"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 100: വരി 100:


ലൈബ്രറി
ലൈബ്രറി
3000 -ത്തോളം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ലൈബ്രറി
കുട്ടികള്‍ക്ക് സ്വന്തമായി പുസ്തകം എടുക്കുവാനുള്ള സൗകര്യം


സയന്‍സ് ലാബ്
സയന്‍സ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടര്‍ ലാബ്

20:49, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി
വിലാസം
തിരുമാറാടി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Gvhsstmdy




1895-ല്‍ തുടങ്ങിയ തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1900 ത്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി. പി.കെ.ശ്യാമള, സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. കെ.കെ. രാമന്‍മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് . ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്‌, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട്‌ & ഗൈഡ്‌സ്‌, എന്‍.എസ്‌.എസ്‌. എന്നിവയും ഇവിടെയുണ്ട്‌. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ്‌ മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്‌. 23 അധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ തൃപ്‌തികരമാംവിധം ഉണ്ട്‌. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്‌.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 15-ഓളം കംപ്യൂട്ടറുകളുണ്ട്. ലാബിലും ഓഫീസിലുംബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലമായ എഡ്യൂസാറ്റ് മുറി ഇവിടെ ഉണ്ട്. വിശാലായ സ്മാര്‍ട്ട് ക്ളാസ്സ് റൂം ഹെറിറ്റേജ് മ്യൂസിയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


ഗവ. വി.എച്‌.എസ്‌.എസ്‌., തിരുമാറാടി.

പ്രമാണം:GHS THIRUMARADY.jpg

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി 3000 -ത്തോളം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ലൈബ്രറി കുട്ടികള്‍ക്ക് സ്വന്തമായി പുസ്തകം എടുക്കുവാനുള്ള സൗകര്യം

സയന്‍സ് ലാബ്


കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

2008-2009 അധ്യയന വര്‍ഷത്തില്‍ നൂറൂ ശതമാനം വിജയം 2008-2009 വര്‍ഷത്തെ ഒളിമ്പിക് കയ്യെഴുത്ത് മാസിക മത്സരത്തില്‍ റവന്യൂ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം 2008-2009 വര്‍ഷത്തെ വിദ്യാഭ്യാസജില്ലയിലെ മികച്ച വിദ്യാരംഗം കലാസാഹിത്യവേദി.

നിരവധി വര്‍ഷങ്ങളില്‍ കലോത്സവ പ്രതിഭകള്‍.


മറ്റു പ്രവര്‍ത്തനങ്ങള്‍

2009-10 വര്‍ഷത്തെ കൂത്താട്ടുകുളം ഉപജില്ലാ സ്കൂള്‍ കലോത്സവം ഇവിടെ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തി.



വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. വി.എച്‌.എസ്‌.എസ്‌., തിരുമാറാടി