"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:

===മുളദിനം ആചരിച്ചു===
===മുളദിനം ആചരിച്ചു===
[[പ്രമാണം:Muladinam GGHSSKalladathur-1.jpg|thumb|175px|എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.]]
[[പ്രമാണം:Muladinam GGHSSKalladathur-1.jpg|thumb|165px|എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.]]
2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു.

വരി 28: വരി 28:
[[പ്രമാണം:Adhyapakadinam-1.jpg|thumb|left|205px|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]]
[[പ്രമാണം:Adhyapakadinam-1.jpg|thumb|left|205px|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]]
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...
===ഉല്ലാസപ്പറവകൾ===
[[പ്രമാണം:Ullasapparavakal-1.jpg|thumb|200px|പരിപാടിയുടെ പോസ്റ്റർ]]
2019 ആഗസ്റ്റ് 22-23 ദിവസങ്ങളിൽ സ്കൂളിലെ അധ്യാപകർക്കായി ഉല്ലാസപ്പറവകൾ എന്ന പരിപാടി നടത്തി. ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി എന്നതായിരുന്നു ഈ പരിപാടിയിലൂടെ നടത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ പരിപാടി നടത്തിയത്. ശ്രീമതി ഗീതാ ജയന്തി (വാർഡ് മെമ്പർ ) ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. പി.കെ രാമകൃഷ്ണൻ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയും വഹിച്ചു.

<h1>ചിത്രശാല</h1>
<h1>ചിത്രശാല</h1>
വരി 65: വരി 70:
പ്രമാണം:Adhyapakadinam-7.jpg|thumb|സ്കൂളിലെ അധ്യാപകനായ ഗോകുൽ ദാസ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-7.jpg|thumb|സ്കൂളിലെ അധ്യാപകനായ ഗോകുൽ ദാസ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-8.jpg|thumb|സ്കൂളിലെ അധ്യാപകനായ ദിവാകരൻ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-8.jpg|thumb|സ്കൂളിലെ അധ്യാപകനായ ദിവാകരൻ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
</gallery>
===ഉല്ലാസപ്പറവകൾ===
<gallery>
പ്രമാണം:Ullasapparavakal-2.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Ullasapparavakal-3.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Ullasapparavakal-4.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Ullasapparavakal-5.jpg|thumb|പരിപാടിയിൽ നിന്ന്
</gallery>
</gallery>

09:02, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019-20

ഗോഖലെ സ്കൂളിൽ ശ്രദ്ധ പദ്ധതിക്ക് തുടക്കമായി

ശ്രദ്ധ പരിപാടിയിൽ നിന്ന്

2019 നവംബർ 2ന് ഗോഖലെ ഗവ. ഹൈസ്കൂളിൽ പഠനത്തിൽ പിന്നോക്കം പ്രയാസമനുഭവിക്കുന്ന 3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് "ശ്രദ്ധ' പദ്ധതി ശനിയാഴ്ച ക്യാമ്പോട് കൂടി ആരംഭിച്ചു. തെരഞ്ഞെടുത്ത 160 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയായിരുന്നു ആരംഭം. വാർഡ് മെമ്പർ ഗീതാജയന്തി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പുഷ ടീച്ചർ, സിന്ധു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ദിവാകരൻ മാഷ്, ഷിജു, റോസ് ലി ടീച്ചർ, ജംഷീല, താജിഷ്, രൂപേഷ്, ജാനകി ടീച്ചർ, ബിന.വി.എം, ബിന.ടി.പി, വിലാസിനി, ഗോകുൽദാസ്, ശ്രീകാന്ത്, ജാസ്മിൻ, ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.

സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു

ആയുവേദ ക്ലാസ്സിൽ നിന്ന്

2019 നവംബർ 1ന് ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി കപ്പൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രീ. മഹേഷ് സർ ആയുർവേദത്തെ കുറിച്ച് ക്ലാസെടുത്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ ജയന്തി, എച്ച്.എം റഫീക്ക് സർ, അലി അസ്ഗർ സർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളപ്പിറവി ദിനത്തിൽ പ്രദർശനം സംഘടിപ്പിച്ചു

പ്രദർശനത്തിൽ നിന്ന്

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2019 നബംബർ 1ന് പ്രദർശനം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്ക്കൂളിലെ ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കേരളത്തെക്കുറിച്ചുളള ചാർട്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. റോസ്ലിയ എമ്മാനുവൽ, പി.ദിവാകരൻ, സൂര്യ മനു, ജംഷീല, അബ്ദുൾ കരിം, റമീന, താജിഷ് ചേക്കോട്, ഷിജു.ഇ, ബിന്ദുമോൾ, രൂപേഷ്.ടി.എം എന്നിവർ നേതൃത്വം നൽകി.

അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്

അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു

2019 ഒക്ടോബർ 29-ന് കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഐ ടി അധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ കോഡുകൾ, ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര , സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ചുള്ള വിവിധ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. പരിശീല പരിപാടി ഹെഡ്മാസ്റ്റർ ശ്രീ പി.വി.റഫീക്ക് ഉദ്ഘാടനം ചെയ്തു. സിന്ധു ടീച്ചർ, ജാഫറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ് ചുമതലയുള്ള സജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

മലരും കനിയും

ഒന്നാം ക്ലാസിലെ മണവും മധുരവു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'മലരും കനിയും' എന്നപേരിൽ ഗോഖലെ ഗവഃ ഹയർസെക്കൻഡറി സ്ക്കൂളിൽ 2019 ഒക്ടോബർ 23ന് പുഷ്പഫല പ്രദർശനം സംഘടിപ്പിച്ചു. പൂർണമായി പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ചാണ് പ്രദർശനം നടത്തിയത്. പി.ടി.എ. പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലി അസ്ഗർ അധ്യക്ഷനായി. താജിഷ് ചേക്കോട്, ബിന്ദുമോൾ, ജിഷ അരിക്കാട്, പി.ദിവാകരൻ, അബ്ദുൾ കരിം, ഷിജു, ടി.എം.രൂപേഷ്, ജംഷീല, റോസ്‍ലിയ എമ്മാനുവൽ, റമീന എന്നിവർ സംസാരിച്ചു.

മുളദിനം ആചരിച്ചു

എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.

2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു.

അധ്യാപകദിനം

സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.

2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...

ഉല്ലാസപ്പറവകൾ

പരിപാടിയുടെ പോസ്റ്റർ

ചിത്രശാല

2019-20

സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു

അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്

മലരും കനിയും

മുളദിനം ആചരിച്ചു

അധ്യാപകദിനം

ഉല്ലാസപ്പറവകൾ