"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/മഴയും മഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആരോമൽ എ രാജ്, 9 ബി
| പേര്= ആരോമൽ എ രാജ്,  
| ക്ലാസ്സ്=    9 ബി  
| ക്ലാസ്സ്=    9 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:44, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയും മഞ്ഞും

ഒരു മഴയ്ക്കപ്പുറം
നിറയുന്ന പുഴയുണ്ടു
പച്ചപ്പു തലപൊക്കിനില്ക്കുന്ന വയലുണ്ടു

വയലിലേക്കിളവെയിൽ ചായുമ്പോൾ
ഇളകുന്ന ഇലകളിൽ പതിയുന്ന സംഗീതം
അലിയിക്കും വേനലിൻ വിഷാദമുണ്ടു.

ഒരു മഞ്ഞെങ്ങാൻ വീണെന്നാൽ
കുളിരുന്ന മരമുണ്ടു
കുളിർപടർന്നീറൻ വളരുന്ന വനമുണ്ടു

വനത്തിലേക്കൊരു കാറ്റെങ്ങാൻ വന്നുപോയാൽ
അടരുന്ന തുള്ളിയിൽ
പകൽ വെന്ത ചൂടിന്റെ നോവുമുണ്ടു.

ആരോമൽ എ രാജ്,
9 ബി വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത