"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 368: വരി 368:




== നിറവ്-2018 എം മുകേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ==
രോഗപീഡകളാൽ വേദനിക്കുന്ന സഹജീവികൾക്കായി നന്മകൾ പകുത്തുനൽകി വിദ്യാർഥിനി കൂട്ടായ്മ വേറിട്ട കാഴ്ചയായി. കരുനാഗപ്പള്ളി ഗേൾസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനികളാണ് സമൂഹത്തിന് മാതൃകയാകാവുന്ന വേറിട്ട പദ്ധതികളുമായെത്തിയത്. നിറവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ചലച്ചിത്രനടനും എം.എൽ.എ.യുമായ എം.മുകേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽനിന്ന് രൂപംകൊണ്ട ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്ക് പിന്തുണയുമായാണ് കുട്ടികൾ പദ്ധതി നടപ്പാക്കിയത്. രോഗങ്ങൾക്ക് അടിമപ്പെട്ടതോടെ വരുമാനമാർഗങ്ങൾ ഇല്ലാതായ രോഗികൾക്ക് സൊസൈറ്റി നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റിലേക്ക് സംഭാവനയായി വിദ്യാർഥികൾ സ്വരൂപിച്ച 42 ചാക്ക് അരി കൈമാറി. എം.മുകേഷ് എം.എൽ.എ.യിൽനിന്ന് സൊസൈറ്റി ചെയർമാൻ പി.ആർ.വസന്തനും സെക്രട്ടറി കോട്ടയിൽ രാജുവും ചേർന്ന് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ.ജി.ശിവപ്രസാദ് അധ്യക്ഷനായി. സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ ഉപജീവനമാർഗമായ ഓട്ടോ തകർന്ന, ആറാംക്ലാസിലെ സഹപാഠിയുടെ കുടുബത്തിന് സ്‌കൂൾ പ്രഭാതഭക്ഷണ കൗണ്ടറിൽനിന്ന് ലഭിച്ച തുക സഹായമായി നൽകി. നഗരസഭാധ്യക്ഷ എം.ശോഭന തുക കൈമാറി. ഇരുനൂറിലധികം മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങൾ ചേർത്ത് കുട്ടികൾ തയ്യാറാക്കിയ 'കൈരളിയുടെ എഴുത്തുകാർ' എന്ന ഗ്രന്ഥം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രകാശനം ചെയ്തു. നാടൻ രുചിക്കൂട്ടുകളെക്കുറിച്ച് കുട്ടികൾ ശേഖരിച്ച് തയ്യാറാക്കിയ 'അമ്മമാരുടെ രുചിക്കൂട്ട് ' നഗരസഭാ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. സാമൂഹികവിരുദ്ധർ കവർന്ന ക്ലാസ് ലൈബ്രറി പുസ്തകങ്ങൾക്കുപകരം കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ സ്‌കൂൾ മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള ക്ലാസ്സ് പ്രതിനിധികൾക്ക് കൈമാറി. വിഷരഹിത പച്ചക്കറി വിൽപ്പനയിലൂടെ ലഭിച്ച പണം സ്‌കൂൾ കാർഷിക ബാങ്കിൽ നിക്ഷേപിച്ചതുവഴി ലഭിച്ച പലിശയുടെ വിതരണം നഗരസഭാ കൗൺസിലർ എൻ.സി.ശ്രീകുമാർ നിർവഹിച്ചു. പാലിയേറ്റീവ് രോഗികൾക്കുള്ള സൗജന്യ ക്ലിനിക്കും 'സ്കൂൾ വളപ്പിലെ സസ്യലോകം' രജിസ്റ്ററിന്റെ പ്രകാശനവും നടന്നു. ഡോ. നാസർ, എം.സുഗതൻ, ബീനാതമ്പി, എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക എൽ.ശ്രീലത സ്വാഗതവും പ്രോഗ്രാം കൊഡിനേറ്റർ ജി മോഹനൻ നന്ദിയും പറഞ്ഞു.
== '''നിറവ് 2018''' ==
== '''നിറവ് 2018''' ==
<br />2018 ജനുവരി 11 വ്യാഴം<br />
<br />2018 ജനുവരി 11 വ്യാഴം<br />