി തുടങ്ങിയവ പോലും കേരളത്തെ മാതൃകയാക്കിയതിൽ നമുക്ക് അഭിമാനിക്കാം .അമേരിക്ക പോലുള്ള രാജ്യങ്ങൾ രണ്ടു ലക്ഷത്തോളമാളുകൾ മരിക്കുമെന്ന് കണക്കു പറയുമ്പോൾ നമ്മുടെ കേരളം ഒരു ജീവൻ രക്ഷിക്കാൻ പ്രയത്നിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ് .ലോകത്തിലെ സമ്പന്ന രാഷ്രങ്ങൾ പോലും കോവിഡിന് മുമ്പിൽ അടിപതറുമ്പോൾ കേരളം സാമൂഹ്യ നിയന്ത്രണങ്ങളിലൂടെ സാമൂഹ്യവ്യാപനം ഇല്ലാതാക്കി .അതുപോലെതന്നെ കേരളത്തിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗമുക്തരായവരുടെ എണ്ണം വർദ്ദിച്ചുവരുന്നതും നമുക്ക് കാണാൻ കഴിയുന്നു .കേരളത്തിൽ വിനോദ സഞ്ചാരത്തിനായെത്തിയ 8 ബ്രിടീഷ് പൗരന്മാരുടെ ജീവൻ കേരളം തിരിച്ചു നൽകി .ഇതൊകൊണ്ടുതന്നെ കേരളത്തിലെ ആരോഗ്യപ്രവർത്തനം വളരെ ശ്രദ്ധ നേടിയെന്നത് ചെറിയ കാര്യമല്ല കഴിഞ്ഞ വർഷങ്ങളിൽ വളർത്തിയെടുത്ത പൊതുജനാരോഗ്യ സംവിധാനം മൂലമാണ് നമുക്ക് ഇതിനു കഴിഞ്ഞിട്ടുള്ളത് . | |||
ലോക്ക് ഡൌൺ കാലത്തു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും വൈറസിനെ ചെറുക്കാനായി വീട്ടിൽ തന്നെ കഴിയുന്ന കാഴ്ചയാണ് .പരിസ്ഥിതിയും ശുചിത്വവും ആരോഗ്യം ശ്രദ്ദിക്കാതെ പണത്തിനും മറ്റു പലതിനും പിന്നാലെ ഓടുന്ന മനുഷ്യർക്ക് ദൈവം ആദ്യം നിപയിലൂടെയും പിന്നെ പ്രളയത്തിലൂടെയും സൂചനകൾ നൽകി .പക്ഷെ മനുഷ്യർ ഇന്ന് വരെ ചെയ്ത ദുഷ്ചെയ്തികളുടെ അത്രത്തോളം വരില്ല ഈ വൈറസ് ചെയ്തത് .പണവും സ്വാധീനവും ഒന്നുമല്ലെന്ന് ഈ വൈറസ് നമ്മെ ബോധ്യപ്പെടുത്തുന്നു .നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ് ലോക സമ്പദ് ഘടനയെയും മറ്റനേകം മേഖലകളെയും നിശ്ചലമാക്കി കളഞ്ഞത് .ജീവനുണ്ടെങ്കിൽ മാത്രമേ മറ്റെല്ലാമുള്ളൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .അതുകൊണ്ടു തന്നെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടി കഴിയുന്നതെല്ലാം ചെയ്യാം .അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .വായ,മൂക്ക്. കണ്ണ് എന്നീ അവയവങ്ങളിൽ അനാവശ്യമായി തൊടാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക ,ശുചിത്വം പാലിക്കുക ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും | |||
നിപയെ അതിജീവിച്ച പോലെ ,പ്രളയത്തെ മറികടന്ന പോലെ നമ്മൾ കൊറോണ വൈറസിനെയും അതിജീവിക്കും ..........ലോകാ ...സമസ്താ ...സുഖിനോ ...ഭവന്തു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സന .സി .വി | | പേര്= സന .സി .വി | ||
വരി 15: | വരി 29: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||