"പഠനവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[MATHEMATICS]]    
== [[MATHEMATICS]]   ==
[[PHYSICS]]                     
 
 
== [[PHYSICS]]                    ==





02:52, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

MATHEMATICS

PHYSICS

                                  HIBHS VARAPUZHA
                                                 MATHEMATICS DEPARTMENT

രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യുകയെന്ന ആയാസകരമായ പ്രവൃത്തി രസതന്ത്രപഠനത്തിന്റെ മുഖമുദ്രയാണ്. സമവാക്യത്തിന്റെ ഇരുവശത്തും ആറ്റങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പദങ്ങളോടു ചേര്‍ത്ത് അനുയോജ്യമായ എണ്ണല്‍ സംഖ്യകള്‍ എഴുതി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. ലളിതമായ സമീകരണങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പവുമാണ്. ഗണിതയുക്തിക്ക് നിരക്കുന്ന തരത്തില്‍ രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യാന്‍ ഒരു രീതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍ നല്‍കാം.

മീതൈല്‍ ബെന്‍സോള്‍ എന്ന സംയുക്തത്തിന്റെ ഓക്സീകരണം നോക്കാം. C6H5CH3 + O2 -> CO2 + H2o ഗണിതഭാഷയില്‍ പറഞ്ഞാല്‍ അഭികാരകഭാഗത്തും ഉല്പന്നഭാഗത്തും രണ്ട് പദങ്ങള്‍ വീതമുണ്ട്. 'പദം ' എന്ന വാക്ക് രസതന്ത്രജ്ഞര്‍ ഇവിടെ ഉപയോഗിക്കില്ല. എങ്കില്‍ക്കൂടി ഗണിതാധ്യാപകന്‍ ഈ സ്വാതന്ത്ര്യം ഉപയോഗിക്കട്ടെ. പദങ്ങളുടെ ഗുണോത്തരങ്ങളെ a,b,c,d എന്നു വിളിക്കാം

a C6H5CH3 + b O2 -> c CO2 + d H2o

കാര്‍ബണ്‍ : 7a = c ---------------(1) ഹൈഡ്രജന്‍ : 8a = 2d ie, 4a = d --(2) ഓക്സിജന്‍ : 2b = 2c+d -------------(3)

a, b, c എന്നിവയുടെ എണ്ണല്‍ സംഖ്യകളായ വിലകള്‍ കണ്ടെത്താം.

2b = 2c+d = 2 x 7a + 4a = 18a 2b = 18a ie, b = 9a

നമുക്ക് 3 സമവാക്യങ്ങള്‍ കിട്ടി. c=7a, d = 4a, b = 9a

a=1 ആയാല്‍ c=7, d=4, b=9

സന്തുലനം ചെയ്ത സമവാക്യം നോക്കൂ. C6H5CH3 + 9O2 -> 7CO2 + 4H2o

ഉദാഹരണം 2

സന്തുലനം ചെയ്യാന്‍ അല്പം കൂടി പ്രയാസം തോന്നിക്കുന്ന ഒരു രാസസമവാക്യം നോക്കാം. KMnO4 + FeSO4 + H2SO4 -------> MnSO4 + Fe2(SO4)3 + K2SO4+H2O

ഗുണോത്തരങ്ങള്‍ a,b,c,d,e,f,g എന്നിവ ആയാല്‍

a KMnO4 + b FeSO4 + c H2SO4 -------> d MnSO4 + e Fe2(SO4)3 + f K2SO4+ g H2O

സമവാക്യങ്ങള്‍ a=2f, a=d, b=2e, 4a+4b+4c = 4d+12e+4f+g b+c=d+3e+f 2c=2g മാറ്റി എഴുതിയാല്‍ (എല്ലാം g യില്‍ ആക്കുന്നു) a=1/4 g , b = 5/4 g , c=g, d=1/4 g , e= 5/8 g, f = 1/8 g g യ്ക്ക് 8 എന്ന വില കൊടുത്താല്‍ എല്ലാം എണ്ണല്‍ സംഖ്യ കിട്ടും. a= 1/4 x 8 = 2 ; b = 10, c=8, d=2, e=5, f=1 2KMno4 + 10FeSO4 + 8H2SO4 -------> 2MnSO4 + 5Fe2(SO4)3 + K2SO4+ 8H

"https://schoolwiki.in/index.php?title=പഠനവിഭവങ്ങൾ&oldid=67398" എന്ന താളിൽനിന്ന് ശേഖരിച്ചത്