"ജി.വി.എച്ച്.എസ്സ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GHS MANEED (സംവാദം | സംഭാവനകൾ) |
GHS MANEED (സംവാദം | സംഭാവനകൾ) |
||
വരി 83: | വരി 83: | ||
|} | |} | ||
| | | | ||
* * 8 km away from piravom town towards Ernakulam | * * 8 km away from piravom town towards Ernakulam . | ||
* | * 30 km from Ernakulam city | ||
|} | |} | ||
16:04, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്സ്. മണീട് | |
---|---|
വിലാസം | |
Maneed Eranakulam ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Eranakulam |
വിദ്യാഭ്യാസ ജില്ല | Muvattupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | Malayalam &English |
അവസാനം തിരുത്തിയത് | |
11-01-2010 | GHS MANEED |
മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന് ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ് മണീട്. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ് മണീട് ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്കൂള്‍. 1910 ഫെബ്രുവരി 23 ന് (1085 കുംഭം 12) ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന് അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന് ഹൈസ്കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ് ടെക്നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.
ചരിത്രം
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട് നടത്തിയ നെടുനാളത്തെ യത്നം അരനൂറ്റാണ്ടിനുശേഷമാണ് സഫലമായത്. മണീടില്‍ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ശ്രീ. പട്ടംതാണുപിള്ളയുടെയും, ഡി.പി.ഐ ശ്രീ. എന്‍. ചന്ദ്രഭാനുവിന്റെയും 1.06.1961 ലെ നമ്പര്‍, 148874/60 എന്ന ഉത്തരവാണ് ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയത്. ബഹു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആയിരുന്ന ശ്രീ. ഇ.എന്‍. ചന്ദ്രശേഖരപിള്ള, എം.എ.എല്‍.റ്റി. 9.05.1961 ല്‍ ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്വ്വഹിക്കുമ്പോള് ഇന്നാട്ടുകാരനായ ശ്രീ. റ്റി.സി. ഐസക്ക് ആയിരുന്നു പ്രധാന അദ്ധ്യാപകന്. മുന്‍ കേന്ദ്രഭക്ഷ്യമന്ത്രി ശ്രീ. എ.എം. തോമസ്, മുന്‍ ഭക്ഷ്യമന്ത്രി ശ്രീ. ഇ.പി. പൗലോസ്, ശ്രീ. വി.എം. പീറ്റര്‍, ശ്രീ. പി.കെ. കൃഷ്ണമേനോന്, ശ്രീ. കെ.എം. പോള്‍, ശ്രീ. ടി.സി. ജോര്‍ജ്ജ്, ശ്രീ. കെ.എം. കുര്യാക്കോസ് (എക്സ്.എം.എല്‍.എ), സ്കൂളിനുവേണ്ടി 92 സെന്റ് സ്ഥലം സൗജന്യമായി നല്കിയ കൗതകപ്പിള്ളി മനയ്ക്കല്‍ ശ്രീ. തുപ്പന്‍ നമ്പൂതിരിപ്പാട് എന്നീ പേരുകള്‍ സ്കൂള്‍ ചരിത്ര ഏടുകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ഡെക്കാന്‍ ഹെറാല്‍ഡിന്റെ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. ശങ്കരനാരായണന് നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പന്, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്ണന് (ഡോക്ടറേറ്റ് ഇന്‍ മറൈന്‍ സയന്‍സ്-കൊച്ചിന് യൂണിവേഴ്സിറ്റി, രണ്ടാം റാങ്ക് ഹോള്‍ഡര്‍ ഇന്‍ എം.എസ്.സി ബയോകെമിസ്ട്രി എം.ജി. യൂണിവേഴ്സിറ്റി), ഡോ. ജയ സുകുമാരന്‍ (ഡോക്ടറേറ്റ് ഇന്‍ ട്രാന്സലേഷന് ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്സിറ്റി) ജിന്‍സി പി. തോട്ടത്തില്‍ (ഡോക്ടറേറ്റ് ഇന്‍ ബയോ ഫിസിക്സ്; എം.ജി. യൂണിവേഴ്സിറ്റി), മാസ്റ്റര്‍ സിജു സി.പി. (ഒന്നാം റാങ്ക് ഹോള്‍ഡര്‍, വി.എച്ച്.എസ്.എസ്. 1995), കുമാരി. ശ്രുതി മോഹന്‍ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്. ശ്രീമതി. എം.എസ്. മോളി (പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.എസ്) ശ്രീമതി. എന്‍.കെ. വത്സ (പ്രിന്‍സിപ്പാള്‍, എച്ച്.എസ്.എസ്) ഇവര്‍ ഈ സ്ഥാപനത്തിന്റെ സാരഥികളായി വര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഇന്ന് ശതാബ്ദിയുടെ മുനമ്പില്‍ പുരോഗതിയുടെ ശൃംഗങ്ങളെ തഴുകിനില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- Health Club
- Sports & Games
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
NIL
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : MS Molly,Philomina,Santha,Vijayammal
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sri Ayyappan - DEO Muvattupuzha
- Sri N N Kakkad
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.909459" lon="76.454329" type="map" zoom="16" width="375" height="375" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.906257, 76.45393
GVHS MANEED
</googlemap>p>
|
|
മേല്‍വിലാസം
ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണീട്