"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പേര്) |
(ചെ.) (ലിറ്റിൽ കൈറ്റ്സ്) |
||
വരി 64: | വരി 64: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
09:37, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് ചെറുകുന്ന് , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwhsscherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13106 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുരളീധരൻ പി പി |
പ്രധാന അദ്ധ്യാപിക | മൈത്രി കെ പി |
അവസാനം തിരുത്തിയത് | |
14-04-2020 | Gwhsscherukunnu |
ചരിത്രം
അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.
1987 വരെ പലസ്ഥലങ്ങളിലായി കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
വരൾച്ച ദുരിതാശ്വാസത്തിൽ നിന്നു 50,000 രൂപയും എൻ.ആർ.ഇ.പി യിൽ നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെർമനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂർത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്.
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സർക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോഗിച്ചു മണ്ണിട്ടുയർത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ൽ യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സർക്കാരിനെ ഏല്പിക്കുകയും സർക്കാരിന്റെ ഫണ്ടിൽ നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിക്കുകയും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഫർണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോൾ സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്.
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂൾ കെട്ടിടം നിർമ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിർമ്മിച്ചു. 2003-04 കമ്പ്യൂട്ടർ ലാബ് - എം.പി ഫണ്ടിൽ നിന്നും 5 കമ്പ്യൂട്ടറുകൾ ലഭിച്ചു. മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി നിർമ്മിച്ചു. 2003-06.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ചത്താലി മാസ്റ്റർ 2. കുഞ്ഞിരാമൻ. പി.വി 3. രാമകുറുപ്പ്. പി.വി 4. അച്ചുതൻ. എം.ടി 5. ഏലമാസ്റ്റർ 6. രാമദാസ് 7. നമ്പ്യാർ 8. ലക്ഷമണൻ. പി 9. ഗോപാലകൃഷ്ണൻ. വി.വി 10.മുകുന്തൻ. ഇ 11.രാഘവൻ. കെ.വി 12.കൂവ നാരായണൻ 13.പ്രഭാകരൻ. കെ 14.കൃഷ്ണൻ. പി.കെ 15. പ്രേമവതി 16.സുമ 17.സരസ്വതി 18.പ്രേമപ്രഭ. പി 19. വേണു ഗോപാലൻ. സി 20.വിലാസിനി. ടി.ഐ 21. രാജൻ. പി 22. പദ്മനാഭൻ. പി 23. നാരായണൻ കുട്ടി. പി 24.മനോജ് കുമാർ വി വി
മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="11.997131" lon="75.292461" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 12.017327, 75.2948 11.996399, 75.292431, gwhsscherukunnu </googlemap>trols="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 12.017327, 75.2948 </googlemap> |} | കണ്ണൂർ - പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങൽ എന്ന സ്ഥലത്താണു സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. |}