"ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
മുന്‍ പ്രധാനാദ്ധ്യാപകര്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍


മാധവി.കെ
മാധവി.കെ,
ശ്രീദേവി.ഇ
ശ്രീദേവി.ഇ,
ക്ലീറ്റസ്.പി.എം
ക്ലീറ്റസ്.പി.എം,
റോസ്സ.കെ.എ
റോസ്സ.കെ.എ,
മീനാക്ഷി.പി.കെ
മീനാക്ഷി.പി.കെ,
ശുഭ.കെ.യു
ശുഭ.കെ.യു,
കമലാദേവി.എം
കമലാദേവി.എം,
ലളിതകുമാരി.കെ.കെ
ലളിതകുമാരി.കെ.കെ,
ഉമൈറ.പി.ബി.
ഉമൈറ.പി.ബി.,
തങ്കമ്മ.എ.ആര്‍
തങ്കമ്മ.എ.ആര്‍,
ശാന്തകുമാരി.പി.എസ്
ശാന്തകുമാരി.പി.എസ്,
തോംസണ്‍ മാനുവല്‍
തോംസണ്‍ മാനുവല്‍,
വിജയലക്ഷ്മി.എം.വി
വിജയലക്ഷ്മി.എം.വി,
സൗഭാഗ്യവതി.ഇ.എ
സൗഭാഗ്യവതി.ഇ.എ,
വിജയലക്ഷ്മി.എം
വിജയലക്ഷ്മി.എം,
വിനീതാമണി
വിനീതാമണി



17:59, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം
വിലാസം
മുപ്ലിയം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2010Ghssmupliyam




.

ചരിത്രം

ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ - മുപ്ലിയം മുപ്ലിയം. പി.ഒ., തൃശ്ശൂര്‍ - 680 312, ഫോണ്‍ - 0480 2780065

മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂള്‍. ഇപ്പോള്‍ എല്‍.കെ.ജി. മുതല്‍ ഹയര്‍സെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോവര്‍ പ്രൈമറിയിലും അപ്പര്‍ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളില്‍ 10 ഡിവിഷനും ഇപ്പോള്‍ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവര്‍ഷത്തില്‍ നഴ്സറി വിഭാഗത്തില്‍ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയര്‍സെക്കന്ററിയില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ 220 കുട്ടികളും പഠിയ്ക്കുന്നു.


ചരിത്രം. (പൂര്‍വ്വാദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍)

ഈ വിദ്യാലയത്തിന്റെ പ്രഥമരൂപമായ മലയാളം സ്കൂള്‍ കൊല്ലവര്‍ഷം 1939 ല്‍ വട്ടോലിപ്പറമ്പില്‍ കുടുംബം വക മുല്ലപ്പറമ്പിലാണ് ആരംഭിച്ചത്. തീത്തായി മാഷ്, വട്ടോലിപ്പറമ്പില്‍ അപ്പുമാഷ് എന്നിവരും തിരുവനന്ദപുരം സ്വദേശിയായ ശ്രീ. രാമകൃഷ്ണപിള്ള മാഷും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാലര ക്ലാസ്സ് വരെ ഉള്ള പഠനമാണ് നിലനിന്നിരുന്നത്. സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത് ഞെരിഞ്ഞാമ്പിള്ളി, ചിരട്ട, താണിപ്പറമ്പില്‍ എന്നീ കുടുംബക്കാരില്‍ നിന്നും വാങ്ങിയ 64 സെന്റ് സ്ഥലവും, അക്വയര്‍ ചെയ്ത 36 സെന്റ് സ്ഥലവും ചേര്‍ന്നിടത്താണ്. നികുതി പള്ളിയാണ് അടച്ചിരുന്നത്. ചക്കമല്ലിശ്ശേരി ശ്രീ. രാമന്‍ മാഷ്, കണ്ണായി, മാര്‍ത്ത ടീച്ചര്‍, അയ്യപ്പന്‍ മാഷ്, നര്‍മ്മദ ടീച്ചര്‍, എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ ആദ്യകാല അദ്ധ്യാപകരില്‍ ചിലരാണ്. 1949 ജൂലൈ 4 നാണ് ശ്രീ. എന്‍.വി. കൃഷ്ണവാര്യര്‍ ജോയിന്‍ ചെയ്തത്. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും, പട്ടം താണുപിള്ള വിദ്യാഭ്യാസമന്ത്രിയും ആയ കാലഘട്ടത്തില്‍ 1966 ലാണ് സ്കൂള്‍ അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്. അപ്പര്‍ പ്രൈമറിയിലെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ ആയിരുന്നു. ശ്രീ. കെ.വി. ചന്ദ്രന്‍ മാഷ്, കേശവന്‍ മാഷ് എന്നിവരും അദ്ധ്യാപകരില്‍ പ്രധാനികളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്തെ പ്രധാനാദ്ധ്യാപകന്‍ മുകുന്ദന്‍ മാഷ് ആയിരുന്നു.

14.06.1980 ലാണ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിയത്. അന്നത്തെ ഇരിങ്ങാലക്കുട ഡി.ഇ.ഒ ആയിരുന്ന വൈലോപ്പിള്ളി വീട്ടില്‍ ഭാനുമതിയമ്മ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ഞായറാഴ്ച ദിവസമാണ് സ്കൂളിലെത്തി സാങ്ഷന്‍ നല്‍കിയത്. അവരോടുള്ള പ്രത്യേകനന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ആദ്യകാലത്ത് രണ്ട് സെഷനായി 24 ഡിവിഷനുകളായാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചുവന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. തോട്ട്യാന്‍ അന്തോണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയ മുഖ്യമന്ത്രി ശ്രീ. അച്ച്യുതമേനോന്‍ മുമ്പാകെ സ്കൂളിന്റെ ശോചനീയാവസ്ഥ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീ. മൂസ്സ മാഷ് 48 മണിക്കൂറിനുള്ളില്‍ സ്കെച്ചും പ്ലാനും തയ്യാറാക്കുകയും ചെയ്തു. അതിന്‍ പ്രകാരം 30,000 രൂപ പ്രത്യേക അലവന്‍സ് അനുവദിച്ചു. മെയ് മാസത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 16.06.1980 ല്‍ ഹൈസ്കൂള്‍ വിഭാഗം ക്ലാസ്സുകള്‍ ആരംഭിച്ചു. 2002 ലാണ് ഹയര്‍ സെക്കന്ററി അനുവദിച്ച് ഉത്തരവായത്.

മുന്‍ പ്രധാനാദ്ധ്യാപകര്‍

മാധവി.കെ, ശ്രീദേവി.ഇ, ക്ലീറ്റസ്.പി.എം, റോസ്സ.കെ.എ, മീനാക്ഷി.പി.കെ, ശുഭ.കെ.യു, കമലാദേവി.എം, ലളിതകുമാരി.കെ.കെ, ഉമൈറ.പി.ബി., തങ്കമ്മ.എ.ആര്‍, ശാന്തകുമാരി.പി.എസ്, തോംസണ്‍ മാനുവല്‍, വിജയലക്ഷ്മി.എം.വി, സൗഭാഗ്യവതി.ഇ.എ, വിജയലക്ഷ്മി.എം, വിനീതാമണി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പ്രീ പ്രൈമറി വിഭാഗം

2003 നവംബര്‍ 14ന് ശിശുദിനത്തില്‍ ശ്രീമതി ശാന്തകുമാരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചില്‍ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴില്‍ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയില്‍ ഈ വിഭാഗം പ്രവര്‍ത്തിച്ച് വരുന്നു.

             കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി വരുന്നു. 2005-06 അദ്ധ്യയനവര്‍ഷത്തില്‍ തൃശ്ശൂര്‍ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  2006-07 ല്‍ lkg,ukg വിഭാഗങ്ങളിലായി  92 കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കല്‍ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോള്‍ 115 കുട്ടികളും 3 ടീച്ചര്‍മാരും ഒരു ആയയും ഉണ്ട്. ഈ വര്‍ഷം പ്രീ പ്രൈമറിയുടെ ആറാം വാര്‍ഷികവും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
                         പത്ത് വര്‍ഷമായി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്. കൈയെഴുത്ത് മാസികയ്ക്ക് ഉപജില്ലാ-ജില്ലാതലങ്ങളില്‍ 1999-2000 ല്‍ സമ്മാനം ലഭിയ്ക്കുകയും  സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ചെയ്തു. 6 വര്‍ഷം തുടര്‍ച്ചയായി സാഹിത്യക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തില്‍ ശാലിനി.കെ.കെ എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുംടെ രചനാപരമായ കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥാരചന, കവിതാരചന, ചിത്രരചന, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളില്‍ നാം എന്നും മുന്‍ പന്തിയിലാണ്. 2007 ല്‍ ഉപജില്ലാ സാഹിത്യോല്‍സവത്തില്‍ യു.പി. വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 2008 ല്‍ ഹൈസ്കൂള്‍ തലത്തില്‍ ആകെ പോയിന്റുനിലയില്‍ മൂന്നാം സ്ഥാനവും നേടി. ഇപ്പോള്‍ എഴുത്തുകാരായ കുട്ടികളെ ഉള്‍പ്പെടുത്തി കുത്തെഴുത്തുകൂട്ടം പ്രവര്‍ത്തിച്ചുവരുന്നു. 


  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    സ്കൂള്‍ തലത്തില്‍ ഗണിതം, സയന്‍സ്, ഐ.ടി, പരിസ്ഥിതി, സോഷ്യല്‍ സയന്‍സ്, ഹെല്‍ത്ത് , ഇംഗ്ലീഷ്, ഹിന്ദി എന്നീ ക്ലബ്ബുകള്‍ വളരെ സജീവമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്കുന്നുണ്ട്. ശാസ്ത്ര,ഗണിതശാസ്ത്ര,ഐ.ടി മേളകളിലും, മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സഹായകമാകുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കടുപ്പിച്ച എഴുത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി