"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 103: വരി 103:


==<font color=blue>'''മുൻ പ്രധാനഅധ്യാപകർ ''' </font> ==
==<font color=blue>'''മുൻ പ്രധാനഅധ്യാപകർ ''' </font> ==
[[ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]<br>
[[ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]<br>
<br>
ശ്രീ.എം.ആർ.രവീന്ദ്രനാഥൻ നായർ
ശ്രീ.എം.ആർ.രവീന്ദ്രനാഥൻ നായർ
ശ്രീ.ഭാസ്കരൻ നായർ
ശ്രീ.ഭാസ്കരൻ നായർ

01:21, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
വിലാസം
ചിറയിൻകീഴ്

ശാർക്കര
ചിറയിൻകീഴ്
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04702640352
ഇമെയിൽssvghschirayinkeezhu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ലീ,ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.മിനി.ആർ.എസ്
പ്രധാന അദ്ധ്യാപകൻ ശ്രീ.ഷാജി എസ് എസ്
അവസാനം തിരുത്തിയത്
03-09-201942014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ (S.S.V.G.H.S.S.) ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

ചരിത്രം

1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂ‌‌‌ൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ൽ‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി,ശ്രീ M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ൽ ഗവർൺമെന്റ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ൽ ശ്രീ രവീന്ദ്രൻപിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻറ്ററി സ്കൂളായി ഉയർന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങൾ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രൻ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകൻ ശ്രീ.ഷാജി എസ് എസ് ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.

പഠനപ്രവർത്തനങ്ങൾ

S.S.L.C പരീക്ഷയിൽ നേടിയ വിജയം

  • 2008 - 92%
  • 2009 - 98%
  • 2010 - 92%
  • 2011 - 96%
  • 2012 - 96%
  • 2013 -94%
  • 2014 -95%
  • 2015 -97.82%
  • 2016 - 98.94%
  • 2017 - 93.03%
  • 2018- 97.46%
  • 2019- 96.8%

2019മാർച്ച്ൽ നടന്ന S.S.L.C പരീക്ഷയിൽ S.S.V.G.H.S Chirayinkeezhനു 96.8% വിജയം. പരീക്ഷ എഴുതിയ 216വിദ്യാർത്ഥികളിൽ 197പേർ ഉപരിപഠനത്തിന് അർഹരായി.23വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവർക്കും വിജയം നേടിയവർക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങൾ. എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ : അപ്സര ബി എസ് ,ജയകൃഷ്ണ എ ,കൃഷ്ണ ബി ,മാളവിക രാജേഷ് ,സംഗീത സതീഷ് ,ഐശ്വര്യഎസ് എ,അക്ഷര അക്ഷയ എസ് ,അക്ഷര എസ് ,ആഷ്മി പി ജി ,ആഷ്ണ ആർ എസ് ,ആഷ്ണ എസ് ,ഹാജിറ ബീഗം,ഹാജിറ എസ് എൻ,മഹിമ മണികണ്ഠൻ ,നന്ദന എൻ ജെ ,പുണ്യ ബൈജു സാന്ദ്ര വി എസ് ,എസ് ആര്യ,സൂര്യ ജി എസ്, സുബഹാന എസ്,ആസിയ എ,ആതിര വി എസ്

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം കൂട്ടുകാർ
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂൾതല ഉത്ഘാടനം

സ്കൂളിന്റെ മുൻമാനേജർമാർ

  • ശ്രീ.രവീന്ദ്രൻപിള്ള
  • ശ്രീ.കൃഷ്ണകുമാർ
  • ശ്രീ.രവിശങ്കർ

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ശ്രീ.സുഭാഷ്ചന്ദ്രൻ (Noble Constructions)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.പ്രേംനസീർ
  • ശ്രീ.പ്രേംനവാസ്
  • ശ്രീ.ഭരത് ഗോപി
  • ശ്രീ.ജി. കെ പിള്ള
  • പ്രൊ.ജി.ശങ്കരപ്പിള്ള
  • ജസ്റ്റിസ്.ശ്രീദേവി

മുൻ പ്രധാനഅധ്യാപകർ

ഈ ലിങ്കിൽ ക്ലിക് ചെയ്യുക

ശ്രീ.എം.ആർ.രവീന്ദ്രനാഥൻ നായർ ശ്രീ.ഭാസ്കരൻ നായർ ശ്രീ.വി.എസ്.മഹേശ്വരൻ പിള്ള ശ്രീമതി.ഇന്ദിരാദേവി.കെ ശ്രീമതി.രമണിദേവി.ബി ശ്രീ.മഹാദേവൻ നായർ ശ്രീ.വിജയൻ ശ്രീമതി.ശോഭനകുമാരി അമ്മ ശ്രീമതി.ശ്യാമളകുമാരി ശ്രീമതി.വിജയലക്ഷ്മി ശ്രീമതി.ഹംസകുമാരി ശ്രീമതി.ഗീത ശ്രീ.ജയകുമാർ.എസ് ശ്രീമതി അജിതകുമാരി(2017-18) ശ്രീ.ജയകുമാർ.എസ്(2018-19)

ഇപ്പോഴത്തെ പ്രധാന അധ്യാപകൻ

ശ്രീ.ഷാജി എസ് എസ്

അധ്യാപകർ

എച്ച്.എസ്.എ
മലയാളം
സീത പ്രിനിൽകുമാർ .എസ്, ദീപ.എസ്. രമേഷ്.എസ്
ഇംഗ്ലീഷ്
വീണ . യു. എൻ, ചിത്ര.എ പി., സംഗീത മോഹനചന്ദ്രൻ
ഹിന്ദി
ശ്രീദേവി .എൻ.ബി, സുഗതകുമാരിഅമ്മ .എസ്
സോഷ്യൽ സയൻസ്
ശ്രീലേഖ.കെ.എസ്, അജിത്കുമാർ .എം.വി, വിനോദ്.വി
ഫിസിക്കൽ സയൻസ്
ലക്ഷ്മി .എസ്.എസ്, .ബീന .കെ.വി, സിന്ധു .എസ്
നാച്ചുറൽ സയൻസ്
ലതികാദേവി . എസ്, വിശ്വമണി.വി
കണക്ക്
താരാസുകു, മിനി എസ് , പ്രിയ.എസ്
പ്രവൃത്തിപരിചയം
ഷൈനു ഡി.എസ്, സനിത
കായികവിദ്യാഭ്യാസം
അഖിലേഷ്.വി.സി

യു.പി.എസ്.എ
ബിന്ദു ജി ആർ, കവിത .കെ.എസ് , ലീന .എൻ.വി, ജസ്സി.എ, സുനിമോൾ, മഞ്ജുലക്ഷ്മി, ശ്രീനാഥ്, ദീപ, രജനി, ഋഷിസംഗ

അധ്യാപകേതരജീവനക്കാർ

മകേശ് .കെ.എം , അജി , ദിനേശ് കുമാർ .എസ്, ഹരികൃഷ്ണൻ, സുമ ബി.

പ്രവേശനോത്സവം 2018 

പ്രവേശനോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിക്കുന്നു.

pravesanolsavam

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി.തുടർന്ന് മരമുത്തശ്ശിയെ ആദരിച്ചു.

parisdhithi

വായനാദിനം

വായനാദിനം ഉത്ഘാടനം ശ്രീമതി.ബിനു തങ്കച്ചി നിർവ്വഹിക്കുന്നു.

vayanadinam
യോഗാദിനം 

യോഗാദിനം ശ്രീ.വിജയൻ സാർ ഉത്ഘാടനം ചെയ്യുന്നു.

'

ലിറ്റിൽ കൈറ്റ്സ് 2018-19 
        ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ ശ്രീ.എസ് വിജയകുമാർ ,എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി,എസ്.എസ്,.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി.സുമ വി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന ശ്രീ വിജയകുമാർ സാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു.

little kite

ശ്രീ APJ അബ്ദുൽകലാം അനുസ്മരണം

    ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി.
apj

നേച്ചർ ക്യാമ്പ്== പാഠ്യേതര പ്രവർത്തനങ്ങൾ ==

       29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

സ്കൂൾയുവജനോത്സവം

സ്കൂൾതലയുവജനോത്സവം 14/8/2018,30/8/2018 എന്നീ ദിവസങ്ങളിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.

youth festival

സ്വാതന്ത്ര്യദിനാഘോഷം

Independence day


ദുരിതാശ്വാസം

പ്രളയബാധയിൽ സകലതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു.

flood

മികവുകൾ

2017 ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ എച്ച് .എസ് വിഭാഗത്തിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ലഭിച്ചു.

സ്കൂൾ കലോൽസവം

Kalolsavam

2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.ശ്രീമതി.ധന്യ ആർ കുമാർ നിർവ്വഹിക്കുന്നു

വഴികാട്ടി