"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghsmala (സംവാദം | സംഭാവനകൾ)
No edit summary
Scghsmala (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:


എക്സിബിഷൻ  
എക്സിബിഷൻ  
</font color="red">
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ sr. Floweret ഒരു വൃക്ഷതൈ sr. Seena – ക്ക് (കാർമൽ കോളേജിൽ ബോട്ടണി വിഭാഗത്തിൽ അദ്ധ്യാപികക്ക്  നൽകി പരിസ്ഥിതി ദിനാഘോഷം ഉദഘാടനം ചെയ്തു.കൂടാതെ sr.seena പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയേ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ടീച്ചേഴ്സിനും കുട്ടികൾക്കും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും . എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.
പഠനോത്സവം
മാള സൊക്കോർസോ ഹൈസ്കൂളിൽ പഠനോത്സവം ആഘോഷിച്ചു.ഏഴാം ക്ലാസ്സിലെ ആൺകുട്ടികളുടെ നേതൃത്വത്തിൽ  അരങ്ങേറിയ  അതിഗംഭീരമായ  ഡോളിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക്  സ്വികരിച്ചാനയിച്ചു. മത്സരത്തിന്റെ പിരിമുറുക്കമോ മാർക്കിന്റെ ഏറ്റക്കുറച്ചിലോ ഇല്ലാതെ കുട്ടികൾക്ക് അവരുടെ കഴിവുകൾ സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപം കൊടുത്തിരിക്കുന്ന ബൃഹത്തായ , കുട്ടികൾ തന്നെ സംഘാടകരും അവതാരകരും ആയി മാറിയ പഠനോത്സവം പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി ശോഭ സുഭാഷ്( മാള പഞ്ചായത്ത് പ്രസിഡൻറ്) നിർവഹിച്ചു.ശ്രീ ബിജു  ഉറുമീസ് (മാള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ്  ആമുഖ പ്രസംഗം നടത്തി. ശ്രീ പി വി ശശി (ബി.പി.സി ,ബി ആർ സി മാള) പദ്ധതി വിശദീകരിച്ചു. ശ്രീമതി ജൂലി ബെന്നി (വാർഡ് മെമ്പർ) ശ്രീ സാബു എടാട്ടുകാരൻ (പിടിഎ പ്രസിഡൻറ്),  ശ്രീമതി ഷേർളി ബെഞ്ചി (എം പി ടി എ)ശ്രീമതി സൈന ജോസഫ് (ക്ലസ്റ്റർ കോർഡിനേറ്റർ) എന്നിവർ ആശംസകളർപ്പിച്ചു.കുമാരി സെലസ്  ഡിമിട്രി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി അമൃത എം.ആർ നന്ദി പറഞ്ഞു.
കലോത്സവത്തിന്റെ താരപ്പകിട്ടില്ലെങ്കിലും കുട്ടികളുടെ കഴിവുകൾ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നതാണ് ഇതിന്റെ ലക്ഷ്യം.പൊതുവിദ്യാലയങ്ങളിൽ പഠിച്ചാലും സർഗശേഷി വികാസത്തിലും അക്കാദമിക തലത്തിലും കുട്ടികൾ പിന്നാക്കമല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയുംകണ്ട് അവർക്ക് പ്രേത്സാഹനം നൽകാനും ഇത് വഴിയൊരുക്കും.സ്കൂൾ കലോത്സവങ്ങളിൽ മത്സരം തീവ്രമായതിനാൽ അതിന് കിടപിടിക്കാവുന്നവരേ പ്രകടനത്തിന് തയ്യാറാകൂ. എന്നാൽ, പഠനോത്സവത്തിൽ ഏത് വിദ്യാർഥിക്കും പങ്കെടുക്കാം. പ്രത്യേക സമ്മാനമുണ്ടാകില്ല. കൈയടിയാണ് സമ്മാനം.
std 5
Hindi action song:കുട്ടികളുടെ പാഠഭാഗവുമായി ബന്ധപെട്ടു ബാംസുരി എന്ന കവിത കുട്ടികൾ താളാത്മകമായി പാടുകയും അതിനനുസരിചു ചുവടു വയ്ക്കുകയും ചെയ്തു .Maths geometrical shape song:ഗണിത പഠനത്തിന്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ഥ തരത്തിലുള്ള ജോമട്രിക്കൽ ഷെപ്പുകളും അവയുടെ പ്രത്യേകതകളും ഗാനരൂപത്തിൽ ചിത്രികരിക്കുകയും അതിനനുസരിച്ചു മാതൃകകൾ കാണിച്ചു കൊണ്ട് ചുവടു വയ്ക്കുകയും ചെയ്യ്തു. English tenses introduction:English tense പഠനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ അറിവ് വളരെ താളാത്മകമായി അവതരിപ്പിച്ചു .ഓരോ ടെൻസുകളും എന്താണെന്നു അവയുടെ ഉദാഹരണകളും അതിനെ ബന്ധപെടുത്തി ഗാനവും വളരെ തന്മയത്തത്തോടെ കുട്ടികൾ അവതരിപ്പിച്ചു.
std 6
ക്ലാസ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത Moon dance,English recitation,sanskrit skit എന്നിവയാണ് ഉണ്ടായിരുന്നത് . 6th ലെ മലയാളം .സോഷ്യൽ സയൻസ് ,മാത്‍സ് ,സയൻസ് എന്നി വിഷയങ്ങൾ ബന്ധിപ്പിച്ചാണ് moon dance അവതരിപ്പിച്ചത് .sanskrit skit പഠന യാത്രയുമായി ബന്ധപെട്ടതായിരുന്നു .ഇംഗ്ലീഷ് വിഷയത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി Recitationഅവതരിപ്പിച്ചു .
std 7
പഠനോത്സവത്തിന്റെ ഭാഗമായി ഏഴാം ക്ലാസ് വിദ്യാർഥികൾ വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു .ശാസ്ത്ര വിഷയത്തിലെ പാഠമായ സുരക്ഷാ ഭക്ഷണത്തിലും എന്ന ഭാഗത്തെ ആസ്പദമാക്കി ഭക്ഷണ പദാർത്ഥങ്ങളിൽ മായത്തെ വിവിധ പരീക്ഷണങ്ങളിലൂടെ ചൂണ്ടികാട്ടി .ഇതിലൂടെ ഭക്ഷ്യ വസ്തുക്കൾ സ്വയം കൃഷി ചെയ്തെടുക്കുന്നതാണ് ഉചിതമെന്നു പ്രസ്താവിച്ചു .
std 8
skit Discipline:Discipline makes a man 100perfect .എന്ന സാമൂഹിക അവലംബം കുട്ടികളിൽ വളർതുണത്തിനായി സ്കിറ്റ് അവതരിപ്പിച്ചു .ഇതു വഴി Discipline  ഉണ്ടെകിൽ നമുക്ക് വിജയത്തിൽ എത്തിച്ചേരാം എന്ന ബോധ്യം വളർത്താൻ സാധിച്ചു .Drama Merchant of venice:എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  Merchant of venice
എന്ന പാഠഭാഗം ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചു .വായനയിലോടെ കുട്ടികൾക്ക് പരിചിതമായിരുന്ന Merchant of veniceഎന്ന ഈ നാടകത്തിന്റെ ദ്ര്യശ്യാവിഷ്‍ക്കരമം കുട്ടികളെ വളരെ ആകർഷിച്ചു .
std 9
അടിസ്ഥാന പഠാവലിയിലെ "അജഗജാന്തരം " എന്ന പാഠഭാഗത്തിന്റെ ദൃശ്യവിഷ്കാരം കുട്ടികൾ നടത്തി .നമ്മൾ ഏർപ്പെടുന്ന  ജോലിയിൽ ആത്മസന്തോഷം കണ്ടെത്താനും എല്ലാ ജോലിയും മഹത്തരമാണെന്നും ഉള്ള സന്ദേശം കാണികൾക്കു നൽകി .
ഗണിതത്തിലെ സ്തംഭങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'ഓട്ടംതുള്ളൽ' അവതരിപ്പിച്ചു .വിവിധ സ്തംഭങ്ങളെ പരിചയപ്പെടുത്തി.ഹിന്ദി പുൽ ബനി ദീ മാം എന്ന കവിത കുട്ടികൾ തന്നെ ഈണം നൽകി ആലപിച്ചു.
തുടർന്ന് ഓരോ വിഷയത്തിന്റെയും  പരീക്ഷണങ്ങളും ചാർട്ടുകളും അടക്കിയ ഒരു പ്രദർശനം ഉണ്ടായിരുന്നു .
<font color="red">
</font color="red">
</font color="red">